Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിക്കാം ഈ 5 പഴങ്ങൾ, മുടി തഴച്ചു വളരും തീർച്ച !

Fruits Representative Image

കാലമെത്രയൊക്കെ പുരോഗമിച്ചാലും ഇന്നും തഴച്ചു വളരുന്ന മുടി ആൺകുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. എന്നാൽ ഇന്നത്തെ കാലാവസ്ഥയും ഭക്ഷണരീതിയുമൊക്കെ മുടിവളർച്ച എന്നും ആഗ്രഹമായിത്തന്നെ അവശേഷിപ്പിക്കുകയാണ്. മുടിവളർച്ചയ്ക്കായി വിപണിയിൽ ലഭ്യമാകുന്ന എ​ണ്ണകളെല്ലാം മാറിമാറി പരീക്ഷിച്ചിട്ടും ഫലം കിട്ടാത്തവരുണ്ട്. അവർ ആദ്യം മനസിലാക്കേണ്ട കാര്യം മുടി കൂടുതൽ വളരണമെന്നുണ്ടെങ്കിൽ ആദ്യം മാറ്റേണ്ടതു നിങ്ങളുടെ ഭക്ഷണരീതിയാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരുടെ മുടിയും ആരോഗ്യത്തോടെ തഴച്ചു വളരും. വിപണിയില്‍ പോയി പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇനി മുടിവളർച്ചയെ സഹായിക്കുന്നവ നോക്കി തിരഞ്ഞെടുത്താലോ? മുടിവളർച്ചയെ ത്വരിതപ്പെടുത്തുന്ന ഏഴു പഴങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

സ്ട്രോബെറി

Fruits Representative Image

കാണുമ്പോഴുള്ള മനോഹാരിത പോലെതന്നെ നിരവധി ഗുണങ്ങളുമുള്ള പഴങ്ങളിലൊന്നാണ് സ്ട്രോബെറി. കഷണ്ടിയെ പ്രതിരോധിക്കുകയും മുടിവളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സിലിക്ക എന്ന ഘടകത്താൽ സമൃദ്ധമാണു സ്ട്രോബെറി. അതുകൊണ്ട് മുടികൊഴിച്ചിൽ കലശലായിട്ടുള്ളവർ സ്ട്രോബെറി കഴിക്കുന്നതു വളരെയധികം ഫലം ചെയ്യും.

ആപ്പിൾ

Fruits Representative Image

ആൻ ആപ്പിൾ എ ഡേ കീപ്സ് ദ ഡോക്ടർ എവേ എന്ന ചൊല്ല് മുടിയുടെ കാര്യത്തിലും വളരെയധികം ശരിയാണ്. ഫൈബർ, ആൻറിഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ നിറഞ്ഞ ആപ്പിൾ മുടികൊഴിച്ചിൽ ഇല്ലാതാക്കും. ആരോഗ്യകരമായ മുടിക്കായി ഒരു ആപ്പിൾ വീതം ദിവസവും കഴിക്കാം.

മുന്തിരി

Fruits Representative Image

മുന്തിരിയും ആന്റിഓക്സി‍ഡന്റുകൾ, വിറ്റാമിൻ, നാച്ചുറൽ ഷുഗർ എന്നിവ ധാരളാം അടങ്ങിയ പഴങ്ങളിലൊന്നാണ്. വെള്ളത്തിന്റെ അംശം ധാരാളമുള്ള മുന്ത്രി മുടികൊഴിച്ചിൽ തടഞ്ഞ് ആരോഗ്യമുള്ള മുടി പ്രദാനം ചെയ്യും.

വാഴപ്പഴം

Fruits Representative Image

നാട്ടുമ്പുറങ്ങളിൽ സുലഭമായി കിട്ടുന്ന ഒന്നാണു വാഴപ്പഴം. പലർക്കും അതിന്റെ ഗുണമേന്മയെക്കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല. പൊട്ടാസ്യം, വിറ്റാമിന്‍ ബി, മഗ്നീഷ്യം, ഫൈബർ തുടങ്ങി അനേകം സവിശേഷതകളുള്ള പഴമാണു വാഴപ്പഴം. മുടിയെ മാത്രമല്ല ശരീരത്തിന്റെ ആരോഗ്യനിലയെ ഒന്നാകെ പരിപോഷിപ്പിക്കുന്ന ഒന്നാണിത്. മുടി കൊഴിച്ചിൽ കുറയുമെന്നു മാത്രമല്ല തഴച്ചു മുടി വളരാനും ബെസ്റ്റ് ആണു വാഴപ്പഴം.

ഓറഞ്ച്

Fruits Representative Image

വാഴപ്പഴം പോലെ തന്നെ അനേകം ഗുണമേന്മകളാണു ഓറഞ്ചിനും ഉള്ളത്. വിറ്റാമിൻ സി, ആൻറിഓക്സിഡന്റുകൾ, ഫ്ലാവനോയിഡ്സ്, ബീറ്റാ കരോട്ടിൻ, മഗ്നീഷ്യം, ഫൈബർ, മിനറൽസ് എന്നിങ്ങനെ എണ്ണിയാൽ തീരാത്തത്ര സവിശേഷതകളാണ് ഓറഞ്ചിനുള്ളത്. മുടി കൊഴിച്ചിൽ മൂലം ദുരിതം അനുഭവിക്കുന്നവര്‍ ഓറഞ്ച് ശീലമാക്കുന്നതും അവരിൽ മാറ്റമുണ്ടാക്കും.