Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോഹരമായ കണ്ണുകൾക്ക് 7 കാര്യങ്ങൾ!

Beauty without eye makeup

ആത്മാവിന്റെ ജാലകങ്ങളാണ് കണ്ണുകൾ എന്നാണ് പറയാറുള്ളത്. ഒരാളുടെ കണ്ണിലേക്കു നോക്കിയാൽ മതി അയാളുടെ ഉന്മേഷവും ഉൗർജവും മനസിലാകുവാൻ. കണ്ണൊന്നു തളർന്നാൽ പിന്നെ എന്തൊക്കെ ചെയ്താലും മുഖവും വാടിത്തളർന്നു തന്നെയിരിക്കും. മസ്കാരയും ഐലൈനറും ഷേഡും ഒന്നുമില്ലാതെ കണ്ണുകൾ ആകർഷകമാക്കാൻ ഇതാ 7 കാര്യങ്ങൾ.

∙ മോയ്സ്ചറൈസിങ് ക്രീം മുഖത്ത് പുരട്ടുമ്പോൾ കൺപോളകളിലും പുരട്ടാൻ ശ്രദ്ധിക്കുക. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള വരൾച്ച ഇല്ലാതാക്കി എപ്പോഴും ഈർപ്പം നിലനിർത്തും. എന്നാൽ ഇവ പുരട്ടുമ്പോൾ കണ്ണിനുള്ളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം.

∙ തണുത്ത വെള്ളം ഉപയോഗിച്ച് ഇടയ്ക്കിടെ കണ്ണു കഴുകുക. ദിവസം മുഴുവൻ കണ്ണിനു കുളിർമയും ഉന്മേഷവും നൽകാൻ ഇത് ധാരാളം.

∙ ഇരുകണ്ണുകൾക്കും താഴെ തണുപ്പിച്ച ടീബാഗുകൾ വെക്കുക. ഇത് കണ്ണിനു ചുറ്റുമുള്ള തൊലിയെ ഉറപ്പുള്ളതാക്കും.

∙ മിനിമം എട്ടുമണിക്കൂറെങ്കിലും ഉറങ്ങുക. ഉറക്കം കുറയുന്നത് കണ്ണിനു താഴെ കറുപ്പ് നിറം വരാനും ജീവനറ്റതാക്കാനും സാധ്യതകൂടുതലാണ്.

∙ ഭക്ഷണത്തിൽ പരമാവധി പഴവും പച്ചക്കറിയും ഉൾപ്പെടുത്തുന്നതിനൊപ്പം ധാരാളം വെള്ളവും കുടിക്കാൻ ശ്രദ്ധിക്കുക. ഇത് കണ്ണുകളെ ആരോഗ്യമുള്ളതാക്കും.

∙കണ്ണുകളുടെ സൗന്ദര്യത്തിനൊപ്പം പ്രധനമാണ് പുരികങ്ങളും. ഭംഗിയുള്ള പുരികങ്ങളുള്ളവരുടെ കണ്ണുകൾക്കും പ്രത്യേക ആകർഷണം തോന്നും. എപ്പോഴും പുരികക്കൊടികൾ മനോഹരമായിരിക്കാൻ ശ്രദ്ധിക്കുക.

∙ കൺപീലികളിൽ പെട്രോളിയം ജെല്ലി പുരട്ടുന്നത് കണ്ണുകളെ കൂടുതൽ ആകർഷകമാക്കും . പക്ഷേ കണ്ണിനുള്ളിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം.