Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹി എന്നു ടാറ്റൂ ചെയ്ത സുന്ദരി ആര്?

Sakshi Singh Dhoni

എെ.പി.എൽ ഫൈനലിൽ മുംബൈ ചെന്നൈയെ തകർത്തു വാരുന്നതിനിടയിലാണ് ഗ്യാലറിയിൽ മഹിയെന്ന് ടാറ്റൂ ചെയ്ത സുന്ദരി ക്യാമറക്കണ്ണുകൾ കവർന്നത്. മുഖം വ്യക്തമായിരുന്നില്ലെങ്കിലും മഹിയുടെ നല്ലപാതി സാക്ഷി തന്നെയായിരുന്നു അതെന്ന് അധികം വൈകാതെ വ്യക്തമാവുകയും ചെയ്തു. ചെവിയ്ക്കു താഴെ കഴുത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ഓമനപ്പേരായ മഹി എന്നു ഹിന്ദിയിലാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. കടുത്ത ക്രിക്കറ്റ് ആരാധികയായ സാക്ഷി 2010ൽ ഇരുവരുടയെും വിവാഹശേഷം മുതൽ ധോണിയുടെ മിക്ക കളികൾക്കും പിന്തുണയായി എത്താറുണ്ട്. കഴിഞ്ഞ എെ.പി.എൽ ഫൈനൽ മാച്ചിൽ സാക്ഷിക്കൊപ്പം മകൾ കുഞ്ഞു സിവയും എത്തിയിരുന്നെങ്കിലും ടാറ്റൂ തന്നെയായിരുന്നു മുഖ്യ ആകർഷണം. ക്യാമറയിൽ മുഖം പതിയാതിരിക്കാനായി കൈ കൊണ്ടുമുഖം മറയ്ക്കുന്ന ചിത്രത്തിലാണ് മഹി എന്നു ടാറ്റൂ ചെയ്തിരിക്കുന്നത് വ്യക്തമായി തെളിഞ്ഞത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.