Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടിണി കിടന്നാൽ മിസ് ഇന്ത്യ ആകില്ല

Swetha Menon ശ്വേത മേനോൻ

പട്ടിണി കിടന്നു സൗന്ദര്യപ്പട്ടം നേടാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ രുചിയാഘോഷിക്കേണ്ട നല്ല ദിനങ്ങളാണ് കളയുന്നത്. ഒന്നും കഴിക്കാതെ പട്ടിണി കിടന്നതുകൊണ്ട് ആരും മിസ് ഇന്ത്യയോ യൂണിവേഴ്സോ ആകില്ലെന്നു പറയുന്നത് മറ്റാരുമല്ല, മുൻ മിസ് ഇന്ത്യ തേർഡ് റണ്ണറപ്പും നടിയുമായ ശ്വേത മേനോൻ ആണ്. അഴകാർന്നതും ആരോഗ്യകരവുമായ ശരീരം ലഭിക്കാൻ ശാസ്ത്രീയമായ ഡയറ്റിങ് ആണു വേണ്ടത്. ഒപ്പം ഫിസിക്കൽ ആക്റ്റിവിറ്റികളുമുണ്ടാകണം. ഇതാണ് ശരിയായ സമീപനം. റിയാലിറ്റി ഷോകളൊക്കെ വന്നതോടെ കുട്ടികളെ ഇൗ രംഗത്തേക്കു കൊണ്ടുവരാൻ ഇപ്പോൾ മാതാപിതാക്കൾക്കാണ് അത്യുത്സാഹം. കുട്ടികൾ കഴിക്കാൻ ആഗ്രഹിച്ചാലും തടിവെക്കുമെന്ന് ഭയപ്പെട്ട് അവർക്ക് വേണ്ടപോലെ ആഹാരം നൽകാത്ത അവസ്ഥയുമുണ്ടെന്നും ഇത് അവരുടെ ഭാവിയോടു ചെയ്യുന്ന ക്രൂരതയാണെന്നും ശ്വേത പറയുന്നു. വൈവിധ്യമുള്ള ഭക്ഷണങ്ങളുടെ നാടാണ് കേരളം. ചീരയും വെള്ളരിയും ആരോഗ്യം മാത്രമല്ല സ്വാഭാവിക ഭംഗിയും സമ്മാനിക്കുമെന്നും ആരോഗ്യം നഷ്ടപ്പെടുത്തിയല്ല സൗന്ദര്യം നേടേണ്ടതെന്നും താരം കൂട്ടിച്ചേർക്കുന്നു.