Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവിയും ബോഡിഗാർഡ് സുന്ദരിയും പ്രണയത്തിൽ?

Yuvaraj Singh

ഗോസിപ്പുകളില്‍ നിന്നും എപ്പോഴും ഒരകലം പാലിക്കുന്നയാളാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗ്. വിവാദങ്ങളിൽ നിന്നു വിട്ടുനിന്ന് കരിയറിനും കുടുംബത്തിനും വേണ്ടി സമയം ചിലവഴിക്കാനാണ് കക്ഷിക്ക് ഏറെയിഷ്ടം. പക്ഷേ അമ്മക്കുട്ടനായ യുവി ഇപ്പോൾ പ്രണയത്തിലാണെന്നതാണ് പുതിയ വാർത്ത‍. ക്രിക്കറ്റ് താരം പ്രണയത്തിലാണെങ്കിൽ പിന്നെ നോക്കാനില്ല, അതു ബോളിവുഡിൽ നിന്നുതന്നെയായിരിക്കും എന്നൊരു പരക്കെ സംസാരമുണ്ട്. ഇക്കാര്യത്തിൽ യുവിയും ആ വഴക്കം തെറ്റിച്ചിട്ടില്ല. കടൽകടന്നുവന്ന ബോളിവുഡ് സുന്ദരിയാണ് യുവിയുടെ ഹൃദയം കീഴടക്കിടയത്.

ബ്രിട്ടീഷ് മോഡലും നടിയുമായ ഹസൽ കീച്ച് ആണത്രേ യുവരാജിന്റെ പുതിയ കാമുകി. ബോഡിഗാർഡ്, മാക്സിമം എന്നിവയാണ് ഹസലിന്റെ ബോളിവുഡ് ചിത്രങ്ങൾ. എന്നാൽ ഗോസിപ്പിനോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല. അടുത്തിടെയായി ഹസലും യുവിയും ഒന്നിച്ചാണു പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതെന്നും സംസാരമുണ്ട്. ഇനി ഇവരും വിരാട് കോഹ്ലിയെയും അനുഷ്ക ശർമയെയും പോലെ 'ഞങ്ങൾ വെറും ഫ്രണ്ട്സാ' ലേബലും കൊണ്ടുനടക്കുമോ എന്തോ?.... നേരത്തെ കിം ശർമ, ദീപിക പദുക്കോൺ എന്നിവരുമായും യുവരാജ് പ്രണയത്തിലാണെന്നു വാർത്തകൾ ഉണ്ടായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.