Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി തഴച്ചുവളരാൻ ഒരൊറ്റ കാര്യം, ഞെട്ടിക്കും അംബിക പിള്ളയുടെ ഈ ഹെയർമന്ത്ര!

ambika-12 അംബിക പിള്ള

സിനിമയിലും പരസ്യങ്ങളിലുമൊക്കെ നീണ്ടു മനോഹരമായ മുടിയുള്ള പെൺകുട്ടികളെ കാണുമ്പോൾ തോന്നും ഹോ ഇതുപോലെ മുടി ഉണ്ടായിരുന്നെങ്കിൽ എന്ന്. മാർക്കറ്റിൽ അപ്പോഴപ്പോൾ വരുന്ന മരുന്നുകളും എണ്ണകളുമൊക്കെ മാറിമാറി പരീക്ഷിച്ചാലും മുടി പഴയപടി തന്നെ. എന്നാൽ മുടിക്കു വേണ്ടത് എണ്ണകളോ മരുന്നുകളോ മാത്രമല്ല നിങ്ങൾ കാലങ്ങളായി തുടർന്നുപോരുന്ന ചില ശീലങ്ങൾ കൂടി മാറ്റിയാൽ മുടി കൊഴിച്ചിൽ പാടെ മാറി മുടി തഴച്ചുവളരും. പറയുന്നത് പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റ് അംബിക പിള്ളയാണ്. മു‌‌‌ടി വളർച്ചയിൽ പ്രധാനമാണ് തലനനയ്ക്കൽ. ആവശ്യത്തിലധികം തലകുളിക്കുന്നവരാണു കേരളത്തിലെ ജനങ്ങൾ ആ ശീലത്തിലൊരു മാറ്റം വരുത്തലാണ് ആദ്യപടിയെന്നു പറയുന്നു അംബിക പിള്ള.

മുടി വളരണോ തലകുളി നിർത്തണം

കേരളത്തിലെ ആളുകൾ ഒരു ചെറിയ കുമിളയ്ക്കുള്ളിലാണു ജീവിക്കുന്നത്, അത് എപ്പോൾ പൊട്ടുമെന്ന് ആർക്കും പറയാൻ പറ്റില്ല. മുടിയുടെ ആരോഗ്യത്തിനു നല്ലതാണെങ്കിലും അല്ലെങ്കിലും എന്നും എണ്ണ തേക്കണം, തല കുളിക്കണം എന്ന കാഴ്ചപ്പാടുമായി ജീവിക്കുന്നവരാണിവിടെ. കേരളത്തിലെ പെൺകുട്ടികൾ രണ്ടു കാര്യങ്ങളാൽ അനുഗ്രഹീതരാണ്, മനോഹരമായ മുടി, നല്ല ചർമം. പക്ഷേ അത് എങ്ങനെ നന്നായി പരിപാലിക്കണം എന്ന് അവര്‍ക്കറിയില്ല. ചെറുപ്പത്തിലേ നല്ല മുടിയായിരിക്കും, ഒരു നാൽപതു വയസാകുമ്പോഴേക്കും മുടി എലിവാലു പോലെയാകും. മുടിയുടെ നീളം കൂട്ടാനും ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും വിപരീതമായാണ് സംഭവിക്കുന്നത്. എന്നും തല കുളിക്കുമ്പോൾ തലയിലെ ഓയിൽ ബാലൻസ് തന്നെ തെറ്റുകയാണ്. തമിഴന്മാർ കുളിക്കുകയേ ഇല്ല എന്ന് എല്ലാവരും കളിയാക്കും പക്ഷേ കണ്ടിട്ടില്ലേ അവർക്കു നല്ല കട്ടിയുള്ള നീളൻ മുടിയായിരിക്കും. മുടിയുടെ വേരുകൾക്കാണ് കൂടുതലും എണ്ണയുടെ ആവശ്യം. അത് എന്നും തേക്കണമെന്നില്ല, എന്നും തലകുളിക്കണമെന്നുമില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം തല കുളിച്ചാൽ തന്നെ മുടിയുടെ പ്രശ്നങ്ങൾ മാറും.

8 സ്പെഷൽ ബ്യൂട്ടി ടിപ്സ്

* വെള്ളം എട്ടുഗ്ലാസ് മുതൽ പത്തുവരെ ദിവസവും കുടിക്കുക
* ആഴ്ചയിൽ ഒരിക്കൽ ഹോട്ട് ഓയിൽ മസാജ്
* രണ്ടു മാസം കൂടുമ്പോൾ മുടി വെട്ടൽ
* നിങ്ങളുടെ മുടിക്കു ചേരുന്ന കണ്ടീഷണറും ഷാപൂവും മാത്രം തിരഞ്ഞെടുക്കുക,
* രാവിലെയും വൈകുന്നേരവും മോയ്സചറൈസർ പുരട്ടുക
* ദിവസവും ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.
* ആരോഗ്യകരമായ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക‌
* ദിവസവും തല കുളിക്കുന്നതു നിർത്തുക, ആഴ്ചയിൽ രണ്ടോ മൂന്നോ മതി.