Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്കറ്റ് കാലിയാവാതെ സൗന്ദര്യം!

Beautiful girl

സൗന്ദര്യം വർധിപ്പിക്കാൻ വിപണിയിൽ കിട്ടുന്നതെല്ലാം വാരിത്തേച്ചാൽ ഉള്ളതുകൂടി പോകുമെന്നല്ലാതെ നിറം വർധിക്കുകയോ ചർമത്തിന്റെ തിളക്കം കൂടുകയോ ഇല്ല. അൽപം ഹോംവർക്ക് ചെയ്താൽ കാശ് അധികം ചെലവാക്കാതെ സുന്ദരിയാകാം.

∙ പുതിയ ഉൽപന്നങ്ങൾ കുറഞ്ഞ അളവിൽ മാത്രം വാങ്ങുക. ഒട്ടുമിക്ക ബ്രാൻഡുകളും ഷാംപുവും കണ്ടീഷണറുമൊക്കെ ചെറിയ ബോട്ടിലുകളിലും വിപണിയിൽ ഇറക്കുന്നുണ്ട്. ഉപയോഗിച്ചു നോക്കിയ ശേഷം നിങ്ങൾക്കു യോജിക്കുന്നുണ്ടെങ്കിൽ വലിയ ബോട്ടിൽ വാങ്ങിയാൽ മതിയല്ലോ. കാശു ലാഭിക്കാനുള്ള മികച്ച വഴികളിലൊന്നാണിത്.

∙ ബ്യൂട്ടി ബ്ലോഗുകൾ ഒരുപാടുള്ള കാലമാണിത്. ഏതു പുതിയ പ്രോഡക്ടിറങ്ങിയാലും അതിനെപ്പറ്റിയുള്ള റിവ്യൂകൾ ഈ ബ്ലോഗുകളിൽ ലഭിക്കും. നിങ്ങളുടേതിനു സമാനമായ സ്കിൻ ടോണും സൗന്ദര്യ പ്രശ്നങ്ങളുമൊക്കെയുള്ളവരുടെ റിവ്യു വായിച്ചാൽ പ്രോഡക്ട് നിങ്ങൾക്കു യോജിക്കുമോ എന്നു മനസ്സിലാക്കാം.

∙ നിങ്ങളുടെ ചർമത്തിന്റെ സ്വഭാവത്തിനു യോജിക്കുന്ന ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഡ്രൈ, ഓയിലി, കോംപിനേഷൻ, നോർമൽ എന്നിങ്ങനെ വിവിധ ചർമക്കാർക്കു വേണ്ടി പ്രത്യേകം പ്രത്യേകം ഉൽപനങ്ങൾ ഇറങ്ങുന്ന കാലമാണിത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ചർമത്തിനു യോജിക്കുന്നതു കണ്ടെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

∙ ഫൗണ്ടേഷൻ, കോംപാക്ട് തുടങ്ങിയ സ്കിൻ ടോൺ അനുസരിച്ചു മാത്രം തിരഞ്ഞെടുക്കേണ്ട പ്രോഡക്ടുകൾ മേടിക്കുമ്പോൾ ടെസ്റ്റ് ചെയ്തു നോക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

∙ പ്രോഡക്ടിന്റെ വില കൂടുന്നതനുസരിച്ചു ഗുണമേന്മ കൂടണമെന്നില്ല എന്നോർക്കുക.

∙ വിലകൂടിയ ക്രീമുകളേക്കാൾ മികച്ച ഫലം നൽകാൻ കഴിവുള്ളവയാണ് പഴങ്ങളും പച്ചക്കറികളും. ഒരാഴ്ചകൊണ്ടു വെളുക്കാമെന്നൊക്കെയുള്ള പരസ്യം കണ്ട് കടയിലേക്ക് ഓടുന്നതിനു മുൻപ് ഓർക്കുക, ഫലം കിട്ടാൻ അൽപം താമസമുണ്ടെങ്കിലും നിങ്ങളുടെ ചർമം സുന്ദരമാക്കാൻ ഇവയെപ്പോലെ മറ്റൊന്നിനും കഴിയില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.