Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ ബിക്കിനി ഫോട്ടോ; പ്രതികരണവുമായി ഷാരൂഖ് ഖാൻ

Sharukh Khan ഷാരൂഖ് ഖാൻ മകൾ സുഹാനയ്ക്കൊപ്പം

കിങ്ഖാൻ ഷാരൂഖ് ഖാനു സിനിമ വിട്ടാൽ പിന്നെ ഏറ്റവും പ്രിയം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ്. മക്കളോടും ഭാര്യയോടുമൊപ്പമുള്ള നിമിഷങ്ങളും കുടുംബത്തിലെ ഓരോ പുതിയ വിശേഷങ്ങളും ഷാരൂഖ് തന്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് ഷാരൂഖിന്റെ മകൾ സുഹാനയുടെ ബിക്കിനി വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാരൂഖ്.

സുഹാന കുഞ്ഞനുജൻ അബ്റാമിനൊപ്പം കടൽത്തീരത്തു ബിക്കിനി വേഷത്തിൽ നിൽക്കുന്നതായിരുന്നു ചിത്രം. അധികം വൈകാതെ ബിക്കിനിയിൽ ശരീരം പ്രദർശിപ്പിച്ച് സുഹാന എ​ന്ന തലക്കെട്ടോടെ മാധ്യമങ്ങൾ അക്കാര്യം വാർത്തയാക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യം ഷാരൂഖിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. അതു തികച്ചും ചീപ്പായ ഒരു വാർത്തയാണെന്നു പറയുന്നു ഷാരൂഖ്.

പതിനാറു വയസു മാത്രം പ്രായമുള്ള തന്റെ മകളെക്കുറിച്ച് അത്തരമൊരു വാർത്ത വന്നത് ഒട്ടും ഉചിതമായില്ല. മകളെ അത് ഏറെ വിഷമിപ്പിച്ചിരുന്നു. വാർത്ത വന്നപ്പോൾ താൻ പ്രതികരിച്ചത് ഇങ്ങനെയാണ്, ഡ്യൂഡ്, നിങ്ങളുടെ വെബ്സൈറ്റ് എന്റെ മകളുടെ ബിക്കിനി ശരീരത്തിലൂടെ ഓടിക്കേണ്ടതില്ല, ദയവു ചെയ്തു അതു നീക്കം ചെയ്യാമോ?

താനൊരിക്കലും മാധ്യമങ്ങളിൽ നിന്നല്ല അവളെ രക്ഷിച്ചത്, പകരം തന്നിൽ നിന്നു തന്നെയാണ്. കാരണം ഷാരൂഖ്ഖാൻ എന്ന താരത്തിന്റെ മകളായതുകൊണ്ടു മാത്രമാണ് അവളുടെ ചിത്രം തലക്കെട്ടുകളിൽ നിറഞ്ഞത്. അവൾ തന്റെ മകൾ അല്ലായിരുന്നുവെങ്കിൽ അത്തരത്തിൽ ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ഷാരൂഖ് കൂട്ടിച്ചേർക്കുന്നു.  

Your Rating: