Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവരാജ് ഇനി ഹസലിനു സ്വന്തം

yuviii യുവരാജ് സിങും ഹസൽ കീച്ചും

കാത്തുകാത്തിരുന്ന ആ വിവാഹം ഇങ്ങു വന്നെത്തി. ചണ്ഡിഗഡിലെ ഫത്തേഗർ സാഹിബിലെ ഗുരുദ്വാരയിൽ വച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ് നടിയും മോഡലുമായ ഹസൽ കീച്ചിനെ വരണമാല്യം അണിയിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം സിഖ് ആചാരപ്രകാരമാണു നടത്തിയത്. ഡിസംബർ പന്ത്രണ്ടിന് ഗോവയിൽ വച്ചു ഹിന്ദു ആചാരപ്രകാരവും വിവാഹം നടത്തുന്നുണ്ട്.

yuvi-3 പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിവാഹത്തിന്റെ പേരുപോലും യുവരാജ് ഹസൽ പ്രീമിയർ ലീഗ് എന്നാണ്

ബോളിവു‍ഡ്-ക്രിക്കറ്റ് ലോകത്തെ പ്രമുഖരും രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിന്നുള്ളവരും വിവാഹത്തിന് എത്തിയപ്പോൾ യുവരാജിന്റെ അച്ഛന്‍ യോഗ്‍രാജ് സിങ് ചടങ്ങിൽ നിന്നു വിട്ടുനിന്നു. മതപരമായ ഗുരുക്കന്മാരുടെ നേതൃത്വത്തിലാണു നടത്തുന്നതെങ്കിൽ താൻ വിവാഹത്തിൽ പങ്കെ‌ടുക്കില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

yuvi സിഖ് ആചാരം പ്രകാരം നടക്കുന്ന വിവാഹത്തിനു പുറമെ ഹിന്ദു ആചാരപ്രകാരവും വിവാഹ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

.''എന്റെ മകന്റെ വിവാഹ ആഘോഷത്തിൽ നിന്നു വിട്ടുനിൽക്കാനുള്ള തീരുമാനം നിർഭാഗ്യകരം തന്നെയാണ്. ഏതെങ്കിലും മതപരമായ ഗുരുക്കന്മാരുടെ സാന്നിധ്യത്തിലാണു വിവാഹമെങ്കിൽ താൻ പങ്കെടുക്കില്ലെന്ന് യുവരാജിന്റെ അമ്മയെ അറിയിച്ചിട്ടുണ്ട്. അതാണു വിധി, ഞാൻ പോകില്ല. ഞാൻ ദൈവത്തിൽ മാത്രമേ വിശ്വസിക്കുന്നുള്ളു അല്ലാതെ മതപുരോഹിതന്മാരില്‍ എനിക്കു വിശ്വാസമില്ല''.-യോഗ്‍രാജ് സിങ് പറഞ്ഞു.

yuvi-1 ക്രിക്കറ്റ് താരങ്ങളും സുഹൃത്തുക്കളും സംഗീത് സെറിമണിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍

ക്രിക്കറ്റ് മത്സരങ്ങൾ തുടങ്ങുന്ന അതേ ആവേശത്തോ‌ടെ തന്നെയാണ് യുവരാജ് സിങ്ങിന്റെ വിവാഹ ആഘോഷങ്ങളും ആരംഭിച്ചത്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിവാഹത്തിന്റെ പേരുപോലും യുവരാജ് ഹസൽ പ്രീമിയർ ലീഗ് എന്നാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്നലെ ലളിത് ഹോട്ടലിൽ സംഗീത് സെറിമണി ആഘോഷിച്ചു. ഡിസംബർ അഞ്ചിന് സംഗീത് സെറിമണിയും ഡിസംബർ ഏഴിന് ഡൽഹിയിൽവച്ചു വിവാഹവിരുന്നും കഴിയുന്നതോടെ ആഘോഷങ്ങൾ സമാപിക്കും.

Your Rating: