Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും കൊതിക്കും കണ്ണുകൾ, 10 വഴികൾ!

Eye

സൗന്ദര്യസങ്കൽപങ്ങളില്‍ കണ്ണുകളുടെ അഴകിന് പ്രഥമ സ്ഥാനമാണുള്ളത്. ചർമ്മകാന്തി നേടാനായി പല പരീക്ഷണങ്ങൾ നടത്താറുണ്ടെങ്കിലും മനോഹരമായ കണ്ണുകൾ നേടാനുള്ള മാർഗ്ഗങ്ങള്‍ പലർക്കും പരിചിതമല്ല. തിളക്കമാർന്ന ജീവസ്സുറ്റ കണ്ണുകൾ നിങ്ങളുടെ വ്യക്തിത്വത്തിന്റെ കൂടി ഭാഗമാണ്. അഴകാർന്ന കണ്ണുകൾ നേടാൻ ഇതാ 10 വഴികൾ :

Eye

കൺതടങ്ങളിലെ കറുപ്പകറ്റാൻ

∙ പലരും നേരിടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് കൺതടങ്ങളിലെ കറുപ്പ്. വെള്ളരിക്ക തന്നെയാണ് ഇതിനുള്ള ബെസ്റ്റ് ട്രീറ്റ്മെന്റ്. പഴകാത്ത വെള്ളരിക്കയുടെ രണ്ട് ചെറിയ കഷ്ണങ്ങളെടുത്ത് കണ്ണുകൾക്ക് മുകളിലായി വയ്ക്കാം. 15 മുതൽ 20 മിനുട്ട് സമയം വെള്ളരിക്കയുടെ നീര് ചർമ്മം ആഗിരണം ചെയ്യാൻ അനുവദിക്കുക. ഇനി തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. കൺതടങ്ങളിലെ ചർമ്മത്തിന്റെ വരൾച്ച മാറ്റുന്നതിന് ഇത് ഏറെ സഹായകരമാണ്.

∙ ഇടത്തരം വലുപ്പമുള്ള ഒരു ഉരുളക്കിഴങ്ങും ഒരു ചെറിയ വെള്ളരിക്കയുടെ പകുതിയും എടുത്ത് തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കുക. ഇതിൽ ഒരു ടേബൾസ്പൂൺ നാരങ്ങനീരും അൽപ്പം മഞ്ഞൾപൊടിയും ചേർക്കാം. ഇനി ഇവ മിക്സിയിലിട്ട് അരച്ച് പേസ്റ്റ് രൂപത്തിലാക്കാം. ഇത് കൺതടങ്ങളിൽ പുരട്ടി 15 മിനുട്ടിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകി കളയണം. കൺതടങ്ങളിലെ കറുപ്പകറ്റാൻ മികച്ച മാർഗ്ഗമാണിത്.

Tea Pack

കണ്ണുകളുടെ ആരോഗ്യം വീണ്ടെടുക്കാൻ

∙ യാത്രയും മറ്റും മൂലം കണ്ണുകൾക്ക് ക്ഷീണം അനുഭവപ്പെടുകയും കൺതടങ്ങളിൽ തടിപ്പു വരുന്നതും സാധാരണമാണ്. കണ്ണുകളുടെ ആരോഗ്യം വീണ്ടെടുക്കാൻ ഉത്തമ മാർഗ്ഗമാണ് ടീ ബാഗുകൾ. ഉപയോഗം കഴിഞ്ഞ 2 ടീ ബാഗുകൾ എടുത്ത് അത് അൽപ്പ നേരം ഫ്രിഡ്ജിന്റെ ഫ്രീസറിൽ വയ്ക്കാം. നന്നായി തണുത്ത ശേഷം ഇത് കണ്ണുകൾക്ക് മുകളിൽ വച്ച് 20 മിനുട്ട് നേരം വിശ്രമിച്ചോളൂ. കണ്ണുകളുടെ ക്ഷീണം അകറ്റാനും കൺതടങ്ങളിലെ തടിപ്പ് കുറയ്ക്കുന്നതിനും കണ്ണുകൾക്ക് ഒരു ഫ്രഷ് ലുക്ക് നൽകുന്നതിനും ഇത് സഹായിക്കും.

∙ 5, 6 മെറ്റൽ സ്പൂണുകളെടുത്ത് ഫ്രിഡ്ജിന്റെ ഫ്രീസറിൽ വയ്ക്കുക. അവ നല്ലായി തണുത്ത ശേഷം ഓരോന്നായെടുത്ത് പരന്ന ഭാഗം കണ്ണുകൾക്ക് മുകളിൽ വയ്ക്കാം. കണ്ണിനു ചുറ്റുമുള്ള ചർമ്മം ദൃഢമാകുന്നതിനും രക്തധമനികൾക്ക് അയവ് നൽകുന്നതിനും ഇത് സഹായകരമാണ്.

Clean

നക്ഷത്രക്കണ്ണുകൾക്ക്

∙ ചർമ്മം പോലെ തന്നെ കണ്ണുകൾക്കും ക്ലെൻസിങ്ങ് ആവശ്യമാണ്. കാരണം പൊടിപടലങ്ങളും അന്തരീക്ഷത്തിലെ മാലിന്യങ്ങളും കണ്ണുകളേയും ബാധിക്കുന്നുണ്ട്. ശുദ്ധജലം ഉപയോഗിച്ച് സമയാസമയങ്ങളിൽ കണ്ണുകൾ കഴുകേണ്ടത് അത്യവശ്യമാണ്. ഇതിനു പുറമെ ശുദ്ധമായ പാലും കണ്ണുകൾക്ക് മികച്ച് ക്ലെൻസിങ്ങ് നൽകും. തണുത്ത പാലെടുത്ത് മാർദ്ദവമേറിയ പഞ്ഞികഷ്ണങ്ങൾ മുക്കിയ ശേഷം അത് ഉപയോഗിച്ച് ശ്രദ്ധയോടെ കണ്ണുകൾ വൃത്തിയാക്കാം. ശേഷം അൽപ്പം കട്ടിയിൽ പഞ്ഞിയെടുത്ത് അവ പാലിൽ മുക്കി കണ്ണുകൾ മീതെ വച്ച് 15 മിനുട്ട് നേരം വിശ്രമിക്കണം. ഇനി ശുദ്ധജലം ഉപയോഗിച്ച് കഴുകാം.

∙ പനിനീര് കണ്ണുകൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. കണ്ണുകൾ വൃത്തിയാക്കാൻ പനിനീരും ഉപയോഗിക്കാം. പൊടിപടലങ്ങൾ അകന്ന് ചർമ്മം മനോഹരമാകുമെന്ന് മാത്രമല്ല കണ്ണുകൾക്ക് സ്വാഭാവികമായ തിളക്കം ലഭിക്കുന്നതിനും പനിനീര് അത്യുത്തമമാണ്.

∙ കണ്ണുകളുടെ പല പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് ജീരകം. ജീരകമുപയോഗിച്ച് കണ്ണുകൾക്കായുള്ള ക്ലെൻസർ തയ്യാറാക്കാം. ഒരു ടീസ്പൂൺ ജീരകം രണ്ടു കപ്പു വെള്ളത്തിലിട്ട് തിളപ്പിക്കുക. കാൽ ഭാഗത്തിലധികം വറ്റിയ ശേഷം വെള്ളം അരിച്ചെടുത്ത് നന്നായി തണുക്കാൻ അനുവദിക്കുക. അതിനു ശേഷം ഇതിൽ നിന്നും രണ്ടോ മൂന്നോ തുള്ളി ഉപയോഗിച്ച് കണ്ണുകൾ കഴുകാം. ആഴ്ചയിൽ ഒരിക്കൽ ഇതുപയോഗിച്ച് കണ്ണുകൾ കഴുകുന്നത് ഏറെ ഗുണം ചെയ്യും.

Your Rating: