Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വിങ്കിൾ ഖന്നയും സിതാരയും സംവൃതയും പറയുന്നു, മുടിയിലല്ല കാര്യം

Sithara, Twinkle Khanna, Samvritha Sunil സിതാര കൃഷ്ണകുമാർ, ട്വിങ്കിൾ ഖന്ന, സംവൃത സുനിൽ

മുടിയാണു പെണ്ണിനഴകെന്ന സങ്കൽപത്തിന്റെ  കടയ്ക്കു കത്തിവച്ചു വെട്ടിയൊതുക്കുകയാണ് സുന്ദരികൾ. Short is the new Long. മുടിയുടെ കാര്യത്തിൽ ഇതാണു ട്രെൻഡിങ്, വിശേഷിച്ചും സെലിബ്രിറ്റികളുടെ കാര്യത്തിൽ. ബോളിവുഡ് എന്നോ കോളിവുഡ്  എന്നോ വ്യത്യാസമില്ലാതെ  നീളൻ കാർകൂന്തൽ മുറിച്ചിട്ടു സ്റ്റൈലിഷ് ആവുകയാണ് താരസുന്ദരികൾ. 

നീളൻ മുടി സൂക്ഷിക്കുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും  ബുദ്ധിമുട്ടുകളല്ല ഇവരെ കത്രികയെടുക്കാൻ പ്രേരിപ്പിച്ചത്. മുടിയെച്ചൊല്ലിയുള്ള  ആവലാതികളിൽ ഒരു കാര്യവുമില്ലെന്നു നയം വ്യക്തമാക്കിയാണ്  ഇവരെല്ലാം ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആകുന്നത്.

ബോളിവുഡിൽ  മുടിത്തുമ്പു മാത്രം ട്രിം ചെയ്തു നടന്ന ട്വിങ്കിൾ  ഖന്ന ഒരു ചാഞ്ചല്യവുമില്ലാതെയാണ്  20 വർഷത്തെ തിക്ക് & ലോങ് ഹെയർ സ്റ്റൈൽ ഒരു സുപ്രഭാതത്തിൽ വെട്ടിവെളുപ്പിച്ചത്. ഇതു നാട്ടുകാരെ അറിയിച്ചതു ട്വിറ്റർ വഴി, അതും മിസിസ് ഫണ്ണിബോൺസിന്റെ  സ്വതസിദ്ധമായ നർമത്തോടെ – 

Chopped it all off though I wish I could say

 it was without turning a hair

 #ShortisTheNewLong #After20Years.

മലയാളക്കരയിൽ മുടി വെട്ടിയൊതുക്കി  ആളുകളെ ഞെട്ടിച്ചതു രണ്ടുപേർ. നീളൻ മുടി ചെവിയ്ക്കൊപ്പം  ചെറുതാക്കിയ പ്രിയ ഗായിക സിതാര, അതിനൊപ്പം ഫെയ്സ്‌ബുക്കിൽ  പങ്കുവച്ച നീളൻ കുറിപ്പിൽ മുടിയുടെ പോളിറ്റിക്സ് വിശദമാക്കുന്നുമുണ്ട്   – മുടിയുടെ നീളം, തൊലിയുടെ നിറം, ശബ്ദത്തിന്റെ കനം മുതലായവ നിർവചിക്കുന്ന, നിർണയിക്കുന്ന മലയാളി സ്ത്രീത്വം എന്ന മണ്ടൻ ആശയത്തിൽ വിശ്വാസം തെല്ലുമില്ല, അതു പറയുന്നവരോടു സ്വൽപം അസ്വസ്ഥതയും തോന്നുന്നു!..... മുറിച്ച മുടിയെക്കുറിച്ചു പറയും നേരം നമുക്ക്, മുറിക്കപ്പെട്ട മരങ്ങളെക്കുറിച്ചു മിണ്ടാം !!!

സിനിമയുടെ ഗ്ലാമർലോകം വിട്ട നടി സംവൃതയും പുതിയ ഹെയർ സ്റ്റൈലിൽ ശ്രദ്ധിക്കപ്പെട്ടു. നീളൻ മുടിയിൽ മാത്രം സംവൃതയെക്കണ്ടു പരിചയിച്ചവർ അടുത്തിടെ നടി മംമ്ത മോഹൻദാസ് ട്വീറ്റ് ചെയ്ത ചിത്രം കണ്ട് അമ്പരന്നു. തോളൊപ്പം മുറിച്ചിട്ട മുടിയിൽ ചിക് ലുക്കിൽ സംവൃത. പിന്നീട് സംവൃത തന്നെ പുതിയ ചിത്രം ട്വീറ്റ് ചെയ്തു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam