Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഷ്‌ടപ്പാടല്ല സ്ട്രെച്ച്മാർക്ക്!

stretch mark

സ്‌ട്രെച്ച്‌മാർക്കുകൾ ഏത് സുന്ദരിയുടെയും സുന്ദരരാത്രികൾ നിദ്രാവിഹീനമാക്കാറുണ്ട്. പ്രധാനമായും മൂന്ന് കാരണങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങൾ മൂലം, ഗർഭകാലത്ത് ചർമത്തിന് ഉണ്ടാവുന്ന വലിച്ചിൽ മൂലം, അമിതവണ്ണം പെട്ടെന്ന് കുറയുന്നതു മൂലം.

ചർമത്തിന്റെ മോയ്‌സ്‌ചർ ലെവൽ കൂട്ടുകയാണ് സ്‌ട്രെച്ച് മാർക്ക്‌സ് അകറ്റാൻ ഏറ്റവും നല്ല മാർഗം. ധാരാളം വെള്ളം കുടിക്കുക. ചർമം ഇടയ്‌ക്കിടെ മസാജ് ചെയ്യുന്നത് രക്‌തചംക്രമണം കൂട്ടുകയും കൊഴുപ്പ് അടിയുന്നത് കുറയ്‌ക്കുകയും ചെയ്യും. മസാജ് ചെയ്യാൻ ഷിയാ ബട്ടർ, കൊക്കോ ബട്ടർ എന്നിവ അടങ്ങിയ മോയ്‌സ്‌ചറൈസിങ് ക്രീം ഉപയോഗിക്കാം.

തുടക്കത്തിലാണെങ്കിൽ സ്‌ട്രെച്ച് മാർക്ക്‌സ് ഏറെക്കുറെ മാറ്റാൻ കഴിയും. പാൽപ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യുക. വിരലുകൾ വട്ടത്തിൽ ചലിപ്പിച്ചുവേണം മസാജ് ചെയ്യാൻ. ഇത് ഏകദേശം മൂന്ന് മാസത്തോളം ചെയ്യണം. സിങ്ക് ധാരാളമടങ്ങിയ ഭക്ഷണം കഴിക്കണം. ധാന്യങ്ങളും വിത്തുകളും സിങ്കിന്റെ ഉറവിടങ്ങളാണ്. മാതളനാരങ്ങ, മത്തങ്ങ, തണ്ണിമത്തൻ, ഇലക്കറികൾ ഇവയിലെല്ലാം ധാരാളം സിങ്ക് ഉണ്ട്.

ഗർഭകാലത്ത് കറ്റാർവാഴ നീര്, വൈറ്റമിൻ ഇ ,കോഡ്‌ലിവർ ഓയിൽ ഇവയിൽ ഏതെങ്കിലും ചർമത്തിൽ പുരട്ടുന്നത് സ്‌ട്രെച്ച്‌മാർക്‌സ് കുറച്ച് ചർമത്തിന് നിറം നൽകും. മിൽക്ക് ക്രീം അടങ്ങിയ സോപ്പുകൾ ഉപയോഗിക്കാം. അമിതവണ്ണം പെട്ടെന്ന് കുറയ്‌ക്കുന്നത് ചർമത്തിൽ പാടുകൾ ഉണ്ടാക്കും. ഭക്ഷണ നിയന്ത്രണം അമിതമാവരുത്. ഒരു മാസം മൂന്ന് മുതൽ അഞ്ച് കി.ഗ്രാം ഭാരം വരെ കുറയ്‌ക്കാം. ഇതോടൊപ്പം ചിട്ടയായ വ്യായാമവും ഉണ്ടായിരിക്കണം.