Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവശേഷം മുടി സംരക്ഷിക്കാൻ

Hair Beauty Representative Image

ഹോർമോൺ വ്യതിയാനം, പോഷകക്കുറവ് എന്നിവ മൂലം പ്രസവിച്ച് 90 കഴിയുമ്പോൾ സ്‌ത്രീകളിൽ മുടികൊഴിച്ചിൽ സാധാരണയാണ്. ഗർഭകാലത്തും പ്രസവശേഷവും മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ചില കാര്യങ്ങൾ:

∙ പ്രോട്ടീൻ അടങ്ങിയ ആഹാരം തലമുടിയുടെ വളർച്ച വേഗത്തിലാക്കും. ധാന്യങ്ങളും പയർ വർഗങ്ങളും ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.

∙ ഇലക്കറികൾ, കറിവേപ്പില എന്നിവ മോരിൽ ചേർത്ത് കഴിക്കുക. പാലും മുട്ടയും ആഹാരത്തിൽ പതിവാക്കുന്നത് മുടികൊഴിച്ചിൽ തടയുന്നതിനും രക്‌തയോട്ടം വർധിപ്പിക്കുന്നതിനും സഹായിക്കും.

∙ വിറ്റാമിൻ എ ശിരോചർമത്തിന് ആരോഗ്യവും മുടിയുടെ വേരുകൾക്ക് ബലവും നൽകും. ഓറഞ്ച്, മാങ്ങ, ആപ്പിൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക.

∙ കാപ്പിയുടെ അമിതോപയോഗം ജലാംശം നഷ്‌ടപ്പെടാനും മുടിയുടെ ആരോഗ്യം കുറയ്‌ക്കാനുമിടയാക്കും.

∙ ആഴ്‌ചയിൽ രണ്ടു തവണ എണ്ണതേച്ച് കുളിക്കുക. എന്നാൽ തലയോട്ടിയിൽ മെഴുക്ക് തങ്ങിനിൽക്കരുത്.

∙ മെറ്റൽ ക്ലിപ്പുകളുടെ ഉപയോഗം കുറയ്‌ക്കുക.