Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും കൊതിക്കും സൗന്ദര്യം സ്വന്തമാക്കാൻ ഒരൊറ്റ കാര്യം !

 Beauty Tips Representative Image

മലയാളിയുടെ ഭക്ഷണ സങ്കൽപങ്ങളിൽ അരിയോളം പ്രാധാന്യമുള്ള മറ്റൊന്നുമില്ല. ഒരു ദിവസം ഒരു നേരമെങ്കിലും അരിയുൽപന്നങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാൽ ഭക്ഷണത്തിനായി മാത്രമല്ല നിങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്ന കാര്യത്തിലും അരിക്കു നല്ല സ്ഥാനമുണ്ട്. പോഷകങ്ങളും മിനറൽസും ധാരാളമായി അടങ്ങിയിട്ടുള്ള അരി നിങ്ങളെ സുന്ദരിയാക്കുമെന്നതിനുള്ള ചില ഉദാഹരണങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. 

സൂര്യരശ്മിയെ പേടിക്കേണ്ട

അൾട്രാവയലറ്റ് രശ്മിയിൽ നിന്നും ചർമത്തെ സംരക്ഷിക്കാനുതകുന്ന ഫെറുലിക്, അലൻടോയിൻ ആസിഡുകളാൽ സമ്പന്നമാണ് അരി. ഇത് നല്ലൊരു സൺസ്ക്രീന്‍ ക്രീമിനു തുല്യം ഫലം ചെയ്യുന്നു. സൂര്യതാപത്തിൽ നിന്നും കരിവാളിപ്പിൽ നിന്നും ചർമത്തെ സംരക്ഷിക്കാനും അരിപ്പൊടി നല്ലതാണ്. അരിപ്പൊടി അല്‍പം തണുത്ത പാലുമായി ചേർത്ത് കട്ടിയുള്ള പേസ്റ്റാക്കി മുഖത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒരിക്കൽ ഇത്തരത്തിൽ ചെയ്താൽ മുഖത്തെ പാടുകൾ നീങ്ങുകയും നിറം വർധിക്കുകയും ചെയ്യുന്നതു കാണാനാകും. 

കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍

കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ എങ്ങനെയെങ്കിലും ഒന്നും മാറിയിരുന്നെങ്കിൽ എന്നു ചിന്തിക്കുന്നവർ കുറവല്ല. അത്തരക്കാർക്കും അരിപ്പൊടി ഫലപ്രദമായ മാർഗമാണ്. പഴവും ആവണക്കെണ്ണയും അരിപ്പൊടിയും നന്നായി യോജിപ്പിച്ച് കണ്ണിനു ചുറ്റും ഒരു മാസ്ക് ആയി ഇടുക. കണ്ണിനു ചുറ്റുമുള്ള ചർമത്തെ തിളക്കമുള്ളതാക്കുകയും ഒപ്പം ചർമത്തിനു പ്രായം കുറവു തോന്നിക്കുകയും ചെയ്യാൻ ബെസ്റ്റാണ് ഈ മാസ്ക്. 

നിറം വർധിക്കാൻ

ന്യൂട്രീഷണൽ–മിനറല്‍സ് സമ്പന്നായ അരിപ്പൊടി നിറം വർധിപ്പിക്കാനുള്ള പരമ്പരാഗത വഴികളിൽ ഒന്നാണ്. അരിപ്പൊടിയിലെ വിറ്റാമിനുകളും അമിനോ ആസിഡും  ക്ലിയറിങ് ഏജന്റായി പ്രവർത്തിക്കുന്നതിനൊപ്പം തിളക്കം വർധിപ്പിക്കുകയും ചെയ്യും. അരിപ്പൊടി തൈരും തേനുമായി േയാജിപ്പിച്ച് ഫേസ് പാക്ക് ആക്കുക. ഇത് മുഖത്തും കഴുത്തിലും നന്നായി തേച്ചു പിടിപ്പിച്ചതിനു ശേ‌ഷം ഉണങ്ങും വരെ കാത്തിരിക്കുക. ശേഷം വെള്ളത്തിൽ കഴുകിയെടുക്കുക. നിറം വെക്കാനും ചർമം മൃദുവാകാനും മികച്ചതാണ് ഈ പായ്ക്ക്. 

മുടി സ്ട്രെയിറ്റൻ ചെയ്യാൻ 

ചുരുണ്ട മുടി ഒന്നു സ്ട്രെയിറ്റൻ ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. അതിന് ഇനി ബ്യൂ‌ട്ടിപാർലറിൽ പോയി പണം കളയേണ്ടതില്ല, തരിതരിയായ, അല്‍പം പശപശപ്പുള്ള അരിപ്പൊടി തന്നെ ഉത്തമമാണ്. അരിപ്പൊടിയും മുൾട്ടാണി മിട്ടിയും സമാസമം യോജിപ്പിച്ചതിനു ശേഷം നല്ല പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയിൽ എല്ലാ ഭാഗത്തും എത്തും വിധം തേച്ചു പിടിപിക്കുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഇതു ദിവസവും ചെയ്യുന്നത് മുടിയെ മൃദുവാക്കുന്നതിനൊപ്പം ചുരുളിച്ച ഇല്ലാതാക്കുകയും ചെയ്യും. 

Read more: Lifestyle Malayalam Magazine