Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധാർഥിന്റെ വാലന്റൈൻസ് ഡേ ആഘോഷം കത്രീനയ്ക്കൊപ്പം

Sidharth Malhotra സിദ്ധാർഥ് മൽഹോത്ര, കത്രീന കൈഫ്

ബോളിവു‍ഡിലെ യുവമിഥുനങ്ങൾ സിദ്ധാർഥ് മൽഹോത്രയും ആലിയ ഭട്ടും പ്രണയത്തിലാണെന്നാണ് പൊതുവേയുള്ള സംസാരം. അപ്പോപ്പിന്നെ സിദ്ധാർഥിന്റെ വാലന്റൈൻസ് ഡേ ആഘോഷം ആലിയയ്ക്കൊപ്പമായിരിക്കുമെന്നു ആരാധകർ നേരത്തെ അങ്ങുറപ്പിച്ചു. ഇതിനു മേമ്പൊടി കൂട്ടാനായി ഒരു പൊതുസദസിൽ വച്ചു സിദ്ധാർഥ് തന്നെ തന്റെ വാലന്റൈൻസ് ഡേ ആലിയയുടെ കൂടെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഊഹാപോഹങ്ങൾക്കെല്ലാം വിരാമമിട്ട് കത്രീനയ്ക്കൊപ്പമാണ് താൻ പ്രണയദിനം പൊടിപൊടിക്കുന്നതെന്ന് താരം പറഞ്ഞിരിക്കുകയാണിപ്പോൾ.

ആലിയയും സിദ്ധാർഥും സിനിമാ ഷൂട്ടിങുകളുടെ തിരക്കിലായതിനാലാണ് ഒന്നിച്ചു പ്രണയദിനം ആഘോഷിക്കാത്തതെന്നാണ് കേൾക്കുന്നത്. ഈ ഫെബ്രുവരി പതിന്നാലിന് സിദ്ധാർഥ് കത്രീനയ്ക്കൊപ്പം അഭിനയിക്കുന്ന ബാർ ബാർ ദേഖോ എന്ന ചിത്രത്തിന്റെ തിരക്കിലായിരിക്കും. ആലിയയാകട്ടെ ഗൗരി ഷിൻഡെയുടെ പുതിയ ചിത്രത്തിനു വേണ്ടി ഗോവയിലേക്കു പോകുവാൻ തയ്യാറെടുക്കുകയാണ്. കണ്ടറിയാം ഇനി ഷൂട്ടിങ് തിരക്കുകൾക്കെല്ലാം സ്മാൾ ഗുഡ്ബൈ പറഞ്ഞ് വാലന്റൈൻസ് ദിനം ഇരുവരും ഒന്നിച്ച് ആഘോഷിക്കുമോയെന്ന്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.