Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം കുറയ്ക്കാൻ പഴം, നാല് ഈസി പാക്കുകൾ!!

Banana Representative Image

പെട്ടെന്ന് പ്രായമാകുന്നത് ആരാണിഷ്ടപ്പെടുക? എപ്പോഴും ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന് കേൾക്കാനല്ലേ എല്ലാരും ആഗ്രഹിക്കുന്നത്. ചർമ്മം കണ്ടു ഏതു കോളേജിലാ പഠിക്കുന്നത് എന്ന ചോദ്യം ആരും പ്രതീക്ഷിക്കും, അതിനായി ചർമ്മത്തിന് എന്ത് ചെയ്യാനും ആർക്കും മടിയില്ല. നമ്മുടെ നാട്ടിൽ , വീട്ടിൽ കിട്ടുന്ന വസ്തുക്കൾ കൊണ്ട് മുഖം മനോഹരമാക്കിയാലോ? അതിനായി ഏറ്റവും മികച്ച വസ്തുവാണ് നാടൻ വാഴപ്പഴം. വാഴപ്പഴം കൊണ്ടുള്ള ചില ഫെയ്സ് പാക്കുകൾ പറയാം.

  1. വാഴപ്പഴം നന്നായി അരച്ച് പെയ്സ്റ്റ് രൂപത്തിലാക്കി മുഖത്ത് നന്നായി തേയ്ച്ചു പിടിപ്പിക്കുക. പതിനഞ്ചു മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ നന്നായി മുഖം ഉരച്ചു കഴുകുക. കഴുകി കളയുന്നതിനു മുൻപ് ഐസ് ക്യൂബ് കൊണ്ട് മുഖം നന്നായി ഉരച്ചാൽ മുഖത്തിന്‌ നല്ല തിളക്കം ലഭിക്കും. ഇത് ഏറ്റവും ലളിതമായി പഴം മാത്രമുപയോഗിച്ചു ചെയ്യാവുന്ന ഒരു സൌന്ദര്യ മാർഗ്ഗമാണ്.

  2. ഒരു വാഴപ്പഴം നന്നായി മിക്സിയിലിട്ട് അരച്ച് പെയ്സ്റ്റ് രൂപത്തിലാക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ നാരങ്ങാ നീര് എന്നിവ ചേർക്കുക, ഇത് നന്നായി യോജിപ്പിച്ച ശേഷം വൃത്തിയാക്കിയ മുഖത്തേയ്ക്ക് ഒരു കോട്ടൻ തുണി ഉപയോഗിച്ച് ഈ മിക്സ് തേയ്ക്കുക, ഇത് ഒന്ന് ഉണങ്ങിയ ശേഷം കയ്യിലെടുത്തു ഈ മിക്സ് നന്നായി മുഖത്ത്‌ കോട്ട് ചെയ്യുക. പതിനഞ്ചു മിനിട്ടിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ഇത് പതുക്കെ പതുക്കെ ഉരച്ചു കഴുകി കളയുക. മുഖത്തിന്‌ തിളക്കം വർദ്ധിക്കും. മുഖത്തുള്ള അനാവശ്യ ബാക്ടീരിയകളെ നശിപ്പിച്ചു ചർമ്മത്തിന് ശുദ്ധി വരുത്താൻ തേനിനു കഴിവുണ്ട്. കറുത്ത സ്പോട്ടുകളെ അകറ്റി ചർമ്മത്തിന് നിറം നൽകാൻ നാരങ്ങാ നീരിനും കഴിവുണ്ട്. ഇവ ഒന്നിച്ചു ചേരുമ്പോൾ ചർമ്മം നന്നായി തിളങ്ങുകയും ചെയ്യും. 

  3. നന്നായി പഴുത്ത വാഴപ്പഴം നന്നായി അരച്ച് പെയ്സ്റ്റ് രൂപത്തിലാക്കിയ ശേഷം ഇതിലേയ്ക്ക് മഞ്ഞൾ പൊടി, ബേക്കിംഗ് സോഡാ എന്നിവ അര ടീസ്പൂൺ വീതം ചേർത്ത് മുഖത്ത് തേയ്ച്ചു പിടിപ്പിയ്ക്കുക. ഇതിനു ശേഷം വലിയ വീര്യമില്ലാത്ത ഒരു ഫെയ്സ് ക്രീം ഉപയോഗിച്ച് നന്നായി മുഖം കഴുകി കളയുക. ബേക്കിംഗ് സോഡാ ചെറുതായി മുഖം ഒന്ന് പൊള്ളിച്ചേക്കാം പക്ഷേ പേടിക്കേണ്ടതില്ല. പത്തു മിനിട്ട് ഇത് മുഖത്ത്‌ തേയ്ച്ചു പിടിപ്പിച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്ത്‌ അമിതമായുള്ള എണ്ണമയത്തെ വലിച്ചെടുത്ത്‌ മുഖത്തെ വൃത്തിയാക്കി ഭംഗിയുള്ളതാക്കി മാറ്റാൻ ഈ കൂട്ടിനു കഴിയും. 

  4. വാഴപ്പഴം പേയ്സ്റ്റിലേയ്ക്ക് ഒരു ടീസ്പൂൺ തണുത്ത തൈര്, ഒരു ടീസ്പൂൺ ഓറഞ്ച് നീര്, എന്നിവ ചേർത്ത് യോജിപ്പിച്ച് വയ്ക്കുക. മുഖം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കി വച്ച ശേഷം ഈ കൂട്ട് മുഖത്ത് തേയ്ക്കാം. കൈ വിരൽ ഉപയോഗിച്ച് ഇത് മുഖത്ത് നന്നായി തേയ്ച്ചു പിടിപ്പിക്കണം. ഇതിനു ശേഷം രണ്ടാമത് നന്നായി ഒരു കോട്ട് കൂടി ഇട്ട ശേഷം ഇതിനെ ഉണങ്ങാൻ അനുവദിയ്ക്കുക. പതിനഞ്ചു മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം ഉരച്ചു കഴുകി കളയുക. ഇതിനു ശേഷം മുഖത്ത്‌ എന്തെങ്കിലും മോയിശ്ചറൈസിംഗ് ക്രീം തേയ്ക്കുന്നത് നല്ലതാണ്. പ്രായം വരുത്തുന്ന ചുളിവുകൾ മുഖത്ത്‌ ഉണ്ടാകാതെ ഇരിക്കാൻ ഈ കൂട്ട് വളരെ ഗുണം ചെയ്യും.