Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെല്‍ഫിയില്‍ ഷാറൂഖിന് പുറകില്‍ നില്‍ക്കുന്ന സുന്ദരി ആര്?

സെല്‍ഫിയില്‍ ഷാറൂഖിന് പുറകില്‍ നില്‍ക്കുന്ന സുന്ദരി ആര്? സെല്‍ഫിയെടുക്കുമ്പോള്‍ ഷാറൂഖിനു പുറകിലുള്ള ജനക്കൂട്ടത്തിനിടയില്‍ പച്ച ടീഷര്‍ട്ടുമിട്ട് നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. ഒരൊറ്റ ദിവസം കൊണ്ട് ആയിരക്കണക്കിന് പേരുടെ ഹൃദയത്തിലാണ് ആ പെണ്‍കുട്ടി കയറിക്കൂടിയത്.

അടുത്തിടെ ബോളിവുഡിലെ കിങ്ഖാന്‍ ഷാറൂഖ് പൂനെയിലെത്തിയപ്പോള്‍ വമ്പന്‍ ജനപ്രവാഹമായിരുന്നു താരത്തെ കാണാനെത്തിയത്. തന്നെ കാണാന്‍ കൂടിയ ആയിരക്കണക്കിന് പേരെ  പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കാന്‍ ഷാറൂഖ് മറന്നുമില്ല. േഎടുത്ത സെല്‍ഫി ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത താരത്തിന് വന്‍ സ്വീകാര്യതയും ലഭിച്ചു. എന്നാല്‍ ഒരു ചിത്രത്തിന് മാത്രം കൂടുതല്‍ പ്രതികരണം ലഭിച്ചു. എല്ലാവരുടെയും കണ്ണുടക്കിയത് ആ ചിത്രത്തിലായിരുന്നു.

സെല്‍ഫിയെടുക്കുമ്പോള്‍ ഷാറൂഖിനു പുറകിലുള്ള ജനക്കൂട്ടത്തിനിടയില്‍ പച്ച ടീഷര്‍ട്ടുമിട്ട് നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. ഒരൊറ്റ ദിവസം കൊണ്ട് ആയിരക്കണക്കിന് പേരുടെ ഹൃദയത്തിലാണ് ആ പെണ്‍കുട്ടി കയറിക്കൂടിയത്. ഫോട്ടോക്ക് താഴെയുള്ള കമന്റുകളില്‍ നല്ലൊരു ശതമാനവും ആ കുട്ടിയെക്കുറിച്ച് തന്നെ. പച്ച ഷര്‍ട്ടിട്ട ആ പെണ്‍കുട്ടിക്കായി ഷാറൂഖിന് കിട്ടുന്നതിനെക്കാള്‍ ശ്രദ്ധ, നീ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് നിന്നെ കല്ല്യാണം കഴിക്കണം....ഇങ്ങനെ പോകുന്നു കമന്റുകള്‍. 

സെല്‍ഫിയില്‍ ഷാറൂഖിന് പുറകില്‍ നില്‍ക്കുന്ന സുന്ദരി ആര്? ആരാധകർക്കൊപ്പം ഷാരൂഖ് ഖാൻ, സയ്മ ഹുസൈന്‍

ആരാണ് ആ സുന്ദരിയെന്നായി എല്ലാവരുടെയും അന്വേഷണം. ഇതോടെ ചില പാപ്പരാസികള്‍ അവളെ തേടിയിറങ്ങി. കണ്ടെത്തുകയും ചെയ്തു. പേര് സയ്മ ഹുസൈന്‍. സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് കക്ഷി. 21കാരിയായ സൈമയുടെ സ്വദേശം ശ്രീനഗറാണ്. കോഴ്‌സ് ചെയ്യാനായി പൂനെയിലെത്തിയതാണ്.

മോഡലിനെപ്പോലെ തോന്നിക്കുന്നുവെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടെങ്കിലും വെറുതെ കിട്ടിയ പ്രശസ്തിയില്‍ അമ്പരന്നിട്ടുണ്ട് കക്ഷി. ഫാഷനില്‍ താല്‍പ്പര്യമുണ്ടെങ്കിലും ഇപ്പോള്‍ മോഡലിങ്ങില്‍ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും സൈമ പറഞ്ഞു. 
 

Your Rating: