Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷനിലൂടെ ബോളിവുഡ് കീഴടക്കാന്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി

Jhanvi Kapoor ശ്രീദേവിയും മകള്‍ ജാന്‍വിയും

പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റുകളിലൂടെ ഒരു പെണ്‍കുട്ടി ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചാവിഷയമാകുകയാണ്. അമ്മയുടെ മകള്‍ എന്ന ലേബലില്‍ അല്ല സ്വന്തം കഴിവിന്റെ വിശ്വാസത്തിലാണ് അവള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്നത്. ഇത് ജാന്‍വി കപൂര്‍, ഒരു കാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിലൊരാളായ ശ്രീദേവിയുടെ മകള്‍.

Jhanvi Kapoor  ഇത് ജാന്‍വി കപൂര്‍, ഒരു കാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിലൊരാളായ ശ്രീദേവിയുടെ മകള്‍...

ബോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തിന് ചവിട്ടുപടിയായി ജാന്‍വി കണ്ടിരിക്കുന്നത് ഫാഷനെയാണ്. അതിനു കൂട്ടായി മനീഷ് മല്‍ഹോത്രയുമുണ്ട്. ബോളിവുഡില്‍ എപ്പോഴും ഒരു അടക്കംപറച്ചില്‍ ഉണ്ട്. പെട്ടെന്ന് ശ്രദ്ധ നേടണമെങ്കില്‍ ബോളിവുഡിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഫാഷന്‍ ഡിസൈനര്‍മാരോട് ചങ്ങാത്തം സ്ഥാപിച്ച് അവിടെ കഴിവു തെളിയിക്കുക എന്നതാണത്. മനീഷ് മല്‍ഹോത്രയുടെ ഫാഷന്‍ സ്റ്റൈറ്റ്‌മെന്റുകളിലൂടെ എത്തി ബോളിവുഡ് കീഴടക്കിയ ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ളവരുടെ കഥ നമുക്കു മുന്നിലുണ്ട്.

Jhanvi Kapoor ബോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തിന് ചവിട്ടുപടിയായി ജാന്‍വി കണ്ടിരിക്കുന്നത് ഫാഷനെയാണ്. അതിനു കൂട്ടായി മനീഷ് മല്‍ഹോത്രയുമുണ്ട്...

ഒരു പക്ഷേ ഇതുതന്നെയായിരിക്കും ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാന്‍വിയും ലക്ഷ്യമിടുന്നത്. 20കാരിയായ ജാന്‍വിക്ക് വലിയ മോഹമാണ് ബോളിവുഡിനെക്കുറിച്ചുള്ളത്. മനീഷ് മല്‍ഹോത്രയുടെ ഡിസൈനിങ് പകിട്ടോടെയാണ് ജാന്‍വി ഇപ്പോള്‍ കല്ല്യാണങ്ങള്‍ക്കും മറ്റ് ഗ്ലാമര്‍ ഇവെന്റുകള്‍ക്കുമെല്ലാം എത്താറുള്ളത്. മനീഷ് മല്‍ഹോത്രയുടെ ഡിസൈനില്‍ ജാന്‍വി ഏറെ സുന്ദരിയാണെന്നാണ് പൊതുവെയുള്ള സംസാരം. 

Jhanvi Kapoor ബോണി കപൂര്‍, ശ്രീദേവി, ജാന്‍വി, കാമുകന്‍ അക്ഷത് രഞ്ജന്‍

തന്റെ ബോയ്ഫ്രണ്ടുമായുള്ള ജാന്‍വിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. അക്ഷത് രഞ്ജന്‍ എന്ന ചുള്ളന്‍ പയ്യനാണ് ജാന്‍വിയുടെ ബോയ്ഫ്രണ്ട് എന്നാണ് ഏറ്റവും പുതിയ ഗോസിപ്പ്. എന്തായാലും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കും മുമ്പുതന്നെ വാര്‍ത്തകളിലെ താരമായി മാറിയിരിക്കുകയാണ് ശ്രീദേവിയുടെ മകള്‍. എന്നാണ് ഇനി ആദ്യ സിനിമ പുറത്തിറങ്ങുകയെന്ന ആകാംക്ഷയിലാണ് ഇതിനോടകം തന്നെ ജാന്‍വിയുടെ ആരാധകരായി മാറിയ യുവാക്കള്‍.