ADVERTISEMENT

വേനൽ കനത്തതോടെ സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യമുള്ളവർ ഏറെ ബുദ്ധിമുട്ടിലായി. ചർമത്തിന് അത്രയേറെ പ്രതിസന്ധികളാണ് ചൂട് സൃഷ്ടിക്കുന്നത്. സമയക്കുറവു കാരണം ചർമം വേണ്ട രീതിയിൽ പരിചരിക്കാൻ പലര്‍ക്കും സാധിക്കുന്നുമില്ല. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാനാകുന്ന പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ചർമ പ്രശ്നങ്ങൾ പരിഹാരം കണ്ടെത്താൻ ശ്രമിക്കാം. ഇത്തരത്തിൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന വസ്തുവാണ് പാൽ. ഇതെങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം. 

ക്ലെൻസർ

ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ പാൽ ഉപയോഗിക്കാം. ഒരു സ്പൂൺ പാൽ മുഖത്ത് നന്നായി തേച്ചു നന്നായി മസാജ് ചെയ്യുക. ശേഷം ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടച്ചു കളയണം. 

റീഫ്രഷ്

പാലിൽ കാണുന്ന ലാക്ടിക് ആസിഡ് ചർമത്തിലെ കൊളീജിൻ ഉദ്പാദനം വര്‍ധിപ്പിക്കും. ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും ഉന്മേഷം തോന്നാനും ഇത് സഹായകമാണ്.

മോയിസ്ച്യൂറൈസർ

ചർമത്തിന്റെ മോയിസ്ച്യുർ നിലനിർത്താൻ പാൽ സഹായകരമാണ്. തണുത്ത പാലിൽ മുക്കിവച്ച തുണി 10 മിനിറ്റ് മുഖത്ത് സൂക്ഷിക്കുക. മുഖത്തിന് മിനുസവും തിളക്കവും തോന്നാൻ ഇത് സഹായിക്കും.

English Summary : Benefits of using milk for skin care during summer

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com