Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നും സുന്ദരിയായിരിക്കാൻ 8 വഴികൾ

Muktha

എന്നും സുന്ദരിയായിരിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? സൗന്ദര്യം മങ്ങാതെ നോക്കാനിതാ എട്ടു വഴികൾ.

∙ മേക്കപ്പ് എളുപ്പമാക്കാൻ സൗന്ദര്യപരിചരണത്തിൽ ശ്രദ്ധ നൽകണം. കൈകാലുകൾ വൃത്തിയായിരിക്കുക പ്രധാനമാണ്. രണ്ടാഴ്ചയിലൊരിക്കൽ പെഡിക്യൂറും മാനിക്യൂറും ചെയ്യുക. ഇതിനു ശേഷം കൈ, കാൽ നഖങ്ങളിൽ ന്യൂട്രൽ നിറങ്ങളിലുള്ള നെയ്ൽ പോളീഷ് ഇടുക.

∙ ആഴ്ചയിൽ രണ്ടു ദിവസം മുടി ഷാംപൂ ഉപയോഗിച്ചു വൃത്തിയാക്കി, കണ്ടീഷണർ പുരട്ടുക. എണ്ണമയമുള്ള മുടിയാണെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഷാംപൂ ചെയ്യുക. വരണ്ട മുടിയുള്ളവർ ഹെയർ മോയ്സ്ചറൈസിങ് ക്രീം പുരട്ടണം.

∙ ആഴ്ചയിലൊരിക്കൽ മുഖം ഫേഷ്യൽ ചെയ്യുന്നത് നല്ലതാണ്. എണ്ണമയമുള്ള ചർമമുള്ളവർ ഇടയ്ക്കിടെ ഫേസ് വാഷ് ഉപയോഗിച്ചു മുഖം കഴുകണം.

∙ ഇനി മേക്കപ്പിൻറെ ആദ്യ പടി. കുളിച്ചു കഴിഞ്ഞാൽ മുടി ഉണക്കിയ ശേഷം ചീകി വൃത്തിയാക്കുക. സീറം പുരട്ടിയ ശേഷം മുടി കെട്ടിയാൽ പാറിപ്പറക്കാതിരിക്കും.

∙ കുളി കഴിഞ്ഞ ശേഷം മുഖത്തു മോയ്സ്ചറൈസിങ് ക്രീം പുരട്ടുക. ക്ലെൻസിങ് ലോഷൻ ഉപയോഗിച്ചു മുഖം വൃത്തിയാക്കി ടോണർ പുരട്ടുക. ഇതിനു ശേഷം ഫൗണ്ടേഷൻ ഇടണം. വരണ്ട ചർമമുള്ളവർക്കു ലിക്വിഡ് ഫൗണ്ടേഷനാണു യോജിക്കുക.

∙ കണ്ണുകൾ സുന്ദരമാക്കാൻ ഐ ലൈനർ ഉപയോഗിച്ച് ആകൃതി നൽകുക. കടുത്ത നിറങ്ങൾ ഒഴിവാക്കി ചർമത്തിൻറെ നിറത്തിനു ചേരുന്ന കളറിലുള്ള ഐ ഷാഡോ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കണ്ണുകൾ വിടർന്നതായി തോന്നാൻ മസ്കാര ഇടുക.

∙ ചുണ്ടുകൾക്കു ലിപ്ലൈനർ കൊണ്ട് നേർമയായി ആകൃതി നൽകിയ ശേഷം ലിപ്സ്റ്റിക് ഇടുക.

∙ ഉറങ്ങുന്നതിനു മുമ്പ് മേക്കപ് റിമൂവിങ് ക്രീം കൊണ്ടു മുഖത്തെ മേക്കപ്പിൻറെ അംശങ്ങൾ മുഴുവൻ നീക്കം ചെയ്യണം. ഇതിനു ശേഷം മോയ്സ്ചറൈസിങ് ക്രീം പുരട്ടുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.