Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമുഖ സീരിയൽ നടി മരിച്ച നിലയില്‍, ആത്മഹത്യയെന്ന് സംശയം

saberna സബർണ സാബു

പ്രമുഖ തമിഴ് സീരിയൽ നടിയും ടിവി അവതാരകയുമായ സബർണ സാബു മരിച്ച നിലയിൽ. ചെന്നൈയിലെ വസതിയിൽ വെള്ളിയാഴ്ച്ചയാണ് സബർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി സബർണയുടെ അപാർട്മെന്റ് അടച്ചിട്ട നിലയിലായിരുന്നു. അപാർട്മെന്റിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടെന്ന് അയല്‍ക്കാർ അറിയിച്ചതിനെത്തുടർന്ന് പോലിസ് സ്ഥലത്തെത്തിയതോടെയാണ് സംഭവം അറിയുന്നത്.

saberna-3

സബർണയുടെ മരണത്തിൽ ഇതുവരെയും തമിഴ് ടെലിവിഷൻ ലോകത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. സബർണ ബോൾഡ് ആണെന്നാണ് സുഹൃത്തുക്കളുടെ വാദം, എന്നാൽ സൗഹൃദത്തെയും ബന്ധങ്ങളെയുമൊക്കെ ആവശ്യത്തിൽക്കവിഞ്ഞ് സ്ഥാനം കൊടുക്കുന്നയാളായിരുന്നുവത്രേ താരം. സൈക്കോളജിയില്‍ ബിരുദം നേടിയ സബർണ സുഹൃത്തുക്കളുടെ പ്രശ്ന പരിഹാരങ്ങളിൽ എന്നും മുന്നിലായിരുന്നു.

saberna-2

അടുത്തിടെയായി സബർണ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തവയിലേറെയും താൻ മാനസിക സമ്മർദ്ദത്തിലാണെന്നു വ്യക്തമാക്കുന്നവയായിരുന്നു. സീരിയലുകളിൽ അവസരം കുറഞ്ഞതാണോ മരണത്തിലേക്കു നയിച്ചതെന്നും സംശയിക്കുന്നുണ്ട്. നിലവിൽ ആത്മഹത്യയാകാമെന്നാണ് പോലിസ് സംശയിക്കുന്നത്, വിഷയത്തിൽ അന്വേഷണം നടന്നു വരികയാണ്.

Your Rating: