Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരണ്ട മുടിയാണോ പ്രശ്നം? വഴിയുണ്ട്!!!

 Dry Hair Representative Image

വരണ്ട മുടിക്കു പരിഹാരം എന്തെന്ന് ആലോചിച്ചു തലപുകയ്ക്കുന്നവരാണ് പലരും. അതിനായി ചെയ്യുന്ന മിക്ക പരിഹാരമാര്‍ഗ്ഗങ്ങളും ഉള്ള മുടി കൂടി ഇല്ലാതാക്കാനും മുടിയുടെ പ്രശ്നങ്ങളെ വര്‍ധിപ്പിക്കാനും കാരണമാകുന്നവയാണ്. അവക്കാഡോ മുടിയുടെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അവക്കാഡോ മുടിക്കു തിളക്കവും ആരോഗ്യവും നല്‍കുന്നു, അതോടൊപ്പം തന്നെ മുടിയുടെ വരള്‍ച്ചയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

അവക്കാഡോയുടെ ഗുണങ്ങള്‍ വളരെ വലുതാണ്. അമിനോ ആസിഡ് കൊണ്ടു സമ്പുഷ്ടമാണ് അവക്കാഡോ. ഇതു മുടിയില്‍ ഒരു മോയ്സ്ചറൈസര്‍ പോലെ പ്രവര്‍ത്തിക്കും. മാത്രമല്ല മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന കാര്യത്തിലും വളരെ മുന്നിലാണ്.

അവോക്കാഡോ- വിറ്റാമിന്‍റെ കലവറ

വിറ്റാമിന്‍ എ, ബി6, ഡി, ഇ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് അവക്കാഡോ. മാത്രമല്ല കോപ്പര്‍, അയേണ്‍ എന്നിവ വളരെയധികം ഉള്ള ഒന്നാണ് അവക്കാഡോ. ഇതു മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ആന്റി ഓക്സിഡന്‍റ് കൊണ്ടു നിറഞ്ഞ ഒന്നായതിനാൽ മുടിയുടെ അറ്റം പിളരുന്നതിനെ ഇല്ലാതാക്കുന്നു. മാത്രമല്ല മുടി നല്ല ആരോഗ്യമുള്ളതാക്കി മാറ്റുന്നതിനും സഹായിക്കുന്നു. ഇനി അവക്കാഡോ എങ്ങനെ ഉപയോഗിക്കാം എന്നുനോക്കാം

 

അവക്കാഡോയും വെളിച്ചെണ്ണയും

നല്ലതു പോലെ പഴുത്ത അവക്കാഡോ രണ്ടു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളിച്ചെണ്ണയില്‍ പഴുത്ത അവക്കാഡോ നല്ലതു പോലെ മിക്സ് ചെയ്ത് ഇതു തലയില്‍ തേച്ചു പിടിപ്പിക്കാം. ശേഷം അരമണിക്കൂറോളം തല മൂടി വെക്കുക. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ തല കഴുകാവുന്നതാണ്. ആഴ്ചയില്‍ രണ്ടു തവണ ഇപ്രകാരം ചെയ്യാം.

 

തേന്‍- ഒലീവ് -ഓയില്‍ അവക്കാഡോ

തേന്‍ രണ്ട് ടേബിള്‍ സ്പൂണ്‍, അവക്കാഡോ, ഒലീവ് ഓയില്‍ രണ്ട് ടീസ്പൂണ്‍ എന്നിവയെടുത്ത് നല്ലതു പോലെ മിക്സ് ചെയ്ത് മുടിയില്‍ തേച്ച്ു പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയണം. മുടിയുടെ അറ്റം വരെ തേച്ചു പിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതു മുടിയുടെ അറ്റം പിളരുന്നത് തടയാനും മുടിയ‌െ നല്ല തിളക്കമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു.

കറ്റാര്‍ വാഴയും അവക്കാഡോയും

കറ്റാര്‍ വാഴയാണ് മറ്റൊന്ന്. ഇത് അവക്കാഡോയുമായി മിക്സ് ചെയ്ത് നല്ലതു പോലെ ക്രീം രൂപത്തിലാക്കുക. ഇതു തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ മതി. മുടിക്കു തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ ഈ ഹെയര്‍മാസ്ക് സഹായിക്കുന്നു. കറ്റാര്‍ വാഴ നീരില്‍ ഒന്നര കഷ്ണം നാരങ്ങയുടെ നീരുകൂടി മിക്സ് ചെയ്യുക. അല്‍പം വെളിച്ചെണ്ണ കൂടി മിക്സ് ചെയ്താല്‍ ഇരട്ടി ഫലം ലഭിക്കുന്നു. ഇതു മുടി വളരാനും വരള്‍ച്ചയെ ഇല്ലാതാക്കാനും സഹായിക്കുന്നു.

തൈരും അവക്കാഡോയും

തൈരും അവക്കാഡോയുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഒരു കപ്പ് തൈര്, നല്ലതു പോലെ പഴുത്ത അവക്കാഡോ എന്നിവ ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലില്‍ മിക്സ് ചെയ്ത് അല്‍പം തേനും ചേര്‍ത്ത് മുടിയില്‍ തേച്ച്ു പിടിപ്പിക്കാം. ഇത് 20 മിനിറ്റിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഷാംപൂ ഉപയോഗിച്ച്‌ കഴുകിയശേഷം കണ്ടീഷണര്‍ ഉപയോഗിക്കാന്‍ മറക്കരുത്.

ആവക്കാഡോ ഉപയോഗിച്ച ശേഷം മുടി വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം. ഒരു അവശിഷ്ടവും മുടിയില്‍ ഉണ്ടാവാന്‍ പാടില്ല. തണുത്ത ശുദ്ധമായ വെള്ളത്തില്‍ വേണം മുടി കഴുകേണ്ടത്. ഇതു മുടിയുടെ അറ്റത്തും ക്യൂട്ടിക്കിളുകളിലും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam