Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശപ്പടക്കാൻ കഴിയാതെ സംഭവിച്ചതാണന്ന് പറയില്ല ശിൽപ്പ ഷെട്ടീ

shilpa-shetty ശിൽപ ഷെട്ടി ഭർത്താവ് രാജ് കുന്ദ്രയ്ക്കൊപ്പം

ബോളിവുഡിലെ ഒരുകാലത്തെ താരവസന്തമാണ് ദ‍ഡ്കൻ സ്റ്റാർ ശിൽപ ഷെട്ടി. വിശപ്പു മൂത്തപ്പോൾ ശിൽപ ഭർത്താവിനൊപ്പം ചെയ്തൊരു ഡബ്സ്മാഷ് ആണ് ഇപ്പോൾ വൈറലാവുന്നത്. ഉത്തരേന്ത്യയിൽ പ്രസിദ്ധമായ കർവാചൗത് എന്ന ആഘോഷത്തിനിടെയാണ് ശിൽപയുടെ കലക്കൻ ഡബ്സ്മാഷ്. കാജോളിന്റെയും ഷാരൂഖ് ഖാന്റെയും സംഭാഷണത്തിനാണ് ശിൽപയും ഭർത്താവ് രാജ് കുന്ദ്രയും ചുണ്ടനക്കിയിരിക്കുന്നത്.

ഉത്തരേന്ത്യയിലെ വിവാഹിതരായ സ്ത്രീകൾ ആഘോഷിക്കുന്ന പരമ്പരാഗത ആചാരമാണ് കർവാചൗത്. സൂര്യോദയം മുതല്‍ അസ്തമയം വരെ ഭർത്താവിന്റെ നന്മയ്ക്കും ആയുരാരോഗ്യത്തിനും വേണ്ടി വ്രതമെടുക്കലാണ് കർവാചൗത്. ഇതാദ്യമായാണ് ശിൽപയും ഭർത്താവും ചേർന്നൊരു ഡബ്സ്മാഷ് പുറത്തിറങ്ങുന്നത്. ഒന്നു വിശന്നാൽ ഇത്രത്തോളം അഭിനയിക്കുന്ന ശില്‍പ ഇനി എപ്പോഴും വിശന്നിരിക്കുന്നതാവും നല്ലതെന്നാണ് തോന്നുന്നത്. എന്തായാലും വ്രതമെടുത്തു വട്ടായ ശിൽപയുടെ ഡബ്സ്മാഷ് സോഷ്യൽമീഡിയ ആഘോഷിക്കുന്നുണ്ട്.