Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരണ്ട ചർമത്തെ ഇനി പേടിക്കേണ്ട

dry skin

മോയിച്യുറൈസർ വാരിത്തേച്ചിട്ടും നിങ്ങളുടെ ചർമത്തെ മെരുക്കാൻ പറ്റുന്നില്ലേ? ഡ്രൈ സ്‌കിൻ അഥവ വരണ്ട ചർമമുള്ളവർ വളരെ കരുതലോടെ വേണം തങ്ങളുടെ ചർമത്തെ സംരക്ഷിക്കാൻ. വരൾച്ചയും നിറം മങ്ങലും വരണ്ട ചർമക്കാരുടെ പ്രധാന പ്രശ്‌നങ്ങളാണ്. അൽപം ശ്രദ്ധിച്ചാൽ വരണ്ട ചർമക്കാർക്കും സൗന്ദര്യം കാത്തുസൂക്ഷിക്കാം.

∙ ചൂടുവെള്ളത്തിൽ കുളിക്കുന്നതു ചർമം കൂടുതൽ വരളാൻ കാരണമാകും. അതിനാൽ അധികം തണുപ്പില്ലാത്തതും ചൂടില്ലാത്തതുമായി വെള്ളത്തിൽ കുളിക്കുക. കുളിക്കാൻ സോപ്പിനു പകരം ഷവർ ജെൽ ഉപയോഗിക്കുന്നതാണു നല്ലത്. കുളി കഴിഞ്ഞാൽ ഉടൻ മോയിച്യുറൈസർ പുരട്ടണം. ഇതു ജലാംശം നഷ്‌ടപ്പെടാതിരിക്കാൻ സഹായിക്കും. ഡ്രൈ സ്കിന്നിനു വേണ്ടി പ്രത്യേകമുള്ള മോയിച്യുറൈസർ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

∙ ശരീരവും മുഖവും കഴുകാൻ വീര്യം കുറഞ്ഞ ഫേയ്‌സ് വാഷോ ക്ലെൻസറോ മാത്രം ഉപയോഗിക്കുക. പയറുപൊടി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ദിവസത്തിൽ രണ്ടു പ്രാവശ്യത്തിൽ കൂടുതൽ ഇവ ഉപയോഗിക്കുകയുമരുത്.

∙ ഒരു കാരണവശാലും മുഖം കഴുകാൻ സോപ്പ് ഉപയോഗിക്കരുത്. സോപ്പിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ചർമം കൂടുതൽ വരളാൻ കാരണമാകും.

∙ ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും നിർബന്ധമായും കുടിക്കണം. ധാരാളം ജ്യൂസും കുടിക്കാം.

∙ എസ്‌പിഎഫ് 30 എങ്കിലും അടങ്ങിയ സൺസ്‌ക്രീൻ പുരട്ടാതെ പുറത്തിറങ്ങരുത്. സൂര്യപ്രകാശമേറ്റാൽ ചർമം കൂടുതൽ വരളുകയും നിറം മങ്ങുകയും ചെയ്യും . ∙ ആൽമണ്ട് ഓയിലോ ബദാം ഓയിലോ സ്‌ഥിരമായി പുരട്ടി മസാജ് ചെയ്യുന്നതു ചർമം മൃദുവാകാൻ സഹായിക്കും.

∙ മൂന്നോ നാലോ ബദാം പാലിൽ കുതിർക്കുക. ഇതരച്ച് അൽപം പാൽ കൂടി ചേർത്തു മുഖത്തിടുന്നതു ഇരുണ്ട ചർമമുള്ളവർക്കു നിറം വർധിപ്പിക്കാൻ നല്ലതാണ്.

∙ വരണ്ട ചർമക്കാർക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണു തൈര്. തൈരും പയറു പൊടിയും തേനും ചേർത്താൽ നല്ലൊരു ഫേയ്സ്പാക്കായി.

∙ വെള്ളരിക്കാ നീരും പഞ്ചസാരയും ചേർത്തു പുരട്ടിയാൽ മുഖത്തെ മൃതകോശങ്ങൾ അകന്നു തിളക്കം ലഭിക്കും.

∙ ഏത്തപ്പഴവും തേനും ഒലീവ് ഓയിലും ചേർത്തു മുഖത്തിടുന്നതും നല്ലതാണ്.

∙ രക്തചന്ദനവും റോസ് വാട്ടറും ചേർത്തു മുഖത്തിട്ടാൽ നിറം വർധിക്കുകയും ചർമം മൃദുവാകുകയും ചെയ്യും.

∙ മുഖത്തെ പാടുകൾ മാറ്റാൻ ക്യാരറ്റ് ജ്യൂസും തേനും ചേർത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാൽ മതി.

∙ അലോവേരയും വെള്ളരിക്കാ ജ്യൂസും ചേർത്ത് മുഖത്തിടുന്നതു ചർമത്തിന്റെ വരൾച്ച മാറാനും ജലാംശം വർധിപ്പിക്കാനും സഹായിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.