Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസവു സാരിയുടുത്തു കിടിലൻ ലുക്കിലെത്തിയ ഈ നടിമാരെ മനസിലായോ?

tabu-1 കസവു സാരിയുടുത്തു കിടിലൻ ലുക്കിൽ താരറാണികൾ

ടിവി തുറന്നാലും പത്രമെടുത്താലും നിറയെ ഓണക്കാഴ്ച്ചകളാണ്. കസവുമുണ്ടുടുത്തു മുല്ലപ്പൂ ചൂടി തനിനാടൻ ലുക്കിൽ പെൺകുട്ടികളെ കാണാൻ കിട്ടുന്ന അവസരമാണിത്. ബോളിവുഡ് താരം തബുവും സിനിമാ സുഹൃത്തുക്കളുമൊന്നിച്ചുള്ള സാരി സെൽഫിയാണ് ഇപ്പോൾ ഓണ്‍ലൈൻ ലോകത്തു ചർച്ചയാകുന്നത്. കേരളമല്ലേ. ഓണവുമിങ്ങെത്തി ഒരൽപം നാടനായിക്കളയാം എന്നു നടിമാരൊന്നാകെ ചിന്തിച്ചിരിക്കാം. തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് സ്വർണ്ണക്കസവുള്ള സാരിയിൽ സുന്ദരിമാരായി ന‌ടിമാരെത്തിയത്.

tabu രാധ, തബു, അമല, രാധിക ശരത്കുമാർ, ശ്രീപ്രിയ്യ, ലിസി

തബുവിനൊപ്പം, ലിസി, അമല, ശ്രീപ്രിയ്യ, രാധ, രാധിക ശരത്കുമാര്‍ തുടങ്ങി ഒരുകാലത്ത് തെന്നിന്ത്യ അടക്കിവാണ താരസുന്ദരിമാരെല്ലാം സെൽഫിയിലുണ്ട്. എൺപതുകളിലെയും തൊണ്ണൂറുകളിലെയും താരവസന്തങ്ങൾ ഒന്നുചേർന്നപ്പോൾ കിട്ടിയതോ ഒരടിപൊളി സിനിമാ സെൽഫി. ആറു നടിമാർ ഒരൊറ്റ ഫ്രെയിമിൽ എന്ന ക്യാപ്ഷനോടെയാണ് തബു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.