Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരനും മുടി കൊഴിച്ചിലും ഇനിയില്ല, തഴച്ചുവളരാൻ ഒരൊറ്റ കാര്യം !

 Hair Care Representative Image

പെണ്ണിന്റെ സൗന്ദര്യം തന്നെ മുടിയാണെന്നു കേട്ടു വളർന്നൊരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. ടിവി തുറന്നാൽ പരസ്യങ്ങളേറെയും മുടി തഴച്ചു വളരാനുള്ള ഉൽപ്പന്നങ്ങളുടേതാകും. ഇതൊക്കെ കണ്ടുംകേട്ടും വളരുന്ന തലമുറയ്ക്ക് മുടിയോടുള്ള പ്രണയം വീണ്ടും കൂടുകയേയുള്ളു, പക്ഷേ പറഞ്ഞിട്ടെന്തു കാര്യം പലതും പരീക്ഷിച്ചിട്ടും മുടി വളരുന്നില്ലെന്ന പരാതിയാണ് പലർക്കും. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, മുടിയുമായി ബന്ധപ്പെട്ട നിങ്ങളുടെ സകല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഒരൊറ്റ കാര്യം മതി, എന്താണെന്നല്ലേ? വീട്ടില്‍ തന്നെ സുലഭമായി കിട്ടുന്ന തൈര് ആണത്. സിങ്ക്, വിറ്റാമിൻ‌ ഇ, പ്രോട്ടീനുകൾ, ലാക്റ്റിക് ആസിഡ് എന്നിവയാൽ സമൃദ്ധമായ തൈര് മുടിയുടെ കരുത്തു വർധിപ്പിക്കുകയും തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യുന്നു. 

ഹെയർ കണ്ടീഷൻ ഇനി ഈസി

മുടി വളർച്ചയുടെ ഏറ്റവും പ്രധാനമായ കാര്യം ആരോഗ്യമായി നിലനിർത്തുക എന്നതിനൊപ്പം മുടിയുടെ പൊട്ടലുകൾ ഇല്ലാതാക്കലും കൂടിയാണ്. വിറ്റാമിൻ ബി5ഉം ആന്റി ബാക്റ്റീരിയൽ ഏജൻസും അടങ്ങിയിട്ടുള്ള തൈര് മുടിവളർച്ച വർധിപ്പിക്കുന്നു. ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ ഒരു കപ്പ് തൈരുമായി ചേർക്കുക. ഒപ്പം മറ്റൊരു പാത്രത്തിൽ നാരങ്ങാനീരും വെള്ളവും മിക്സ് ചെയ്തു വെക്കുക. ഷാംപൂ ചെയ്തതിനു ശേഷം തൈരും ഒലിവ് ഓയിലും ചേർത്ത മാസ്ക് തലയിൽ പുരട്ടി ഇരുപതു മിനിറ്റു വെക്കുക, ശേഷം നാരങ്ങാനീരും വെള്ളവും മിക്സ് ചെയ്തതുപയോഗിച്ച് ഒന്നുകൂടി കഴുകാം. ഈ പ്രക്രിയ മാസത്തിൽ മൂന്നുതവണ ചെയ്തു നോക്കൂ, ഫലം കാണും. 

താരനകറ്റാനും തൈരു മതി

താരനുള്ള മുടി ഒരിക്കലും ആരോഗ്യകരമായി വളരില്ല. താരനകറ്റാൻ മികച്ചതാണ് തൈരും ഉലുവയും.  ഉലുവ തലേദിവസം വെള്ളത്തിൽ കുതിരാൻ വെക്കുക. അടുത്ത ദിവസം ഇതെടുത്തു അരച്ചതിനു ശേഷം തൈരുമായി യോജിപ്പിക്കുക. ഈ പേസ്റ്റ് ശിരോചർമത്തിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനുശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം. താരൻ കൊണ്ടുള്ള ചൊറിച്ചിലകറ്റാനും ഈ മിശ്രിതം വളരെ നല്ലതാണ്. 

മുടി ഇനി കൊഴിയില്ല തഴച്ചുവളരും

ആരോഗ്യകരമല്ലാത്ത ശിരോചർമവും രോമകൂപങ്ങൾ അടഞ്ഞിരിക്കുന്നതും ഒക്കെയാണ് മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങൾ. അതിനാൽ മുടി തഴച്ചു വളരാൻ ആദ്യം പരിഗണന കൊടുക്കേണ്ടത് ശിരോചർമത്തിനാണ്. മുടികൊഴിച്ചിൽ തടഞ്ഞ് കരുത്തുള്ള മുടിക്കായി വെറും തൈരു തന്നെ നല്ലതാണ്. നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം അഞ്ചു മിനിറ്റോളം നന്നായി മസാജ് ചെയ്യാം. ഒരുമണിക്കൂറിനു ശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം. 

പ്രോട്ടീൻ ട്രീറ്റ്മെന്റിനു പാർലറിൽ പോകണ്ട

തൈരു കൊണ്ടുള്ള പ്രോട്ടീൻ ട്രീറ്റ്മെന്റിനായി ഇനി പാർലറിൽ പോകേണ്ട കാര്യമില്ല. തൈരു കൊണ്ടുള്ള പ്രോട്ടീൻ ട്രീറ്റ്മെന്റ് മുടിക്ക് ഉത്തമമാണ്, മാത്രമല്ല ഇതൊരു നല്ല കണ്ടീഷണർ കൂടിയാണിത്. മുട്ടയുടെ മഞ്ഞക്കരുവും തൈരും നന്നായി ചേർക്കുക, ഇതു മുടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ഇരുപതു മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ചെയ്യാവുന്ന രീതി കൂടിയാണിത്. ഫാറ്റ് ഉള്ള മഞ്ഞക്കരുവും പ്രോട്ടീൻ ഉള്ള തൈരും ഒന്നിച്ചു ചേരുമ്പോൾ മുടിക്ക് അതൊരു പ്രകൃതിദത്ത സ്പാ ആവുകയാണ്. 

അറ്റം പിളരലിനും ഗുഡ്ബൈ

മുടിയുടെ ശരിയായ വളർച്ചയ്ക്കു വില്ലനാകുന്ന ഒരു ഘടകമാണ് അറ്റം പിളരൽ.  അമിത സമ്മർദ്ദം മൂലവും മലിനീകരണം െകാണ്ടും ഉപയോഗിക്കുന്ന വെള്ളം കാരണവുെമാക്കെ മുടിയുടെ അഗ്രം പിളരാം. ഇതിനും പരിഹാരമാണ് തൈര്. തൈര്,  അവണക്കെണ്ണയും ക്രീമുമായി മിക്സ് ചെയ്യാം. ഈ പേസ്റ്റ് ബ്രഷ് ഉപയോഗിച്ച് മുടിയുടെ എല്ലാം ഭാഗത്തും പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം, ഈ പ്രക്രിയ ആഴ്ചയിൽ ഒരു ദിവസം എന്ന നിലയിൽ തുടരാം. 

Read more: Beauty Tips in Malayalam