Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിളങ്ങുന്ന സുന്ദരമായ ചർമം , വെറും 9 കാര്യങ്ങൾ!

Skin

തിളങ്ങുന്ന സുന്ദരമായ ചർമം പെൺകുട്ടികളുടെ സ്വപ്നമാണ്. മുഖക്കുരുവും കറുത്ത പാടുകളുമൊന്നുമില്ലാത്ത മുഖം സ്വന്തമാക്കാൻ വിലകൂടിയ സൗന്ദര്യ വർദ്ധകവസ്തുക്കളുടെ പിന്നാലേ പോകേണ്ട. വീട്ടിലിരുന്നു സുന്ദരിയാവാൻ ഇതാ ചില എളുപ്പവഴികൾ.

മുന്തിരി നീര്

മുഖം നന്നായി തിളങ്ങാൻ മുന്തിരി മുറിച്ച് മുഖത്തുരസിയാൻ മതി. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ മൂന്നു ദിവസം മുഖത്ത് മുന്തിരിനീര് പുരട്ടാം.

വെള്ളരിക്ക നീര്, ഗ്ലിസറിൻ, റോസ് വാട്ടർ

വെള്ളരിക്ക നീര്, ഗ്ലിസറിൻ, റോസ് വാട്ടർ എന്നിവ യോജിപ്പിച്ചു മുഖത്തുപുരട്ടാം. ഉണങ്ങുമ്പോൾ തണുത്തവെള്ളത്തിൽ മുഖം നന്നായി കഴുകാം. സൂര്യപ്രകാശമേറ്റുള്ള ചർമത്തിന്റെ കരുവാളിപ്പു മാറാൻ ഈ മിശ്രിതം സഹായിക്കും.

ചന്ദനം, മഞ്ഞൾ, പാൽ

ചന്ദനവും മഞ്ഞളും പാലും ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടാം. കുറച്ചു സമയത്തിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖ ചർമം കൂടുതൽ മൃദുലവും സുന്ദരവുമാകും.

തേൻ, പാൽപ്പാട

തണുപ്പു കാലത്ത് തേനും പാൽപ്പാടയും ചേർന്ന മിശ്രിതം മുഖത്തു പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

നാരങ്ങാ നീര്, പാൽ, ഉപ്പ്

പാലും നാരങ്ങാനീരും ഒരു നുള്ള് ഉപ്പും യോജിപ്പിച്ചു മുഖത്തു പുരട്ടാം. ചർമ സുഷിരങ്ങളിലിരിക്കുന്ന അഴുക്കു നീക്കം ചെയ്യാൻ ഇതു സഹായിക്കും.

തക്കാളി നീര്, നാരങ്ങ നീര്

തക്കാളി നീരും നാരങ്ങാ നീരും യോജിപ്പിച്ചു മുഖത്തു പുരട്ടാം. അൽപ സമയത്തിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖ ചർമം തിളങ്ങും.

കാബേജ് നീര്, തേൻ

കാബേജ് നീരും തേനും യോജിപ്പിച്ചു മുഖത്തു പുരട്ടാം. മുഖത്തെ ടുളിവുകൾ മാറി മുഖ ചർമം തിളങ്ങാൻ ഈ മിശ്രിതം സഹായിക്കും.

കറ്റാർവാഴ നീര്

ചർമത്തിലെ ജലാംശം നിലനിർത്തി ചർമം തിളങ്ങാൻ കറ്റാർവാഴ നീരു മുഖത്തു പുരട്ടാം.

കടലമാവ്, മഞ്ഞൾപൊടി, തൈര്

കടലമാവും തൈരും മഞ്ഞൾപൊടിയും ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ചർമം കൂടുതൽ സുന്ദരവും മൃദുലവുമാകും.

മുഖത്തെ കറുത്ത പാടുകളും ചുളിവുകളുമകറ്റി ചർമ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.