Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീൻസ് ധരിക്കുന്ന യുവതികൾ സൂക്ഷിക്കൂ!

jeans

കൗമാരകാലത്ത് സ്ഥിരമായി ജീൻസ് ധരിക്കുന്നത് നല്ലതാണോ? സൗകര്യ പൂർവം സദാ ജീൻസ് ധരിക്കുന്ന പെൺകുട്ടികൾ അറിഞ്ഞിരിക്കണം ഈ കൂൾ ഡ്രസ്സിന്റെ ചില ദോഷവശങ്ങൾ.

ധരിക്കാൻ എളുപ്പം, സൗകര്യം. ജീൻസിന് നൂറിൽ നൂറ് മാർക്ക് നൽകാൻ യുവതികളുടെ കാരണങ്ങൾ ഇതൊക്കെയാണ്. പക്ഷേ സ്ഥിരമായി ജീൻസ് ധരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

∙ഇറുകിയ ജീൻസിനുള്ളിൽ വിയർപ്പ് ഏറെ നേരം തങ്ങി നിൽക്കും.ഇത് ഗുഹ്യഭാഗങ്ങളിൽ അണുബാധയ്ക്ക് കാരണമാകും.

∙ കൗമാരകാലത്ത് ജീൻസ് സ്ഥിരമായി ധരിക്കുന്നത് സ്ത്രീകളുടെ വളർച്ചയെ മുരടിപ്പിക്കാം. കൂടുതൽ ഇരുക്കമില്ലാത്ത, നന്നായി വായുസഞ്ചാരമുള്ള ജീൻസ് ധരിക്കുക.

∙ ജീൻസ് , ദിനം മുഴുവൻ ധരിക്കരുത്. ഏതാനും മണിക്കൂറുകൾമാത്രമിടുന്നതാണ് ഉത്തമം.

∙ രണ്ടുദിവസം ധരിച്ചാൽ കഴുകിയുണക്കാൻ മടിക്കരുത്.

∙ വീട്ടിൽ ജീൻസ് എപ്പോഴും ഉപയോഗിക്കരുത്, അയഞ്ഞ കോട്ടൻ വസ്ത്രങ്ങളിടുക