Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വിറ്റർ ആരാധകർക്ക് നന്ദിപറഞ്ഞ് ഷാരൂഖ് ഖാൻ

Sharukh Khan

ഇരുപത്തിമൂന്നു വർഷമായി ബോളിവുഡിന്റെ ബാദ്ഷാ ആയി തിളങ്ങുന്ന ഷാരൂഖ് ഖാൻ ട്വിറ്ററിലെ ആരാധകർക്ക് നന്ദി പറയുകയാണ്. എണ്ണിയെണ്ണി ഓരോ കാര്യങ്ങളും പറഞ്ഞു നന്ദി പറയുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ട്വിറ്ററിൽ 13 മില്യൺ ആരാധകരാണ് ഷാരൂഖിനുള്ളത്. കഴിഞ്ഞ ഇരുപത്തിമൂന്നു വർഷം ആസ്വദിപ്പിച്ച സൂപ്പർതാരത്തിനു വേണ്ടി #23GoldenYearsOfSRK എന്ന പേരിൽ ട്രെൻഡ്സ് ക്രിയേറ്റ് ചെയ്ത് ആരാധകർ ആഘോഷിച്ചിരുന്നു. ആശംസകളും ഷാരൂഖ് ചിത്രത്തിലെ രംഗങ്ങളും ഗാനങ്ങളുമെല്ലാം അവർ ഇൗ ട്രെൻഡിങ് ഹാഷ്ടാഗിലൂടെ പങ്കുവച്ചു. ഇതിനെല്ലാം ഷാരൂഖ് നന്ദി പറയുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

ഇരുപത്തിമൂന്നു വർഷം തന്നെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ആരാധകരോട് ഇരുപത്തിമൂന്നു കാര്യങ്ങൾ തന്നെ ചൂണ്ടിക്കാട്ടിയാണ് ഷാരൂഖ് നന്ദി പറയുന്നത്. തന്നെ ആശംസിച്ചവർക്കും പ്രോത്സാഹിപ്പിച്ചവർക്കും നന്ദി പറയാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇഷ്ടങ്ങൾക്കും വിമർശനങ്ങൾക്കും തന്റെയും സുഹൃത്തുക്കളുടെയും സിനിമയെ പ്രോത്സാഹിപ്പിക്കുന്നവർക്കും കുടുംബത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നവർക്കും ഉപദേശങ്ങൾക്കുമെല്ലാം ഷാരൂഖ് നന്ദി പറയുന്നുണ്ട്. ഫാൻ, റയീസ്, ദിൽവാലേ തുടങ്ങിയ ചിത്രങ്ങളാണ് ഷാരൂഖിന്റേതായി പുറത്തു വരാനിരിക്കുന്നവ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.