Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കുറയ്ക്കാൻ ഒരെളുപ്പവഴി

loose-weight

വണ്ണം കുറയ്ക്കാനായി പാടുപെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. പേരിനൊരിത്തിരി ഭക്ഷണവും ആവശ്യത്തില്‍ കൂ‌ടുതൽ വ്യായാമവും ചെയ്തിട്ടു പലര്‍ക്കും വണ്ണം കുറയുന്നില്ലെന്നു മാത്രമല്ല ആരോഗ്യം നശിക്കുക കൂടി ചെയ്യുകയാണ്. എന്നാൽ ഭക്ഷണത്തിലും വ്യായാമത്തിലും മാത്രം ശ്രദ്ധിച്ചാൽ പോര മനസു കൂടി ശരിയായാലേ സൈസ് സീറോ സ്വപ്നം സ്വന്തമാക്കാനാവൂ. മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണു നാം ഭക്ഷണം കഴിക്കാറുള്ളത്, അതുകൊണ്ടു തന്നെ ഭാരം കുറയ്ക്കുന്നതിൽ മനസിന്റെ പങ്കു ചില്ലറയല്ലെന്നാണ് ഗവേഷകർ പറയുന്നത്.

മിക്കവരും കരുതുന്നത് വ്യായാമമോ ഡയറ്റിങ്ങോ മാത്രമാണ് ഭാരത്തെ നിയന്ത്രിക്കുന്നതെന്നാണ്, അതു തെറ്റിദ്ധാരണയാണെന്നാണ് ഗവേഷകരുടെ വാദം. യുവാക്കളിൽ ഭൂരിഭാഗം പേരും ഭക്ഷണത്തോട് വൈകാരികമായി അടുപ്പമുള്ളവരാകും. ആഘോഷങ്ങളിലും വിഷാദകരമായ മാനസികാവസ്ഥയിൽ നിന്നും മുക്തി നേടാനുമൊക്കെ ചെറുപ്പക്കാർ ട്രീറ്റുകൾ നടത്തുന്നത് പതിവാണ്. മാത്രമല്ല ചിലർക്ക് ചില ഭക്ഷണങ്ങളുടെ ഗന്ധം വരുമ്പോഴേയ്ക്കും ചില ഗൃഹാതുര ഓർമകൾ വരും, ഇവയും ആ ഭക്ഷണത്തോട് വൈകാരികമായി അടുപ്പം സൃഷ്ടിക്കുന്നു. മിക്കവരും അപ്സെറ്റ് ആയിരിക്കുമ്പോൾ മൂഡ് ഒന്നു തണുപ്പിക്കാൻ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കും. ഭക്ഷണത്തോടുള്ള വൈകാരിക അടുപ്പത്തെ ആദ്യം സ്വയം മനസിലാക്കുകയാണ് വേണ്ടത്.

മൂഡിനനുസരിച്ച് ഏതൊക്കെ ഭക്ഷണങ്ങളാണു കഴിക്കുന്നതെന്നു ഒരിക്കൽ പട്ടികയാക്കുവാൻ ശ്രമിച്ചാൽ പിന്നീട് അതിനനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം. യഥാർഥത്തിൽ വിശന്നിട്ടു തന്നെയാണോ അതോ ബോറടിയോ വിഷമമോ മാറ്റുവാനാണോ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതെന്നും മനസിലാക്കണം. അങ്ങനെ മാനസികാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണം നിയന്ത്രിക്കുവാനും ഭക്ഷണത്തോട് അമിതമായുള്ള വൈകാരിക അടുപ്പം കുറയ്ക്കുവാനും തീരുമാനിച്ചാൽ വണ്ണം കുറയ്ക്കുന്നതെങ്ങനെയെന്നോർത്ത് വിഷമിക്കുകയേ വേണ്ട.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.