Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും കൊതിക്കും ചർമ്മം, 5 വഴികൾ

skin-beauty

തിളങ്ങുന്ന സോഫ്റ്റ് സ്കിൻ...ഏതൊരാളും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ അല്ലേ? ഇത്തിരി മിനക്കെടാൻ തയാറായാൽ ദിവസവും നിങ്ങൾക്കും കേൾക്കാം ഈ വാക്കുകൾ... റെഡി, സ്റ്റെഡി, ഗോ...

ക്രീം ഉപയോഗിക്കുമ്പോൾ

വിപണിയിൽ കിട്ടുന്ന ക്രീമുകളെല്ലാം മാറി മാറി സ്കിന്നിൽ പരീക്ഷിക്കുന്നവർ ജാഗ്രതൈ... വളരെ കുറച്ചു ക്രീമുകൾ മാത്രമേ ഉള്ളൂ ഫലപ്രദമെന്ന് അറിയുക. മറ്റൊരു കാര്യം, ക്രീമുകൾ ഉപയോഗിക്കുന്നവർ അതു നിരന്തരം ഉപയോഗിച്ചു കൊണ്ടിരിക്കുക. ഒരിക്കൽ ഉപയോഗം നിർത്തിയാൽ പരിണിത ഫലമാണ് നിങ്ങളിൽ ചെലുത്തുക.

വ്യത്യാസം തോന്നിയാൽ

സ്കിന്നിൽ എന്തെങ്കിലും വ്യത്യാസം തോന്നിയാൽ ഡെർമറ്റോളജിസ്റ്റിനെ കാണാൻ മറക്കരുതേ... കഴിക്കുന്ന ഭക്ഷണം, ഉറക്കം എന്നു വേണ്ട ദൈന്യംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും നമ്മുടെ ചർമ്മത്തെ ബാധിക്കുമെന്ന് അറിയുക.

വൃത്തിയാണ് പ്രധാനം

കിടക്കുന്നതിന് മുമ്പ് മുഖം കഴുകുന്നത് ശീലമാക്കണം. ഇനിയും ശീലിച്ചിട്ടില്ലാത്തവർ ശീലിച്ചു നോക്കൂ... ചർമ്മം തിളങ്ങുന്നത് കാണാം...

സൂര്യരശ്മികളെ പ്രതിരോധിക്കുക

ഒട്ടുമിക്ക ത്വക്ക് രോഗങ്ങൾക്കും കാരണം സൂര്യനാണ്. സൂര്യരശ്മികൾ ശരീരത്തിൽ പതിയാതിരിക്കാൻ ശ്രദ്ധിച്ചാൽ തന്നെ പകുതി പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞു.

ടെൻഷൻ വേണ്ട

ടെൻഷനും സൗന്ദര്യസംരക്ഷണത്തിന് സ്വാധീനമുണ്ട്. ടെൻഷൻ ഫ്രീ സ്കിൻ ബ്ലെമിഷ് ഫ്രീ സ്കിൻ എന്ന് കേട്ടിട്ടില്ലേ? അനാവശ്യകാര്യങ്ങൾക്ക് ബൈ ബൈ പറഞ്ഞുനോക്കൂ, മാറ്റം അനുഭവിച്ചറിയാം.