Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കുറയ്ക്കാൻ ശിൽപ ഷെട്ടിയുടെ ദ ഗ്രേറ്റ് ഇന്ത്യൻ ഡയറ്റ്

Shilpa Shetty

വിവാഹം കഴിഞ്ഞാലും മക്കളായാലും ശരീരം സുന്ദരമായി സൂക്ഷിക്കുന്നതിൽ ബോളിവുഡ് സുന്ദരികള്‍ ഒരുപടി മുന്നിൽ തന്നെ. ഗ്ലാമര്‍ ലോകത്തോടു ഗുഡ്ബൈ പറഞ്ഞാലും സ്വന്തം മുഖവും ശരീരവും എന്നും അവർ പൊന്നുപോലെ സൂക്ഷിക്കും. അതിനുത്തമ ഉദാരണമാണ് ബോളിവുഡ് ബ്യൂട്ടി ശിൽപ ഷെട്ടി. മകൻ വിയാന്റെയും ഭർത്താവ് രാജ് കുന്ദ്രയുടെയും തിരക്കുകള്‍ക്കിടയിലും താരം എങ്ങനെയാണ് ഇപ്പോഴും ഇത്ര സുന്ദരിയായിരിക്കുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്. കാര്യം മറ്റൊന്നുമല്ല കക്ഷി ഫിറ്റ്നസിന്റെയും ഡയറ്റിന്റെയും കാര്യത്തിൽ കുറച്ചു കണിശക്കാരിയാണെന്നതു തന്നെ. ഇപ്പോഴിതാ ദ ഗ്രേറ്റ് ഇന്ത്യൻ ഡയറ്റ് എന്ന പേരിലൊരു പുസ്തകവും പുറത്തിറക്കി. അമിതാഭ് ബച്ചൻ, അനിൽ കപൂർ, ഋതിക് റോഷൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുസ്തക പ്രകാശനം.

എല്ലാവരും വണ്ണം കുറയ്ക്കുന്നതിന്റെ തിരക്കിൽ ആരോഗ്യത്തെ പാടേ മറന്നു കളയുന്നു. അതാണ് പുസ്തകത്തിലേ കേന്ദ്ര വിഷയമെന്ന് ശിൽപ പറഞ്ഞു. വിയാനെ പ്രസവിച്ചതിനു ശേഷം ഭാരം കൂടിയ താരം വെറും നാലുമാസം കൊണ്ടാണ് ശരീരം പഴയപടി ആക്കിത്തീർത്തത്. താൻ എങ്ങനെയാണു വണ്ണം കുറച്ചതെന്നു പലരും ചോദിച്ചിരുന്നു. അവർക്കുള്ള ഉത്തരം കൂടിയാണ് ഈ പുസ്തകം. യോഗയിലൂടെയും ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും നാലരമാസം കൊണ്ട് 32 കിലോയാണ് താൻ കുറച്ചത്. നിങ്ങൾ ഭാരം കുറയ്ക്കണമെന്നു മനസിലുറപ്പിച്ചാൽ അക്കാര്യത്തിൽ ഒട്ടും ബുദ്ധിമുട്ടില്ലെന്നും പറയുന്നു നാൽപതുകാരിയായ ശിൽപ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.