Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോനം കപൂറിന്റെ സെക്സി ലിപ്സിന് പിന്നിൽ...

Sonam Kapoor Sonam Kapoor

ബോളിവുഡിന്റെ സ്റ്റൈൽ ഐക്കൺ ആണു സോനം കപൂർ. ഏതു വേഷത്തിലും സ്റ്റൈലിഷ്, ഫാഷൻ പരീക്ഷണങ്ങൾ നടത്താനുള്ള തന്റേടം, സെക്സി ഫിഗർ ഇതെല്ലാം അനിൽ കപൂറിന്റെ മകളെ ബോളിവുഡിനു പ്രിയപ്പെട്ടതാക്കുന്നു. ഫാഷൻ സെൻസ്, മേക്കപ്പ് സെൻസ് ഇവയൊക്കെ സോനത്തെ കഴിഞ്ഞേ മറ്റാർക്കും ഉള്ളു എന്നു തോന്നിപ്പോകും. റെഡ് ലിപ്സ്റ്റിക്കിന്റെ ഭംഗി മാത്രം മതി സോനത്തിന്റെ സൗന്ദര്യ ബോധം അളക്കാൻ. സോനത്തിനെ ഒരുപാടു സുഹൃത്തുക്കളുടെ മധ്യേ കാണാൻ പറ്റൂ. അതുതന്നെയാണ് സൗന്ദര്യ രഹസ്യമെന്നാണ് സോനം പറയുന്നത്. നല്ല കാര്യങ്ങൾ ചിന്തിക്കുക, നല്ല ഭക്ഷണം കഴിക്കുക, സന്തോഷത്തോടെയിരിക്കുക– സൗന്ദര്യം നിങ്ങളെ തേടിയെത്തും. ഇതാണു സോനത്തിന്റെ ബ്യൂട്ടി മന്ത്ര.

Sonam Sonam Kapoor

ബ്യൂട്ടി

ക്ലെൻസിങ്, ടോണിങ്, മോയിസ്ചറൈസിങ് ഇതാണു സൗന്ദര്യത്തിന്റെ അടിസ്ഥാന തത്വം. മാസത്തിലൊരിക്കൽ ഫേഷ്യൽ. മാസത്തിൽ രണ്ടു തവണ ആൽമണ്ട് ഓയിലും വെളിച്ചെണ്ണയും ചേർത്ത് തലമുടി മസാജ് ചെയ്യും. ചീവയ്ക്ക ഉപയോഗിച്ചു കഴുകിയ ശേഷം തലമുടിയിൽ മോയിസ്ചറൈസിങ് മാസ്ക് ഇടും. ഇതോടെ മുടി സോഫ്റ്റായി തിളങ്ങും. ഷാംപൂ ചെയ്താൽ കണ്ടിഷനറും ഉപയോഗിക്കും. തലമുടി ഇടയ്ക്കെല്ലാം കളർ ചെയ്യും.സൺസ്ക്രീൻ ലോഷൻ പുരട്ടാതെ വെയിൽ ഇറങ്ങാറില്ല. മുഖത്ത് ആസ്ട്രിജന്റായി പാൽ പുരട്ടും. കടലമാവും തൈരും ചേർന് മിശ്രിതം ഫേസ്പായ്ക്കായിടും.

Sonam Sonam Kapoor

മേക്കപ്പ്

ഓരോ ദിവസവും ഓരോ മേക്കപ്പും ലുക്കും. അതാണു സോനം സ്റ്റൈൽ. ഏതുതരം മേക്കപ്പും വസ്ത്രവും പരീക്ഷിക്കാവുന്ന ഫിഗറും സുന്ദരമായ മുഖവുമാണല്ലോ അനിൽകപൂറിന്റെ മോൾക്ക്. താരങ്ങളുടെ കുടുംബത്തിൽ വളർന്നതുകൊണ്ടു മേക്കപ്പ് ശീലം പണ്ടേയുണ്ട്. അഞ്ചാം വസയിൽ അമ്മൂമ്മയുടെ ലിപ്സ്റ്റിക് മുഖത്തിട്ടു നടത്തിയതാണ് ആദ്യ പരീക്ഷണം. ഇപ്പോഴും മേക്കപ്പിന്റെ കാര്യത്തിൽ ഗൈഡ് ചെയ്യുന്നത് അമ്മയും അമ്മൂമ്മയുമാണ്. ഷൂട്ടിങ് ഇല്ലെങ്കിൽ മസ്കാരയും ലിപ് ഗ്ലോസും മാത്രമാവും മേക്കപ്പ്. ലിപ് ഗ്ലോസ്, സൺസ്ക്രീൻ ലോഷൻ, ലിപ് ബാം, കോൾ പെൻസിൽ എന്നിവയൊക്കെ ബ്യൂട്ടി കിറ്റിൽ എപ്പോഴുമുണ്ടാവും. റെഡ് ലിപ്സ്റ്റിക്കിട്ട ചുണ്ടുകളും മസ്കാരയെഴുതിയ കൺപീലികളും സോനത്തെ ഏതു താരസുന്ദരിയിൽനിന്നും മാറ്റി നിർത്തും. ബ്ലൂ, ബ്ലാക്ക്, ഡാർക്ക് ബ്രൗൺ, ഡീപ് ബോട്ടിൽഗ്രീൻ നിറങ്ങളിലുള്ള ഐ പെൻസിൽ ആണുപയോഗിക്കുന്നത്. റെഡ്, പിങ്ക് തുടങ്ങിയ സ്ഥിരം നെയിൽപോളിഷ് മാറ്റി നിർത്തി ബ്ലാക്ക്, ബ്രൗൺ, ഓറഞ്ച് നിറങ്ങളിലുള്ള നെയിൽ പോളിഷിനോടാണു താൽപര്യം.

Sonam Kapoor Sonam Kapoor

ഡയറ്റ്

സിംഗപ്പൂരിലെ രണ്ടു വർഷത്തെ സ്കൂൾ ജീവിത കാലത്തു ഗുണ്ടുമണിയായി അറിയപ്പെട്ടിരുന്ന സോനം സിനിമയിൽ നായികയായി എത്തും മുൻപു വെയിറ്റ് കുറച്ചു പെർഫക്ട് ഫിഗർ ആയി മാറിയതു കണ്ടവരൊക്കെ അൽഭുതപ്പെട്ടുപോയി. ചോക്കലേറ്റ്, ഐസ്ക്രീം, വറുത്ത ആഹാരം, മധുരം തുടങ്ങി ഇഷ്ടമുള്ളതെല്ലാം ഉപേക്ഷിച്ചുകൊണ്ടായിരുന്നു ആ വെയ്റ്റ് കുറയ്ക്കൽ. കാർബോഹൈഡ്രേറ്റ് കുറഞ്ഞ, പ്രോട്ടീൻ ഏറെയുള്ള ആറ് ചെറിയ മീൽസ് അടങ്ങിയതാണ് ഡയറ്റ്. തേനും നാരങ്ങാനീരും ചേർത്ത ചെറു ചൂടുവെള്ളം കുടിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. ഇടയ്ക്കിടെ കരിക്കിൻ വെള്ളം കുടിക്കും. ദാഹം ശമിക്കും, സ്കിന്നും സുന്ദരമാകും.

Sonam Kapoor Sonam Kapoor

ബ്രേക്ക്ഫാസ്റ്റിന് ഓട്ട്മീലും ഫ്രൂട്ട്സും മാത്രം. വർക്ക്ഔട്ട് കഴിഞ്ഞാൽ ബ്രൗൺ ബ്രെ‍ഡും മുട്ടയുടെ വെള്ളയും. ഒപ്പം പ്രോട്ടീൻ ഷേക്കും ജ്യൂസും. ചപ്പാത്തി, ദാൽ, തൈര്, വേവിച്ച പച്ചക്കറി, സാലഡ്, ചിക്കൻ അല്ലെങ്കിൽ മീൻ എന്നിവയാണ് ഉച്ചഭക്ഷണം. വൈകുന്നേരം ചിക്കൻ, മുട്ടയുടെ വെള്ള എന്നിവയ്ക്കൊപ്പം ഏതാനും നട്സ് അല്ലെങ്കിൽ ബദാം . രാത്രി ഒരു ചപ്പാത്തി, സൂപ്പ,് സാലഡ്, ജ്യൂസ് എന്നിവയ്ക്കൊപ്പം ഒരു കഷണം ചിക്കനും.

Sonam Kapoor Sonam Kapoor

ഫിറ്റ്നസ്

ഓരോ ആഴ്ചയിലും ഓരോ അവയവം കേന്ദ്രീകരിച്ചാണ് എക്സർസൈസ്. വയർ, കൈകൾ, അരക്കെട്ട്, തോൾ തുടങ്ങി ഓരോ ഭാഗങ്ങളിലെ കൊഴുപ്പു നീക്കി സുന്ദരമാക്കുന്നതിനുള്ള എക്സർസൈസ്. ദിവസവും 30 മിനിറ്റ് കാർഡിയോ എക്സർസൈസ്. കൂടാതെ വെയിറ്റ് ട്രെയിനിങ്ങും സ്ഥിരം ചെയ്യും. എയ്റോബിക് ഡാൻസാണ് വെയിറ്റ് കുറയ്ക്കാൻ ഏറ്റവും എളുപ്പ വഴിയെന്നാണു സോനത്തിന്റെ അനുഭവം. ആഴ്ചയിൽ അഞ്ചു ദിവസം പവർ യോഗ. വേനൽക്കാലത്ത് സ്വിമ്മിങ് ആണ് ഇഷ്ട എക്സർസൈസ്.

Sonam Kapoor Sonam Kapoor
Your Rating: