Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാഹിദിന്റെ സ്വീറ്റ് ലിപ്‌ലോക്ക്; സിനിമയിലല്ല !

shahid-wedding ഷാഹിദും മിറയും വിവാഹ വാർഷിക ദിനത്തിൽ എടുത്ത ചിത്രം

ബോളിവുഡിലെ ക്യൂട്ട് താരം ഷാഹിദിന് സിനിമയോളം പ്രിയം എന്താണെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളു, അതു തന്റെ പ്രിയതമ മിറ രാജ്പുത് ആണ്. ആരാധികമാരെയെല്ലാം നിരാശയിലാഴ്ത്തി ഷാഹിദ് മിറയെ ജീവിതസഖിയാക്കിയിട്ട് ഒരുവർഷം തികഞ്ഞിരിക്കുകയാണ് ഇപ്പോൾ. സന്തോഷവും സങ്കടവും ആഘോഷവുമൊക്കെയായി കടന്നുവന്ന ഒരുവർഷത്തെ യാത്രയെ ഓർമ്മിച്ചുകൊണ്ട് മനോഹരമായൊരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ഷാഹിദ്. മറ്റൊന്നുമല്ല ഭാര്യ മിറയുമായി ലിപ്‌ലോക്ക് കിസ് ചെയ്തു നിൽക്കുന്ന ചിത്രമാണത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്.

ഉഠ്താ പഞ്ചാബിന്റെ വിജയവും ഒന്നാം വിവാഹ വാർഷികാഘോഷവും മാത്രമല്ല മറ്റൊരു കാര്യം കൂടി താരത്തെ ഇപ്പോൾ സന്തോഷവാനാക്കുന്നുണ്ട്. വൈകാതെ താനൊരു അച്ഛനാകുന്നുവെന്നതാണത്. ഗർഭിണിയായ മിറയെ തനിച്ചുവിട്ട് ഷൂട്ടിങിനു നടക്കുന്നതിലും ഷാഹിദിനു വിഷമമുണ്ട്. മിറ ചെറിയ പ്രായമാണ്, അതുകൊണ്ടുതന്നെ ഞാൻ അവൾക്കൊപ്പം ഇരിക്കേണ്ടതുണ്ട്. പ്രസവം അടുക്കുമ്പോഴേയ്ക്കും തിരക്കുകളെല്ലാം മാറ്റിവച്ച് ഒരുമാസത്തെ അവധിയെടുത്ത് മിറയ്ക്കൊപ്പമുണ്ടാകുമെന്നും ഷാഹിദ് പറയുന്നു. സിനിമാതാരങ്ങളുടെ മക്കളെല്ലാം ബാല്യകാലത്ത് അച്ഛനെ കിട്ടിയിട്ടില്ലെന്നു പരാതി പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ താൻ അത്തരത്തിലാകില്ലെന്നും വേണ്ടത്ര സമയം മക്കൾക്കൊപ്പം ചിലവഴിക്കുമെന്നും ഷാഹിദ് നേരത്തെ പറഞ്ഞിരുന്നു.

Your Rating: