Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയുടെ പിറന്നാളിന് വിരാടിന്റെ വക സ്പെഷൽ സമ്മാനം

virat-anush വിരാട് കോഹ്‌ലി, അനുഷ്ക ശര്‍മ

ബോളിവു‍ഡും ക്രിക്കറ്റ് ലോകവും ഒരുപോലെ കൊണ്ടാടിയ പ്രണയമായിരുന്നു വിരാട്കോഹ്‌ലി-അനുഷ്ക പ്രണയം. എന്നാൽ ആരാധകരെയൊക്കെ നിരാശയിലാഴ്ത്തി മൂന്നുമാസങ്ങൾക്കു മുമ്പാണ് ഇവർ വേര്‍പിരിഞ്ഞുവെന്ന വാർത്ത പരക്കുന്നത്. വിഷയത്തിൽ വ്യക്തമായി പ്രതികരിക്കാൻ അനുഷ്കയും വിരാടും തയ്യാറായിരുന്നുമില്ല. പുതിയ വിശേഷം മറ്റൊന്നുമല്ല വിരാട്-അനുഷ്ക പ്രണയം വീണ്ടും തളിരിടാൻ പോവുകയാണെന്നാണ് ബോളിവുഡ് ലോകം ചർച്ച ചെയ്യുന്നത്. അനുഷ്കയുടെ ഇരുപത്തിയെട്ടാം പിറന്നാൾ ദിനമായ മെയ്ഒന്നിന് വിരാടിന്റെ വക സമ്മാനം നൽകുകയും ചെയ്തുവത്രേ.

ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളില്‍ അനുഷ്കയെ അൺഫോളോ ചെയ്ത വിരാട് അനുഷ്കയുടെ പിറന്നാൾ ദിനത്തിൽ വീണ്ടും ഫോളോ ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. ഇതിൽപ്പരം അനുഷ്കയ്ക്കെന്തു സമ്മാനം വേണം. തീർന്നില്ല അന്നുതന്നെ അനുഷ്കയുടെ സുല്‍ത്താൻ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലേക്ക് വിരാടിന്റെ വക ബൊക്കെ അയച്ചിരുന്നുവെന്നാണ് അനുഷ്കയുമായി അടുപ്പമുള്ളവർ പറയുന്നത്. വിരാട് ഐപിഎൽ തിരക്കുകളിലും അനുഷ്ക ഷൂട്ടിങ് തിരക്കുകളിലും ആയിരുന്നതിനാലാണ് കാണാതിരുന്നതത്രേ. അടുത്തിടെയായി ക്രിക്കറ്റിലെ വിജയങ്ങള്‍ക്കു അഭിനന്ദനം അറിയിക്കാൻ േകാഹ്‌‌ലിയെ അനുഷ്ക വിളിച്ചിരുന്നതും ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വാർത്തയ്ക്ക് ആക്കം കൂട്ടിയിരുന്നു.