Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യോ... വിക്ടോറിയയുടെ കാലിനിതെന്തു പറ്റി?

victoria-bekham-photoshoot-1

ഒരു ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ചിത്രം പുലിവാല് പിടിപ്പിച്ചിരിയ്ക്കുകയാണ് വിക്ടോറിയ ബെക്കാമിനെ. വിക്ടോറിയ ആരാണെന്ന് അറിയില്ലേ? ഫുട്ബോൾ ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഭാര്യ എന്നതിനപ്പുറം അറിയപ്പെടുന്ന ഗായികയും ഫാഷൻ ഡിസൈനറുമായ വിക്ടോറിയയുടെ കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഷൂട്ടിനു വേണ്ടി പോസ് ചെയ്ത വിക്ടോറിയയുടെ കാലിന്റെ ഒരു ഭാഗം കാണാതായതാണ് ഇപ്പോൾ ആരാധകരുടെ ഇടയിലെ ചർച്ചാ വിഷയം. ചിത്രം ഫോട്ടോഷോപ്പ് ചെയ്തപ്പോൾ സംഭവിച്ച പിഴവാകാം എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

victoria-bekham-2

4 കുട്ടികളുടെ അമ്മയായിട്ടും ഉടയാത്ത സൌന്ദര്യവും പ്രോഫഷണലിസവും തന്നെയാണ് വിക്ടോറിയയെ ഇപ്പോഴും ഫാഷൻ ലോകത്തെ ഭ്രമിപ്പിക്കുന്ന ശരീരങ്ങളിൽ ഒന്നാക്കുന്നത്. എന്നാൽ വിക്ടോറിയയുടെ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്യപ്പെടുന്ന അവസ്ഥയൊടു ആരാധകർ എങ്ങനെ പ്രതികരിക്കുന്നു എന്നത് വോഗ് ചൈനയുടെ ഇത്തവണത്തെ ഫോട്ടോഷൂട്ട് വാർത്തകളിൽ നിന്ന് വ്യക്തം. വളരെ ധൈര്യത്തോടെ വ്യത്യസ്തമായൊരു ചിത്രമായിരുന്നു വോഗ് ചൈന പ്ലാൻ ചെയ്തിരുന്നതും. ഒരു കാൽ രണ്ടു വിരലുകളിൽ മാത്രം കുത്തി നിന്ന് മറ്റേ കാൽ ശരീരത്തോട് ചേർത്ത് പിടിച്ചുള്ള പോസ് ആയിരുന്നു വിക്ടോറിയ ചെയ്തത്. ചിത്രം പ്രസിദ്ധീകരിച്ച ശേഷം ഇത് വിക്ടോറിയ തന്റെ ഇന്സ്ടഗ്രാമിലും പോസ്റ്റ്‌ ചെയ്തിരുന്നു, അതോടെയാണ് ആരാധകർ ചിത്രത്തിലെ തെറ്റ് ചൂണ്ടി കാണിക്കാൻ തുടങ്ങുന്നത്.

ഒറ്റ നോട്ടത്തിൽ പ്രശ്നം ഒന്നും ഇല്ലെന്നു തോന്നുകയും എന്നാൽ സൂക്ഷിച്ചു നോക്കിയാൽ തുടയുടെ ഭാഗം തന്നെ ഇല്ലാതായതായി തോന്നുകയും ചെയ്യാൻ കഴിയുന്ന ചിത്രമാണ് വിക്ടോറിയ പോസ്റ്റ്‌ ചെയ്തത്. തുടർന്ന് നിരൂപണങ്ങളുടെ പെരുമഴക്കാലമായിരുന്നു. ഫോട്ടോഷോപ്പിൽ വന്ന പിഴവുകളെന്നു എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും ചിലർ നിശബ്ദത പാലിച്ചു. ഇത്ര പെട്ടെന്ന് ഇത്തരമൊരു നിഗമനതിലെയ്ക്ക് എത്തേണ്ടതില്ലെന്നായിരുന്നു ചിലരുടെ വാദം.

കാലിന്റെ ഒരു ഭാഗം കാണാൻ കഴിയാത്തത് വിക്ടോറിയ ധരിച്ചിരിക്കുന്ന വെള്ള അടിവസ്ത്രം കാരണമാണ് എന്ന് ചിലർ അഭിപ്രായപ്പെടുകയും ചെയ്തു. എന്തായാലും ഇത്തരം പരാമർശങ്ങളൊന്നും വിക്ടോറിയയേയോ മാഗസിനെയോ തെല്ലും അലട്ടിയിട്ടെയില്ല. കുടുംബം, പ്രശസ്തർ, ജോലി, സാമൂഹികം എന്നീ ആശയങ്ങളിലൂന്നി മെയ് ലക്കം പുറത്തിറങ്ങുന്ന വോഗ് ചൈന മാഗസിനിലാണ് വിവാദമുണ്ടാക്കിയ ഈ വിക്ടോറിയൻ ചിത്രമുള്ളത്.

Your Rating: