Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മവിശ്വാസത്തോ‌ടെ മുന്നോട്ട്; റാമ്പിൽ ചുവടുവച്ച് ട്രാൻസ്ജെൻഡർ

 Laxmi Narayan റാമ്പിൽ ചുവടുവെക്കുന്ന ലക്ഷ്മി നാരായൺ ത്രിപാഠി

സമൂഹം എത്രയൊക്കെ പുരോഗമിച്ചിട്ടും ട്രാൻസ്ജെൻഡേഴ്സിനോടുള്ള മനോഭാവത്തിന് ഇന്നും മാറ്റം വന്നിട്ടില്ല. ആണിനും പെണ്ണിനും ഇടയിൽ നിൽക്കുന്ന ഈ വിഭാഗത്തെ പൂർണമായും അംഗീകരിക്കാൻ കഴിയാത്തവർ ഇപ്പോഴും ഏറെയുണ്ട്. എന്നാല്‍ അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ ഭിന്നലിംഗക്കാർ ഒരുക്കമല്ലെന്നു തെളിയിക്കുന്ന വാർത്തകളാണ് ഇന്നു വന്നുകൊണ്ടിരിക്കുന്നത്. വാർത്താ വായനക്കാരിയായും മോഡലായും അധ്യാപികയും പോലീസുദ്യോഗസ്ഥയായുമൊക്കെ ഭിന്നലിംഗക്കാർ അതാതു മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നുണ്ട്.

പുതിയ വിശേഷം മറ്റൊന്നുമല്ല ഇന്ത്യാ റൺവേ വീക്ക് 2016ലും ഒരു ട്രാൻസ്ജെൻഡർ സുന്ദരി ആത്മവിശ്വാസത്തോടെ ചുവ‌‌ടുകൾ വച്ചു. നടി മന്ദിരാ ബേദിയ്ക്കൊപ്പം റാമ്പിൽ അനായാസേന ചുവടുകള്‍ വച്ചത് ഭിന്നലിംഗ അവകാശ പ്രവർത്തക കൂടിയായ ലക്ഷ്മി നാരായൺ ത്രിപാഠിയാണ്. ജ്വല്ലറി ഡിസൈനര്‍ ആകാശ് അഗർവാളിനു വേണ്ടിയാണ് ലക്ഷ്മി മോഡലിങ് ചെയ്തത്. ലിംഗസമത്വം എന്ന ആശയം കൂടി സംവേദിപ്പിക്കും വിധത്തിലുള്ള കളക്ഷൻസ് ആണ് താൻ അവതരിപ്പിച്ചതെന്ന് അഗര്‍വാൾ പറഞ്ഞു.

ഇന്ത്യയെപ്പോലൊരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകളും ഭിന്നലിംഗക്കാരും വ്യക്തിപരമായും സാമൂഹികപരമായും നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. തന്റെ കളക്ഷനിലൂടെ ലിംഗസമത്വം സന്ദേശം നൽകാൻ കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നതെന്നും അഗര്‍വാൾ പറഞ്ഞു. മൂന്നു ദിവസമായി സംഘടിപ്പിച്ച ഇന്ത്യറൺവേ വീക്ക് ഞായറാഴ്ച്ചയാണ് അവസാനിച്ചത്.

Your Rating: