Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂഡിനനുസരിച്ചു നിറം മാറും, ഉള്ളിൽ യഥാർഥ പൂക്കൾ, ചില്ലറയല്ല ഈ ലിപ്സ്റ്റിക് !

Lipstick ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈലിജുമെയ് എന്ന ബ്രാൻഡ് പുറത്തിറക്കിയ പൂക്കളാൽ സുന്ദരമായ ലിപ്സ്റ്റിക്കുകൾ

അണിഞ്ഞൊരുങ്ങി നടക്കുന്ന കാര്യത്തിൽ യാതൊരു കോംപ്രമൈസിനും സ്ത്രീകൾ തയ്യാറല്ല. കല്ല്യാണത്തിനും പാർട്ടിയ്ക്കും എന്നു വേണ്ട ഓഫീസിലേക്കാണെങ്കിൽ പോലും അത്യാവശ്യത്തിനൊന്നു മേക്അപ് ചെയ്തു കണ്ണാടി നോക്കി തരക്കേടില്ലെന്നു തോന്നിയാലേ പലരും ആത്മവിശ്വാസത്തോടെ പുറത്തേക്കിറങ്ങൂ. മേക്അപിൽ മുൻപന്തിയിലാണ് ചുണ്ടുകളുടെ സ്ഥാനം. ചുവന്നു തുടുത്ത അധരങ്ങൾ പെണ്ണിനു പ്രത്യേക അഴകാണു നൽകുന്നത്. അതുകൊണ്ടു തന്നെ ലിപ്സ്റ്റിക്കും ലിബ് ബാമുമൊക്കെ ഇന്നു പെൺകുട്ടികളുടെ മേക്അപ് കിറ്റുകളിലെ സ്ഥിരം കൂ‌ട്ടികാരിയാണ്.

ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കുന്നവരാണു നിങ്ങൾ? തിരഞ്ഞെടുക്കുന്ന ലിപ്സ്റ്റിക് തന്റെ നിറത്തിനും ചുണ്ടിനും ചേരുന്നതാണോയെന്നും നീണ്ടുനിൽക്കുന്നതാണോ എന്നുമൊക്കെയായിരിക്കും അല്ലേ ആദ്യ പരിഗണനകൾ. വെറുതെയെങ്കിലും മോഹിച്ചിട്ടുണ്ടാകില്ലേ പൂക്കളെപ്പോലെ മനോഹരമായ സുഗന്ധം പടർത്തുന്ന ലിപ്സ്റ്റിക്കുകൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. അത്തരം മോഹങ്ങളുമായി നടക്കുന്നവർക്ക് ഒരു സന്തോഷവാർത്തയാണു പുറത്തു വരുന്നത്. യഥാർഥ പൂക്കൾ തന്നെയുള്ള ലിപ്സ്റ്റിക്കുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. പറ്റിക്കലാണെന്നു കരുതി തള്ളുംമുമ്പു കേട്ടോളൂ ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈലിജുമെയ് എന്ന ബ്രാൻഡ് ആണ് പൂക്കളാൽ സുന്ദരമായ ലിപ്സ്റ്റിക്കുകൾ പുറത്തിറക്കിയിരിക്കുന്നത്.

Lipstick ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈലിജുമെയ് എന്ന ബ്രാൻഡ് പുറത്തിറക്കിയ പൂക്കളാൽ സുന്ദരമായ ലിപ്സ്റ്റിക്കുകൾ

യഥാർഥ പുഷ്പങ്ങൾ അകത്തുണ്ടെന്നതു മാത്രമല്ല മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ജെല്ലി ലിപ്സ്റ്റിക്കിന്. ചുണ്ടിലാകെ സ്വർണ നിറത്തിലുള്ള പൊട്ടുകളും ഈ ലിപ്സ്റ്റിക് പടർത്തും. തീർന്നില്ല ഉപയോഗിക്കുന്നയാളുടെ മൂഡിനനുസരിച്ചു ലിപ്സ്റ്റിക്കിന്റെ നിറം സമയാസമയം മാറുകയും ചെയ്യും. അതായത് സന്തോഷത്തോടെ ഇരിക്കുമ്പോൾ ചുണ്ടുകൾക്ക് ഒരു നിറവും സങ്കടമോ ദേഷ്യമോ ഒക്കെ വന്നിരിക്കുമ്പോൾ മറ്റൊരു നിറവും ആയിരിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു ഹോളിവുഡ് മൂവി സ്റ്റൈൽ ലിപ്സ്റ്റിക്. ശരീരത്തിന്റെ താപത്തിനും പിഎച്ച് ലെവലിനും അനുസരിച്ചാണ് ലിപ്സ്റ്റിക്കിന്റെ നിറം മാറുന്നത്.

എത്ര മനോഹരമായ ആചാരങ്ങള്‍ എന്നു പറയാൻ തോന്നുന്നുണ്ടല്ലേ? മിനുട് മെയ്ഡ്, പിങ് ബാർബീ പവർ, ഫ്ലെയിം റെഡ് എന്നീ മൂന്നു ഷെയ്ഡുകളിലുള്ള ലിപ്സ്റ്റിക്കുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. ലിപ്സ്റ്റിക്കുകളിൽ ഉപയോഗിച്ചിരുന്ന പ്രകൃതിദത്ത എണ്ണ, ബാമുകളെപ്പോലെ തന്നെ ചുണ്ടുകളെ ഹെഡ്രൈറ്റഡ് ആയി നിലനിർത്തും. ചിത്രങ്ങള്‍ േസാഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൂക്കൾ ലിപ്സ്റ്റിക്കിനായി പരക്കം പായുകയാണു പെൺകുട്ടികൾ. രണ്ടായിരത്തിൽപ്പരം ആണ് ഒരു ട്യൂബിന്റെ വില. അപ്പോ പഴഞ്ചൻ ലിപ്സ്റ്റിക്കുകളോടു ഗുഡ്ബൈ പറഞ്ഞു പുതുപുത്തൻ പൂക്കൾ ലിപ്സ്റ്റിക്കിനെ വരവേൽക്കാൻ റെഡിയായോ ഗേൾസ്??