Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കുറയ്ക്കാൻ 10 ഭക്ഷണങ്ങള്‍ !

Weight loss Foods

മെലിഞ്ഞു സുന്ദരിയാകുവാൻ വ്യായാമവും വർക്ഔട്ടും വേണമെന്നില്ല. ചില ഭക്ഷണങ്ങൾ മാത്രം ദിനചര്യയിൽ ഉൾപ്പെ‌ടുത്തിയാൽ മതി. ആരോഗ്യകരമായ ചില ഭക്ഷണങ്ങൾ ഡയറ്റിങ്ങില്‍ ഉൾപ്പെടുത്തിയാൽ പൊണ്ണത്തടിയോട് എളുപ്പം ഗുഡ്ബൈ പറയാം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ശീലമാക്കേണ്ട 10 ഭക്ഷണ പദാർഥങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ആപ്പിള്‍

ആപ്പിൾ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല അമിത വിശപ്പിനെയും അകറ്റാവുന്നതാണ്. ഫൈബറും പെക്റ്റിനും യഥേഷ്ടമുള്ള പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പു പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും.

തൈര്

കട്ടത്തെരു കഴിക്കുന്നത് വിശപ്പിനെ ഒരു പരിധിവരെ തടയും. തൈരിലടങ്ങിയിരിക്കുന്ന തിയാമിൻ വിശപ്പിനെ പ്രതിരോധിക്കുന്നതിനൊപ്പം പ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യും.

മുട്ട

ഒരു മുട്ട കഴിക്കുമ്പോൾ തന്നെ വിശപ്പു പാതി ഇല്ലാതാകും. പ്രോട്ടീനുകളാൽ നിറഞ്ഞ മുട്ട കഴിക്കുന്നതു വഴി അമിത വിശപ്പു ഇല്ലാതാകും.

പയർവർഗങ്ങള്‍

കടല, ബീൻസ് േപാലുള്ള പയർ വർഗങ്ങൾ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇതു വഴി ദഹനപ്രക്രിയ പതിയെ മന്ദഗതിയിലാവുകയും അമിത വിശപ്പു തോന്നാതിരിക്കുകയും ചെയ്യും.

വെണ്ണപ്പഴം

വെണ്ണപ്പഴത്തിലെ ഫാറ്റി ആസിഡുകളും ദഹനത്തെ പതിയെ ആക്കുന്നവയാണ്.അതിനാൽ തന്നെ ഏറെ നേരത്തേക്ക് വിശപ്പു തോന്നാതിരിക്കും.

ഡാർക്ക് ചോക്കലേറ്റുകൾ

ചോക്കലേറ്റ് പ്രേമികൾക്കൊരു സന്തോഷവാർത്തയായിരിക്കും ഇത്. ഡാർക്ക് ചോക്കലേറ്റ് ഏതാനും കഷ്ണം കഴിക്കുന്നതു വഴിയും ഏറെ നേരത്തേക്ക് വിശപ്പിനെ തടയാം. ദഹനത്തെ പതിയെ ആക്കുന്നതിനൊപ്പം നല്ല ഹോര്‍മോണുകൾ ഉൽപാദിപ്പിക്കുകയും ചെയ്യും.

ച്യൂയിംഗം

എപ്പോഴെങ്കിലും ച്യൂയിംഗ് ചവയ്ക്കുമ്പോള്‍ കരുതിയിട്ടുണ്ടോ ഡയറ്റിങ് സമയത്തും ഇവൻ കൂട്ടുകാരനാകുമെന്ന്. വിശപ്പു തോന്നുമ്പോൾ സ്നാക്ക്സ് കഴിക്കുന്നതിനു പകരം ച്യൂയിംഗം ചവയ്ക്കുന്നത് ഭക്ഷണം അമിത അളവിൽ കഴിക്കുന്നതു തടയും.

ഗ്രീൻ ടീ

ഡയറ്റിങ്ങ് ലിസ്റ്റിൽ മുമ്പൻ തന്നെയാണ് ഗ്രീൻ ടീ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഭാരം കുറയ്ക്കുന്നതിനൊപ്പം വിശപ്പിനെ തടയാനും ഗ്രീൻ ടീയ്ക്കു കഴിവുണ്ട്.

ബദാം

ബദാമിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ ഫാറ്റുകൾ വിശപ്പിനെ പെട്ടെന്നു ശമിപ്പിക്കുകയും ഏറെനേരത്തേക്ക് വിശപ്പു തോന്നാതിരിക്കുകയും ചെയ്യും. സ്നാക്ക്സിനു പകരം ബദാം ശീലമാക്കിയാൽ വണ്ണം പെട്ടെന്നു കുറയ്ക്കാം.

തുളസിയില

തുളസിയില ഒട്ടേറെ ഗുണങ്ങളുള്ള ഒരു ഔഷധമാണ്. തുളസിയില നേരിട്ടു കഴിക്കുകയോ അതല്ലെങ്കിൽ ചായയിലിട്ടു കഴിക്കുകയോ വഴി അമിത വിശപ്പിനെയും തടയാം.