Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്ക തടിച്ചപ്പോൾ പ്രായം കൂടിയോ?

Anushka Sharma ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിൽ അനുഷ്ക

അനുഷ്ക ഷെട്ടിയുടെ ഇ‍ഞ്ചി ഇടുപ്പഴകി എന്ന പുതിയ ചിത്രത്തെക്കുറിച്ച് കേട്ടില്ലേ? മെലിഞ്ഞ സുന്ദരിയുമായി പ്രണയത്തിലായ ഭർത്താവിനെ തിരിച്ചു പിടിക്കാൻ തടിച്ചിയായ വീട്ടമ്മ ശ്രമിക്കുന്നതാണു ചിത്രത്തിന്റെ കഥ. ഇനി ലണ്ടനിൽ നടന്ന ഒരു സർവേയുടെ വിശേഷം പറയാം.

അൽപം തടിച്ചുകൊഴുത്ത പെൺശരീരത്തേക്കാൾ നല്ല ഭംഗിയായി മെലിഞ്ഞ സുന്ദരികളോട് ആണുങ്ങൾക്കുള്ള ഇഷ്ടക്കൂടുതലിനു കാരണം തേടുകയായിരുന്നു ഗവേഷകർ. മെലിവ് യുവത്വത്തെയും ആരോഗ്യത്തെയും ചുറുചുറുക്കിനെയും സൂചിപ്പിക്കുന്നു എന്നാണ് പുരുഷന്മാരുടെ നിഗമനം. ബ്രിട്ടൻ ഉൾപ്പെടെ പത്തോളം രാജ്യങ്ങളിൽ നിന്നുള്ള 1500 യുവാക്കളെയാണ് സർവേയ്ക്കു വേണ്ടി തിരഞ്ഞെടുത്തത്. ഇവരെ വ്യത്യസ്ത ശരീരപ്രകൃതമുള്ള സ്ത്രീകളുടെ ചിത്രങ്ങൾ കാണിച്ചുകൊണ്ടായിരുന്നു പരീക്ഷണം.

Anushka Sharma ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിൽ അനുഷ്ക

അമിതവണ്ണമുള്ള സ്ത്രീകളെ ഒറ്റക്കാഴ്ചയിൽ തന്നെ പുരുഷന്മാർ ഗെറ്റൗട്ട് അടിച്ചു. ഇടത്തരം വണ്ണമുള്ള സ്ത്രീകൾക്കും ഡിമാൻഡ് തീരെ ഇല്ലായിരുന്നു. നന്നെ മെലിഞ്ഞ പെൺകുട്ടികളോടായിരുന്നത്രേ പുരുഷന്മാർക്ക് ആകർഷണം. കൃത്യമായി പറഞ്ഞാൽ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 24നും 24.8നും മധ്യേയുള്ള പെൺകുട്ടികൾക്കായിരുന്നു സർവേയിൽ ഏറ്റവും ഡിമാൻഡ്. ഫൈനൽ ലിസ്റ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികളുടെ ചിത്രം നൽകി ആകർഷണീയതയുടെ അടിസ്ഥാനത്തിൽ ആരോഹണക്രമത്തിൽ അടുക്കാൻ പുരുഷന്മാരോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിനു പുറമേ, ചിത്രം നോക്കി പെൺകുട്ടിയുടെ പ്രായം അനുമാനിക്കാനും പുരുഷന്മാർക്ക് അവസരം നൽകി. വണ്ണം കൂടുതലുള്ള സ്ത്രീകൾക്ക് യഥാർഥപ്രായത്തേക്കാൾ കൂടുതൽ പ്രായമാണ് പലരും രേഖപ്പെടുത്തിയത്. എന്നാൽ മെലിഞ്ഞ സുന്ദരികൾ‌ക്കാകട്ടെ യഥാർഥ പ്രായത്തേക്കാൾ കുറഞ്ഞ പ്രായമേ തോന്നു എന്നായിരുന്നു പുരുഷന്മാരുടെ വിലയിരുത്തൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.