Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നും ഒന്നും മൂന്നില്‍ ദീദിക്കു കിട്ടിയ കിടിലൻ സർപ്രൈസ്

Usha Uthup ഒന്നും ഒന്നും മൂന്നിൽ ഉഷ ഉതുപ്പ് എത്തിയപ്പോൾ

ഒന്നും ഒന്നും ചേർന്നാൽ രണ്ടാണെന്നതു നമ്മൾ കണക്കിൽ പഠിച്ചിട്ടുണ്ട്. പക്ഷേ മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് ഷോ വന്നതോടെ പിള്ളേരൊക്കെ ഇപ്പോൾ കണക്കും തെറ്റിച്ചു തുടങ്ങി. കാരണം അവരോ‌ട് ഒന്നും ഒന്നും ചേർന്നാൽ എത്രയാണെന്നു ചോദിച്ചാൽ അപ്പോവരും മറുപടി മൂന്നല്ലേ എന്ന്. അതെങ്ങനെ കിട്ടിയെന്നു ചോദിച്ചാൽ അപ്പോൾ പറയും റിമിചേച്ചി പറയുന്നതു കേ‌ട്ടിട്ടുണ്ടല്ലോ എന്ന്. എന്തായാലും ഒന്നും ഒന്നും മൂന്ന് ചുരുങ്ങിയ കാലംകൊണ്ടു പ്രേക്ഷക മനസുകളിലൊക്കെ കയറിക്കൂടി. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം വീണ്ടും വന്നപ്പോഴും റിമിക്കും ഒന്നും ഒന്നും മൂന്നിനും തെല്ലും തിളക്കം കുറഞ്ഞിട്ടില്ല.

ഒന്നും ഒന്നും മൂന്ന് രണ്ടാം സീസണിൽ പ്രേക്ഷകരെ ചിരിപ്പിക്കാനും ആനന്ദിപ്പിക്കാനും റിമി എത്തിയപ്പോൾ ഒപ്പമൊരു കിടിലൻ അതിഥി കൂടി ഉണ്ടായിരുന്നു. സങ്കടം വന്നാൽ മറുത്തൊന്നും ചിന്തിക്കാതെ അപ്പോൾ മിഴിനീരൊഴുക്കുന്ന, പോപ് ഗാനങ്ങളെ മലയാളിക്കും പരിചിതമാക്കിയ, പട്ടുസാരിയും മുല്ലപ്പൂവും ആഭരണങ്ങളുമൊക്കെയിട്ടു ഊർജസ്വലയായെത്തിയ ആ ഗായികയുടെ പേരാണ് ഉഷ ഉതുപ്പ്, അല്ല മലയാളിയുടെ സ്വന്തം ദീദി. ‌

പുതിയ എപ്പിസോഡിൽ ഉഷ ഉതുപ്പ് എത്തിയപ്പോൾ അതൊരു ആഘോഷമാക്കുക തന്നെ ചെയ്തു റിമി, ഒപ്പം തനിക്കു സമ്മാനങ്ങളുമായെത്തിയ ദീദിക്കു തിരിച്ചും െകാടുത്തു ഒരുഗ്രൻ സർപ്രൈസ്. മറ്റൊന്നുമല്ല ദീദി തന്നെ ജീവന്റെ ജീവൻ എന്നു വിശേഷിപ്പിക്കുന്ന മകളും കൊച്ചുമകളുമായിരുന്നു അത്. തികച്ചും അപ്രതീക്ഷിതമായി തന്റെ പ്രിയ്യപ്പെട്ടവരെ വേദിയിൽ കണ്ടപ്പോൾ ദീദിയുടെ കാര്യം പിന്നെ പറയണോ? സന്തോഷക്കണ്ണീരോടെ തുടങ്ങിയ പരിപാടി പോപ് ഗാനങ്ങളും നൃത്തവുമൊക്കെ കൊണ്ടു മനോഹരമാക്കി മാറ്റി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.