Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം കഴിക്കാത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി സുസ്മിത സെന്‍

Sushmita Sen സുസ്മിത സെന്‍

ഇരുപത്തിമൂന്നു വർഷം മുമ്പു മിസ് യൂണിവേഴ്സ് പട്ടം കിട്ടിയ ആ സുന്ദരിയെ കണ്ടപ്പോൾ എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞു ഇവൾ ബോളിവുഡിനു സ്വന്തമാകുമെന്ന്. പ്രതീക്ഷിച്ചതുപോലെ തന്നെ ബോളിവുഡിൽ ഒട്ടേറെ ചിത്രങ്ങൾ ചെയ്ത് ഈ സുന്ദരി മുന്നേറി. നാൽപത്തിയൊന്നു വയസായിട്ടും ആ സൗന്ദര്യത്തിന് യാതൊരു ഉടച്ചിലും സംഭവിച്ചിട്ടില്ല, പറഞ്ഞു വരുന്നത് ബോളിവു‍ഡിന്റെ സ്റ്റൈലിഷ് താരം സുസ്മിത സെന്നിനെക്കുറിച്ചാണ്. ഏറ്റവും പുതിയ വിശേഷം വിവാഹത്തെക്കുറിച്ചു താരം നടത്തിയ ചില പരാമർശങ്ങളാണ്.

Sushmita Sen ഇരുപത്തിമൂന്നു വർഷം മുമ്പു മിസ് യൂണിവേഴ്സ് പട്ടം കിട്ടിയ ആ സുന്ദരിയെ കണ്ടപ്പോൾ എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞു ഇവൾ ബോളിവുഡിനു സ്വന്തമാകുമെന്ന്...

എന്നാണു വിവാഹം, ഇത്രയും പ്രായമായില്ലേ ഇനി എന്നത്തേക്കു മാറ്റിവെക്കാനാണ്, ദത്തുപുത്രിമാര്‍ വളർന്നില്ലേ ഇനി സ്വതന്ത്രയായല്ലോ ഒരു വിവാഹത്തെക്കുറിച്ച് ആലോചിച്ചൂടെ എന്ന ചോദ്യങ്ങൾ കേട്ടുമടുത്തതു കൊണ്ടാകണം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്കൊപ്പം എന്തുകൊണ്ടാണ് താൻ സിംഗിൾ ആയി കഴിയുന്നതെന്ന് താരം വ്യക്തമാക്കിയത്.
എന്തുകൊണ്ടാണ് താൻ വിവാഹം കഴിക്കാത്തതെന്നു വിശദമാക്കുകയാണ് ഇൻസ്റ്റഗ്രാമിലൂ‌‌െട താരം.

Sushmita Sen നാൽപത്തിയൊന്നു വയസായിട്ടും ആ സൗന്ദര്യത്തിന് യാതൊരു ഉടച്ചിലും സംഭവിച്ചിട്ടില്ല, പറഞ്ഞു വരുന്നത് ബോളിവു‍ഡിന്റെ സ്റ്റൈലിഷ് താരം സുസ്മിത സെന്നിനെക്കുറിച്ചാണ്...

''എന്തുകൊണ്ടാണ് ഇപ്പോഴും സിങ്കിള്‍ ആയി കഴിയുന്നതെന്ന് അവർ ചോദിക്കുന്നു. എന്തുകൊണ്ടു തനിച്ചായിക്കൂടാ? ഞാൻ മറുപടി പറയും. ഞാൻ എന്റെ നിലപാടിൽ സുരക്ഷിതയാണ്, ഇങ്ങനെയായിരിക്കുമ്പോൾ തന്നെ എനിക്ക് മറ്റുളളവരുടെ‌ നിലപാടുകളെ ബഹുമാനിക്കാനും അഭിനന്ദിക്കാനും കഴിയുന്നുണ്ട്. അതെന്തു തന്നെയായാലും. സിങ്കിൾ ആയാലും ഡബിള്‍ ആയാലും നാം വിജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം തീ കൊണ്ടു കളിക്കാൻ ഇഷ്ടപ്പെ‌ടുന്ന ആ കാരണഭൂതനെ ഞാൻ കാണാനിരിക്കുന്നതേയുള്ളു. ''-സുസ്മിത പറയുന്നു.

Sushmita Sen ''എന്തുകൊണ്ടാണ് ഇപ്പോഴും സിങ്കിള്‍ ആയി കഴിയുന്നതെന്ന് അവർ ചോദിക്കുന്നു. എന്തുകൊണ്ടു തനിച്ചായിക്കൂടാ? ഞാൻ മറുപടി പറയും...

സംവിധായകന്‍ വിക്രം ഭട്ടുമായും നടൻ രൺദീപ് ഹൂഡയുമായൊക്കെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു സുസ്മിത സെൻ. 23 വർഷം മുമ്പ് മനിലയിൽ വച്ചു നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത വിജയപ്പട്ടം കരസ്ഥമാക്കിയത്. 1996ൽ ദസ്തക് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ തു‌ടക്കം. വിവാഹം കഴിച്ചില്ലെങ്കിലും തന്റെയുള്ളിൽ സ്നേഹസമ്പന്നനായ ഒരമ്മയുണ്ടെന്നു തെളിയിക്കുന്നതായിരുന്നു സുസ്മിതയുടെ ജീവിതം.

Sushmita Sen കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട സുസ്മിത രണ്ടു പെൺമക്കളെ ദത്തെടുക്കുകയായിരുന്നു. റെനീ , അലീസാ എന്നു പേരിട്ട മക്കള്‍ക്ക് ഇപ്പോൾ പതിനാറും എട്ടും പ്രായമായി...

കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട സുസ്മിത രണ്ടു പെൺമക്കളെ ദത്തെടുക്കുകയായിരുന്നു. റെനീ , അലീസാ എന്നു പേരിട്ട മക്കള്‍ക്ക് ഇപ്പോൾ പതിനാറും എട്ടും പ്രായമായി.മക്കൾക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ആരാധകർക്കു പങ്കുവെക്കാൻ സുസ്മിത മടികാണിക്കാറില്ല. മക്കളുടെ വിജയങ്ങളും അവർക്കൊപ്പം അവധിദിവസങ്ങൾ ആഘോഷമാക്കുന്നതുമൊക്കെ ഈ അമ്മ സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്.

Your Rating: