Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കുറയ്ക്കാൻ വൺ ഡേ ഡയറ്റ് പ്ലാൻ

Diet Representative Image

വണ്ണം കുറയ്ക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഭക്ഷണം എത്ര കുറച്ചു കഴിച്ചിട്ടും വണ്ണം വയ്ക്കുന്നതല്ലാതെ കുറയുന്നില്ലേ? എങ്കിൽ നിങ്ങളുടെ ഡയറ്റ് മാറ്റാൻ സമയമായിരിക്കുന്നു. ഇനി വൺഡേ ഡയറ്റ് പ്ലാൻ ഒന്നു പരീക്ഷിച്ചു നോക്കാം

വൺഡേ ഡയറ്റ് പ്ലാൻ‌

പോഷകം നല്‍കുന്നതിനൊപ്പം കലോറിയുടെ അളവ് നന്നേ കുറയ്ക്കുമെന്നതാണ് വൺ ഡേ ഡയറ്റിന്റെ പ്രത്യേകത. പച്ചക്കറികളും പഴവർഗങ്ങളും തന്നെയാണ് ഇതിലെ പ്രധാന ഘടകങ്ങൾ. അതിനായി ആദ്യമായി എപ്പോഴെല്ലാമാണ് എന്തെല്ലാമാണ് നിങ്ങള്‍ കഴിക്കുന്നതെന്നും അവയിലെല്ലാം എത്രത്തോളം കലോറി അടങ്ങിയിട്ടുണ്ടെന്നും രേഖപ്പെടുത്തി വയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഒരുദിവസം നിങ്ങൾ എ​ത്രത്തോളം കലോറിയാണ് സ്വീകരിക്കുന്നതെന്ന് സ്വയം മനസിലാക്കാം. ഭക്ഷണത്തിന്റെ അളവിൽ കുറച്ചു െകാണ്ടു വേണം തുടങ്ങാൻ. ‌

പ്ലാൻ ചെയ്യാം

വണ്‍ഡേ ഡയറ്റ് പ്ലാൻ നിങ്ങളുടെ ആരോഗ്യത്തിനു ഒ‌ട്ടും കോട്ടം വരുത്താത്തതായിരിക്കും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണത്തിനു മുമ്പായുള്ള സ്നാക്ക്സ്, ഉച്ചഭക്ഷണം, വൈകുന്നേരത്ത് ചായയും സ്നാക്ക്സും, അത്താഴം എന്നിവയെല്ലാം അടങ്ങിയതാണ് ഈ ഡയറ്റ്.

പ്രഭാത ഭക്ഷണം നിർബന്ധം

പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. മാനസികവും ശാരീരികവുമായ ഉണർവ്വിന് പ്രഭാത ഭക്ഷണം കൂടിയേ തീരൂ. അതുകൊണ്ട് വണ്ണം കുറയ്ക്കാനായി ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത് നിങ്ങൾക്ക് ഒരിക്കലും ഗുണം ചെയ്യില്ല. എട്ടു മണിക്കൂറോളം ഉറങ്ങി എഴുന്നേറ്റതിനു ശേഷം ശരീരത്തിനു വേണ്ടത് ആരോഗ്യകരമായ ഭക്ഷണമാണ്. മെറ്റാബോളിസത്തെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഗോതമ്പു ബ്രെഡും പഴവും ബനാനയും മുട്ടയുമെല്ലാം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെ‌ടുത്താം.

മെനു തിരഞ്ഞെടുക്കാം

പച്ചക്കറികളാണ് വൺ ഡേ ഡയറ്റിന്റെ പ്രധാനം. ഒപ്പം ധാരാളം പഴവർഗങ്ങളും ഉൾപ്പെടുത്താം. ഇവയിൽ ജലത്തിന്റെ സാന്നിധ്യം അമിതമായുണ്ടാകും. മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് കലോറിയും കുറവായിരിക്കും. സലാഡായോ സൂപ്പാക്കിയോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

കൊറിയ്ക്കണം ഡയറ്റിലും

ഡയറ്റ് ആണെന്നു കരുതി എപ്പോളും പട്ടിണി കിടക്കാൻ പറ്റുമോ? ഒന്നു കൊറിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. ഇടനേരങ്ങളിൽ കൊറിക്കണമെന്നു തോന്നുമ്പോൾ ധാന്യങ്ങൾ, കടല മുതലായവ കഴിക്കാം. ഒപ്പം പാലും തൈരും കഴിക്കുന്നതിലും കുഴപ്പമില്ല.

അളവു കുറയ്ക്കാം

വിശക്കുമെന്നതു ശരി തന്നെ എങ്കിലും വണ്ണം കുറയ്ക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറച്ചിരിക്കണം. സാധാരണത്തേതിൽ നിന്നും നല്ലപോലെ കുറച്ച് ഇടവേളകളിട്ടു ഭക്ഷണം കഴിയ്ക്കാം.

വൺ ഡേ ഡയറ്റ് പ്ലാൻ

1200 കലോറി വരുന്ന മെനു തിരഞ്ഞെടുക്കണമെന്നതാണ് ഇതിൽ പ്രധാനം ഒരുദാഹരണം താഴെ കൊടുക്കുന്നു

അതിരാവിലെ

അതിരാവിലെ നാരങ്ങാ പിഴിഞ്ഞ ഇളംചൂടുവെള്ളം ഒരുഗ്ലാസ് പഞ്ചസാര നന്നേ കുറച്ചു ചായയും രണ്ടു ബിസ്ക്കറ്റും‌

ബ്രേക്ഫാസ്റ്റ്

രണ്ടു ചപ്പാത്തിയും പനീർ കറിയും

ബ്രൗൺ ബ്രെഡ് ഉപ്പുമാവും ഒരു കപ്പു പാലും‌

അല്ലെങ്കിൽ

2 നന്നായി വേവിച്ച മുട്ടയും രണ്ടു സ്ലൈസ് ബ്രെഡും

ഇടനേരം

ഒരു പഴം, അരകപ്പ് നാരങ്ങാവെള്ളം, ഇരുപതു മുന്തിരി

ഉച്ചയ്ക്ക്

ഒരുകപ്പ് ചോറ്, മിക്സഡ് വെജിറ്റബിൾസ് അരകപ്പ്, ഒരു ബൗൾ സലാഡ്

അല്ലെങ്കിൽ

ഒരു കപ്പ് ചോറ്, 100 ഗ്രാം ചിക്കൻ, അരക്കപ്പ് മിക്സഡ് വെജിറ്റബിൾസ്, ഒരു ബൗൾ സലാഡ്

വൈകുന്നേരം‌‌

ബട്ടർ മിൽക് ഒരുകപ്പ്

അത്താഴത്തിന്

രണ്ടു ചപ്പാത്തി, ഒരു ബൗൾ വെജിറ്റബിൾ സൂപ്പ് , ഒരു ബൗൾ സലാഡ്

അല്ലെങ്കിൽ

ഒരു ചപ്പാത്തി, 50 ഗ്രാം മീൻ, അരക്കപ്പ് ധാന്യങ്ങളേതെങ്കിലും

അതുമല്ലെങ്കിൽ

അരക്കപ്പ് ചോറ്, ബീൻസ്, ഉരുളക്കിഴങ്ങ്, കുറഞ്ഞ അളവിൽ മീനും ചിക്കനും