Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിലുണ്ടാക്കാവുന്ന 5 ഫേഷ്യൽ മാസ്കുകൾ

Facial Mask

മുഖത്തെ ക്ഷീണമകറ്റി ഫ്രഷ്നസ് നിലനിർത്തുന്നതിൽ ഫേഷ്യൽ മാസ്കുകൾക്ക് വലിയ പങ്കുണ്ട്. മുഖം തിളക്കമുള്ളതാവാൻ ബ്യൂട്ടിപാർലറിൽ തന്നെ പോകണമെന്നൊന്നും ഇല്ല.വലിയ ചിലവില്ലാതെ വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്ന അഞ്ച് ഫേഷ്യൽ മാസ്കുകൾ ഇതാ.

ബനാന ഫേഷ്യൽ മാസ്ക്

വാഴപ്പഴം കഴിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. പാകമെത്തിയ പഴം പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടണം. ഇരുപതു മിനനുട്ടിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയുന്നതിലൂടെ മുഖത്തിന്റെ ഫ്രഷ്നസ് വീണ്ടെടുക്കാം.

മിൽക് ഫേഷ്യൽ മാസ്ക്

കാൽക്കപ്പ് പാൽപ്പൊടി വെള്ളം ചേർത്ത് കട്ടിയായ പേസ്റ്റ് രൂപത്തിൽ ആക്കി മുഖത്തു തേച്ചുപിടിപ്പിക്കുക. പൂർണ്ണമായും ഉണങ്ങിക്കഴിഞ്ഞതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകുന്നതോടെ മുഖത്തിന് ഉൻമേഷം ലഭിക്കും.

ഓട്സ് ഫേഷ്യൽ മാസ്ക്

അരക്കപ്പ് ചൂടുവെള്ളത്തിൽ മുക്കാൽകപ്പ് ഓട്സ് ചേർക്കുക. വെള്ളവും ഓട്സും നന്നായി ചേർന്നു കഴിയുമ്പോൾ അതിലേക്ക് രണ്ടുടേബിൾ സ്പൂൺ തൈര്, തേൻ എന്നിവയും ഒരുമുട്ടയുടെ വെള്ളയും ചേർക്കുക. തുടർന്ന് ഇൗ മിശ്രിതം കട്ടിയായി മുഖത്തു പിടിപ്പിച്ച് പതിനഞ്ചു മിനുട്ടോളം ഇരിക്കുക. ഇനി വെള്ളമുപയോഗിച്ച് കഴുകിക്കളയാം

തൈര് ഫേഷ്യൽ മാസ്ക്

മുഖം നന്നായി കഴുകിയതിനുശേഷം തൈരു തേച്ച് ഇരുപതു മിനുട്ട് വെക്കുന്നതു തന്നെ മുഖകാന്തി വർധിപ്പിക്കും. ഓറഞ്ച് ജ്യൂസിൽ തൈരു മിക്സ് ചെയ്ത് അഞ്ചുമിനുട്ട് ഇരിക്കുന്നതും മുഖം ഫ്രഷ് ആക്കും.

നാരങ്ങാ ഫേഷ്യൽ മാസ്ക്

ഒരു നാരങ്ങയിൽ നിന്നുള്ള നീരിനൊപ്പം കാൽകപ്പ് ഒലീവ് ഓയിലോ ആൽമണ്ട് ഓയിലോ ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖകാന്തി വർധിപ്പിക്കും