Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേക്അപ് ഇല്ലാതെ ടൂറിസ്റ്റായി അഡേല്‍ ടൊറൊന്റോയില്‍

adele യാതൊരുവിധ മേക്കപ്പുമില്ലാതെയാണ് അഡേല്‍ അവിടുത്തെ പാര്‍ക്കുകളിലും കാഴ്ച്ചബംഗ്ലാവുകളിലുമെല്ലാം ചുറ്റിക്കറങ്ങുന്നത്. 

ആരാധകരെ ഹരം കൊള്ളിക്കുന്ന സ്‌റ്റേജ് പെര്‍ഫോമന്‍സുകളില്‍ സൂപ്പര്‍ ഗായിക അഡേല്‍ എത്തുന്നത് കത്തുന്ന റെഡ് ലിപ്സ്റ്റിക്കിന്റെ പകിട്ടോടെ ആകെ മേക്കപ്പില്‍ കുതിര്‍ന്നാണ്. എന്നാല്‍ കരിയറിനോടു ബന്ധപ്പെട്ടല്ലാത്ത തന്റെ സ്വകാര്യ യാത്രകളില്‍ 28കാരിയായ താരത്തിനു മേക്അപ്പിനോട് അത്ര പ്രിയമില്ല. 

അവസാന ആല്‍ബമായ ഹലോ എല്ലാ റെക്കോഡുകളും തകര്‍ത്തു തേരോട്ടം തുടരുമ്പോള്‍ താരം ടൊറോന്റോയില്‍ ടൂറിസ്റ്റായി എത്തിയിരിക്കുകയാണ്. യാതൊരുവിധ മേക്കപ്പുമില്ലാതെയാണ് അഡേല്‍ അവിടുത്തെ പാര്‍ക്കുകളിലും കാഴ്ച്ചബംഗ്ലാവുകളിലുമെല്ലാം ചുറ്റിക്കറങ്ങുന്നത്. വളരെ റിലാക്‌സ്ഡ് ആയാണ് അഡേല്‍ കാണപ്പെടത്. കാഷ്വല്‍ വെയറാണ് വേഷം. ബ്ലാക് ഫുള്‍ സ്ലീവ് ടീഷെര്‍ട്ടും ബ്ലൂ ഡെനിം ജീന്‍സുമിട്ടാണ് താരത്തിന്റെ വിനോദ യാത്ര. നല്ല ഉയരമുള്ള ബോഡിഗാര്‍ഡും പട്ടിക്കുട്ടിയും കൂട്ടിനുണ്ട്. 

adele-1 കാഷ്വല്‍ വെയറാണ് വേഷം. ബ്ലാക് ഫുള്‍ സ്ലീവ് ടീഷെര്‍ട്ടും ബ്ലൂ ഡെനിം ജീന്‍സുമിട്ടാണ് താരത്തിന്റെ വിനോദ യാത്ര. നല്ല ഉയരമുള്ള ബോഡിഗാര്‍ഡും പട്ടിക്കുട്ടിയും കൂട്ടിനുണ്ട്. 

മകന്‍ ഏഞ്ചലോയും അഡേലിനൊപ്പം ടൊറോന്റായിലുണ്ട്. അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറലായിരുന്നു. തടി കുറയ്ക്കുകയെന്ന കടുത്ത ലക്ഷ്യത്തില്‍ ഇഷ്ടമില്ലാതെ ട്രെയ്‌നറോടൊപ്പം ഡംബ് ബെല്‍ പൊക്കുന്ന ചിത്രമാണു താരം ഷെയര്‍ ചെയ്തത്. വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് അഡേല്‍ ടൊറൊന്റോയില്‍ എത്തിയിരിക്കുന്നത്. 

അടുത്ത 10 വര്‍ഷത്തേക്ക് ഇനി താരം വേള്‍ഡ് ടൂറൊന്നും നടത്തുന്നില്ലത്രെ. മൂന്നു വയസുകാരനായ മകന്‍ ഏഞ്ചലോയ്ക്കും ഭര്‍ത്താവ് സിമൊണ്‍ കൊനെക്കിക്കുമൊപ്പം സമയം ചെലവഴിക്കാനാണ് അഡേല്‍ ഉദ്ദേശിക്കുന്നത്. താരം ഏറ്റവും മുന്‍ഗണന നല്‍കുന്നത് ഏഞ്ചലോയ്ക്കാണെന്നും അവന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പോലും റിസ്‌ക് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഡേലിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

adele- അഡേലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ഹെല്ലോ ഉള്‍പ്പെട്ട ആല്‍ബം ഒരു വര്‍ഷത്തിനുള്ളില്‍ 10 മില്ല്യണിലധികം കോപ്പികളാണ് വിറ്റുപോയത്.

അഡേലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ഹെല്ലോ ഉള്‍പ്പെട്ട ആല്‍ബം ഒരു വര്‍ഷത്തിനുള്ളില്‍ 10 മില്ല്യണിലധികം കോപ്പികളാണ് വിറ്റുപോയത്. യുഎസില്‍ മാത്രം 9 മില്ല്യണിലധികം കോപ്പികള്‍ വിറ്റുപോയിട്ടുണ്ട്.