Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി കൊഴിച്ചിൽ തടയാം, 8 സിംപിൾ ടിപ്സ്!

Hair Fall

പെൺകുട്ടികള്‍ക്കു മുടിയോടുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. നീണ്ടിടതൂർന്ന മുടി വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും മുടികൊഴിച്ചിൽ തടയാൻ മാത്രം പലർക്കും സധിക്കാറില്ല. കരുത്തുറ്റ മുടിയ്ക്കായി ആദ്യം ചെയ്യേണ്ടത് മുടി കൊഴിച്ചിൽ തടയലാണ്. യാതൊരു ചിലവുകളുമില്ലാതെ മുടി കൊഴിച്ചിൽ തടയാനുള്ള എട്ടു മാർഗങ്ങളാണ് ഇവിടെ പറയുന്നത്.

1. ചൂടെണ്ണ കൊണ്ടൊരു ഉഗ്രൻ മസാജ്

Beauty

മുടി കൊഴിച്ചിൽ തടയാൻ ഫലപ്രദമായ മാർഗമാണ് ചൂടെണ്ണ കൊണ്ടുള്ള മസാജ്. ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയോ ഒലിവെണ്ണയോ തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് ചൂടുവെള്ളത്തിൽ മുക്കിയ ടവൽ കൊണ്ട് അൽപസമയത്തേക്കു കെട്ടിവയ്ക്കാം. ശേഷം ഒരുമണിക്കൂർ സമയം എണ്ണ തേച്ചുപിടിപ്പിച്ച് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

2. മുടി തുവർത്തുമ്പോൾ ശ്രദ്ധിക്കാം

Beauty

നനഞ്ഞിരിക്കുമ്പോൾ മുടി എളുപ്പത്തിൽ പൊട്ടിപ്പോകും. അതിനാൽ കുളി കഴി‍ഞ്ഞാലുടന്‍ മുടി ശരിയായ രീതിയിൽ ഉണക്കാൻ ശ്രമിക്കണം. ടവൽ വച്ച് മൃദുവായി വേണം നനവു കളയാന്‍. അല്ലാത്തപക്ഷം മുടി പെട്ടെന്നു പൊട്ടുകയും കൊഴിയുകയും ചെയ്യും. ഡ്രയർ ഉപയോഗിച്ച് മുടിയുണക്കുന്നതു ശീലമാക്കുന്നവരിലും മുടി കൊഴിച്ചിൽ വർധിക്കും.

3. ചീപ്പിലും കാര്യമുണ്ട്

Beauty

മുടി ചീവുകയല്ലേ വേണ്ടൂ ചീപ്പ് ഏതായാലെന്താ എന്നു കരുതല്ലേ. മുടി കൊഴിച്ചിലിൽ ചീപ്പിനും പ്രധാന പങ്കുണ്ട്. കുളി കഴിഞ്ഞതിനു ശേഷം ശരിയായ ചീപ്പ് വേണം ഉപയോഗിക്കാൻ. പല്ലകലം കുറഞ്ഞ ചീപ്പ് ഉപയോഗിക്കുന്നതിനു പകരം പല്ലകലം കൂടിയ ചീപ്പാണ് ഉപയോഗിക്കേണ്ടത്.

4. സ്റ്റൈലാകാം കരുതലോടെ

Beauty

പാർട്ടിയ്ക്കു പോകുമ്പോൾ സ്റ്റൈലിഷ് ആകാൻ മുടി ചുരുട്ടാനും നീട്ടാനുമൊക്കെ മുതിരുന്നവരാണോ നിങ്ങൾ? എന്നാൽ സംശയിക്കേണ്ട മുടിയു‌െട ആരോഗ്യവും അതിനനുസരിച്ചു ക്ഷയിക്കുകയാണ്. ഇവ ഫാഷനബിൾ ലുക് തരുമെങ്കിലും മുടിയെ ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്. ഇനിയിപ്പോ സ്റ്റൈൽ ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ ആയിക്കോ, പക്ഷേ, എണ്ണയും ഷാംപൂവും കണ്ടീഷനിംഗും ഉൾപ്പെടെയുള്ള പരിചരണം നൽകാൻ മറക്കല്ലേ.

‌5. ഗ്രീൻ ടീ കുടിക്കാൻ മാത്രമല്ല

Beauty

ശരീര സംരക്ഷണത്തിന് മാത്രമല്ല മുടിയെ പരിചരിക്കാനും ഗ്രീൻ ടീ ഉത്തമമാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മുടി പിളരുന്നതിനെ തടയും. ഒരുകപ്പു വെള്ളത്തിൽ രണ്ടു ഗ്രീൻ ടീ ബാഗിട്ട് തിളപ്പിക്കാം. ചൂടാറിയതിനു ശേഷം തലയില്‍ തേച്ചു പിടിപ്പിച്ച് ഒരുമണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം.

6. കണ്ടീഷനിംഗ് അത്യാവശ്യം

Beauty

മുടിയുടെ പരിചരണത്തിന് നിങ്ങൾ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങൾക്കും വലിയ പങ്കുണ്ട്. മുടി പിളരാതിരിക്കാനും മുടി കൊഴിച്ചിൽ തടയാനും കണ്ടീഷനിംഗ് വളരെ അത്യാവശ്യമാണ്.

7. ഡയറ്റും പണി തരും

Beauty

മെലിഞ്ഞു സുന്ദരിയാകുവാൻ ഡയറ്റ് ചെയ്യുമ്പോൾ മുടിയെക്കുറിച്ചു മറക്കല്ലേ. വണ്ണം കുറയ്ക്കാൻ ഭക്ഷണം ഒഴിവാക്കുംതോറും നിങ്ങളു‌െട മുടി കൊഴിച്ചിൽ വർധിക്കുകയേയുള്ളു. ആരോഗ്യകവും പോഷകവുമായ ഭക്ഷണം ലഭിച്ചാൽ മാത്രമേ മുടിയും തഴച്ചു വളരൂ.

8. ജീവിതരീതിയും മാറ്റാം

Beauty

മാനസിക സമ്മർദ്ദം നാൾക്കുനാൾ വർധിക്കുന്ന ജീവിതരീതിയാണോ നിങ്ങളുടേത്. എന്നാൽ സംശയിക്കേണ്ട മുടി കൊഴിച്ചിൽ കൂടുകയേയുള്ളു. മാനസിക സമ്മർദ്ദം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. സന്തോഷവും സമാധാനപൂർണവുമായൊരു ജീവിതശൈലി നയിച്ചു നോക്കൂ മുടികൊഴിച്ചിൽ പമ്പ കടക്കുന്നതു കാണാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.