Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിയർപ്പുനാറ്റം ഇനി ഇല്ലേയില്ല, ആറ് സിംപിൾ വഴികൾ!!

Body Odor Representative Image

ചിലരെ കാണുമ്പോൾ തന്നെ നമുക്കു പറയാൻ തോന്നും എന്തൊരു സ്റ്റൈലിഷ് അല്ലേ എന്ന്. കാഴ്ചയിൽ നല്ല അസ്സൽ ലുക്ക് മാത്രം കൊണ്ടുവന്നാൽ എല്ലാം തികഞ്ഞുവെന്നാണു നിങ്ങളുടെ ധാരണയെങ്കിൽ അതു മാറ്റേണ്ട സമയം കഴിഞ്ഞു. കാഴ്ചയിലുള്ള അതേ പ്രാധാന്യം നാം ശരീര സുഗന്ധത്തിനും നൽകേണ്ടതുണ്ട്. വിയർപ്പു നാറ്റം കൊണ്ട് ആരും അടുത്തു വരാത്ത സ്ഥിതി ഉണ്ടാകരുതെന്നു സാരം. വിപണിയില്‍ ഡിയോഡറന്റുകൾ ഉള്ളിടത്തോളം വിഷമിക്കേണ്ടതില്ല എന്നു ചിന്തിക്കുന്നതും തെറ്റാണ്, ഒരുപരിധി കഴിയുമ്പോൾ വിയർപ്പു കുമിഞ്ഞ് ദുർഗന്ധം പരക്കുക തന്നെ ചെയ്യും. നല്ല ശരീര സുഗന്ധത്തിനായി ശീലമാക്കേണ്ട ആറു കാര്യങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

 

വസ്ത്രങ്ങളില്‍ ശ്രദ്ധ വേണം

സിന്തറ്റിക് ഫാബ്രിക്കുകൾ തിരഞ്ഞെടുക്കുന്നതിനു പകരം കോട്ടണോ ലിനനോ തിരഞ്ഞെടുക്കാം. കാരണം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ത്വക്കിന് ശ്വസിക്കാനുള്ള സാഹചര്യം കൂടി ഉണ്ടാക്കുന്നവയാണ്. ദുർഗന്ധമില്ലാതിരിക്കാൻ വൃത്തിയുള്ള അടിവസ്ത്രങ്ങളും സോക്സുകളും ധരിക്കാനും ശ്രദ്ധിക്കണം. 

 

തേന്‍ പരത്തും സുഗന്ധം

ശരീരത്തിന്റെ ദുർഗന്ധം ഇല്ലാതാക്കുന്നതിൽ തേനിനും കാര്യമായ പങ്കുണ്ട്.  കുളി കഴിഞ്ഞതിനു ശേഷം ഒരു ടേബിൾസ്പൂണ്‍ തേൻ ചെറുചൂടുവെള്ളത്തിൽ ചേർത്ത് കുളികഴിഞ്ഞതിനു ശേഷം ശരീരത്തിൽ ഒഴിക്കാം.  

 

വിയർപ്പിനെ ചെറുക്കും നാരങ്ങ

പ്രകൃതിദത്തമായ വഴിയിലൂടെ എങ്ങനെ ശരീരത്തിന്റെ ദുർഗന്ധം അകറ്റാം എന്നു ചിന്തിക്കുന്നവര്‍ക്ക് ഉത്തരമാണ് നാരങ്ങ. നാരങ്ങ വിയർപ്പിനെ നിയന്ത്രിക്കുന്നതിനൊപ്പം കക്ഷത്തിലുള്ള ഇരുണ്ടനിറം നീക്കം ചെയ്യുകയും ചെയ്യും. ഒരു നാരങ്ങ രണ്ടായി മുറിച്ച് ഇരുകയ്യിടുക്കിലും ഉരയ്ക്കുക.  തുടക്കത്തിൽ ഒരു അസ്വസ്ഥത അനുഭവപ്പെടുമെങ്കിലും ക്രമേണ അതു നല്ല ഫലം ചെയ്യും. ത്വക്കിനു പ്രശ്നമുള്ളവരോ മുറിവുള്ളവരോ ഈ രീതി തുടരരുത്. 

 

ബേക്കിങ് സോഡയും ഉത്തമം

ശരീരത്തിലെ ദുർഗന്ധത്തെ സ്വാഭാവികമായി ഇല്ലാതാക്കുന്ന മറ്റൊരു വസ്തുവാണ് ബേക്കിങ് സോഡ. അല്‍പം ബേക്കിങ് സോഡ എടുത്ത് കയ്യിടുക്കുകളിൽ പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം. 

 

ആര്യവേപ്പു ചില്ലറയല്ല

ആന്റിബാക്റ്റീരിയൽ ഘടകങ്ങളാൽ സമൃദ്ധമായ ആര്യവേപ്പും ശരീര ദുർഗന്ധം അകറ്റാൻ ഉത്തമമാണ്. ചെറുചൂടുവെള്ളത്തിലേക്ക് ആര്യവേപ്പിന്റെ നീരു ചേർക്കുക. ഇതിലേക്ക് ഒരു ടവൽ മുക്കിയതിനു ശേഷം ഇരു കയ്യിടുക്കിലും നന്നായി പുരട്ടാം. 

 

ശരീര ശുചിത്വം നിർബന്ധം

ശരീര ദുര്‍ഗന്ധം നന്നായുള്ളവർ നിർബന്ധമായും  ശരീരം വൃത്തിയായി സൂക്ഷിക്കണം,  സോപ്പും വെള്ളവും ഉപയോഗിച്ച് കയ്യിടുക്കുകൾ നന്നായി വൃത്തിയാക്കണം. ആന്റിബാക്റ്റീരിയൽ സോപ്പോ ഡിയോഡറന്റ് സോപ്പോ ഉപയോഗിച്ചു വേണം കഴുകാൻ. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam