Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേക്കപ് ഇല്ലാതെ സുന്ദരിയാവാൻ 7 വഴികൾ

No Makeup

സുന്ദരിയായിരിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. ബ്യൂട്ടി പാർലറിൽ പോയി പണം കളയാതെ മേക്കപ്പ് പോലുമില്ലാതെ നിങ്ങൾക്കു സുന്ദരിയാകാൻ സാധിക്കും. എങ്ങനെയെന്നല്ലേ? ഇതാ അതിനുള്ള എളുപ്പവഴികൾ. ‌

1 നിറം വർധിപ്പിക്കാന്‍

തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ രണ്ടുനേരം ആവി കൊള്ളുന്നത് നിറം വർധിപ്പിക്കാൻ സഹായിക്കും.

2 കൺപീലികൾക്കു നീളം കൂട്ടാൻ

തുല്യ അളവിൽ ആവണക്കെണ്ണ, ബദാം എണ്ണ, എള്ളെണ്ണ എന്നിവ നന്നായി മിക്സ് ചെയ്ത് രാത്രി കിടക്കുന്നതിന് മുൻപായി കൺപീലികളിൽ പുരട്ടുക. ഇത് രണ്ടാഴ്ച്ച തുടരുക. കൺപീലികൾക്കു നീളവും കട്ടിയും ലഭിക്കും.

3 കൈകളിലെ ചർമ്മം മൃദുലമാക്കാൻ

ഹാൻഡ് ക്രീം എടുക്കുമ്പോൾ തുല്യ അളവിൽ വിനാഗിരി ചേർത്ത് രാത്രി ഉറങ്ങുന്നതി മുൻപായി കൈകളിൽ പുരട്ടുക. രണ്ടാഴ്ച്ച ഇതു തുടരുക.

4 മുഖത്തെ കറുത്ത പാടുകൾ ഒഴിവാക്കാൻ

ചെറുനാരങ്ങ മുറിച്ചെടുത്ത കഷ്ണം കൊണ്ടു ദിവസത്തിൽ മൂന്നു നേരം മുഖത്തു മസാജ് ചെയ്യുക. 5-10 മിനിറ്റു കഴിഞ്ഞ് മുഖം ചൂടുവെള്ളത്തിൽ കഴുകുക. കറുത്ത പാടുകൾ മാറിക്കിട്ടും

5 മുടി തിളക്കമുള്ളതും മൃദുലവും ആക്കാൻ

ഒരു ഏത്തപ്പഴം തൊലികളഞ്ഞ് എടുത്തതും ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ബ്ലെൻഡറിൽ ഇട്ടു നന്നായി അരച്ചു പതപ്പിച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് രണ്ടു ടീസ്പൂൺ തേനും, ഒരു ടേബിൾ സ്പൂൺ തൈരും ചേർത്തു നന്നായി ഇളക്കി പൾപ് പരുവത്തിലാക്കുക. ഇതു നനഞ്ഞ മുടിയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു പോളിതിലീൻ ക്യാപ്പ് വച്ചു പൊതിഞ്ഞു വയ്ക്കുക. 30 മിനിറ്റിനു ശേഷം മുടി നന്നായി കഴുകുക.

6. നഖങ്ങൾക്കു തിളക്കം കൂട്ടാൻ

നഖങ്ങൾ ദിവസവും നാരങ്ങാനീരിൽ 10-15 മിനിറ്റു  മുക്കി വയ്ക്കുന്നത് നഖങ്ങൾക്കു തിളക്കം കൂട്ടാൻ സഹായിക്കും.

7 കൺതടങ്ങളിലെ കറുപ്പകറ്റാൻ

പഞ്ഞി തണുത്ത പാലിൽ മുക്കി ഒട്ടിച്ചു വയ്ക്കുന്നത് കൺതടങ്ങളിലെ കറുപ്പു മാറാൻ നല്ലതാണ്.