Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷു അടിപൊളി , കിടിലൻ ഫാഷൻ!

Vishu Fashion

കണിക്കൊന്നകളുടെ അഴകു ചാർത്തി വിഷുക്കാലമെത്തി. വർ‌ഷതത്തിലൊരിക്കൽ എത്തുന്ന ഈ ഉത്സവകാലത്ത് പാരമ്പര്യത്തിന്റെ പകിട്ടിൽ അണിഞ്ഞൊരുങ്ങാന്‍ കിടിലൻ ഐഡിയകൾ. വിഷുക്കോടിയിലെ പുതുപുത്തൻ ട്രൻഡുകളുമായി മലയാളി മങ്കമാർക്കായി ശീമാട്ടി പ്രത്യേകം തയ്യാറാക്കിയ വിഷു സ്പെഷ്യൽ ഡിസൈനുകളുടെ വർണ്ണലോകം കാണാം...

കേരള സാരിയില്ലാതെ എന്ത് ആഘോഷം

വിഷുവും ഓണവും ചിങ്ങപ്പുലരിയുമെല്ലാം സെറ്റുസാരികളുടെ പ്രതാപകാലം കൂടിയാണ്. പരമ്പരാഗത സാരികൾക്കൊപ്പം തന്നെ വർണ്ണവൈവിധ്യങ്ങള്‍ നിറച്ച ഡിസൈനർ സാരികൾക്കും പ്രിയമേറിവരുന്നു. സാരികളിലെ മ്യൂറൽ സ്റ്റൈൽ പെയിന്റിംഗിന്റെ എടുപ്പ് ഒന്നു വേറെതന്നെയാണ്. സ്വർണ്ണ നൂലിഴകളോട് ചേർന്നു നിൽക്കുന്ന ചിത്രചാരുത നൽകും ഒരു എലഗന്റ് ലുക്ക്.

സെറ്റുസാരി

സാധാരണ സാരി ബോർഡറോടു കൂടിയ കേരള സാരികളാണ് ഈ വിഷുക്കാലത്തെ മറ്റൊരു ട്രെൻഡ്. നേവിബ്ലൂ, ഗ്രേപ്പ് വൈൻ തുടങ്ങി വിവിധ നിറങ്ങളിലുള്ള ബോർഡറുകളാണ് പുതുതലമുറയെ ആകർഷിക്കുന്നത്. വ്യത്യസ്തതയാർന്ന ഡിസൈനുകളിൽ പല നിറങ്ങളിലുള്ള വീതിയേറിയ ബോർഡറുകളോടെ എത്തുന്ന കേരള സാരിക്ക് മുന്താണിയിലെ കസവ് ടച്ച് കൂടിയാകുമ്പോൾ മാറ്റ് കൂടുന്നു.

പട്ടിന്റെ വിഷുക്കണി

കേരളസാരികളിൽ മാത്രമല്ല പട്ടിനുമുണ്ട് വിഷുപകിട്ട്. പരമ്പരാഗത കാഞ്ചീപുരം ബനാറസ് സാരികൾ വൈവിധ്യം നിറഞ്ഞ അപൂർവ്വ സുന്ദരമായ വർണ്ണങ്ങളിലും രൂപകൽപ്പനകളിലും ഒരുക്കിയിരിക്കുന്നു. പട്ടിന്റെ പ്രൗഢിയിൽ അൽപ്പം നിറപ്പകിട്ടോടെ തന്നെ ഈ വിഷുകാലത്തെ വരവേൽക്കാം. പാരമ്പര്യ തനിമ തെല്ലും ചോരാതെ, എന്നാൽ ട്രെൻഡുകൾക്കൊപ്പം നിൽക്കുന്ന വ്യത്യസ്ത ഡിസൈനുകളാണ് ഈ വിഷുക്കാലത്തിന് മിഴിവേകാന്‍ കാത്തിരിക്കുന്നത്.

കാഞ്ചീപുരം ബനാറസ് സാരികൾ

ലെഹംഗയിൽ താരമാകാം

വിഷു ട്രെൻഡുകൾ സാരികളിൽ അവസാനിക്കുന്നില്ല. വ്യത്യസ്തത വിരിയുന്ന ലെഹംഗയ്ക്കും പ്രിയമേറെയാണ്. ഏതവസരത്തിനും അനുയോജ്യമായ ലെഹംഗകൾ ഒരുക്കിയിരിക്കുന്നത് പരമ്പരാഗത ഡിസൈനുകളിലെത്തുന്ന സീക്വൻസ് വർക്കുകളോടെയാണ്. ഇളം നിറങ്ങളിൽ ഗോൾഡൻ വർക്കോടു കൂടിയ ലെഹംഗകളും ട്രെൻഡിംഗ് തന്നെ.

lehenga