Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൃദ്ധമായ മുടിയ്ക്കും മുഖസൗന്ദര്യത്തിനും അരി കഴുകിയ വെള്ളം !

Rice Water

മുഖവും മുടിയുമൊക്കെ മിനുങ്ങണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടെങ്കിലും അതിനു വേണ്ടി പരിശ്രമിക്കാൻ മാത്രം മടിയാണ്. അധികം പണം മുടക്കില്ലാത്ത വീട്ടിൽ ലഭ്യമാകുന്ന സാധനങ്ങൾ വച്ചുപോലും സൗന്ദര്യത്തിനു ഇത്തിരി സമയം കളയാൻ ആർക്കും വയ്യ. മടിയ്ക്കു ഗുഡ്ബൈ പറയാൻ തയ്യാറായാൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഏറ്റവും ലളിതമായൊരു പൊടിക്കൈ പരീക്ഷിച്ചു നോക്കാം. എന്താണെന്നോ? ഇനിമുതൽ അരി കഴുകിയ വെള്ളം കളയേണ്ട, കാരണം അതു മാത്രം മതി നിങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ.

ഇന്ത്യക്കാര്‍ക്ക് അരി ഭക്ഷണം ഒഴുവാക്കി ഒരു ദിനം പോലും സങ്കല്‍പ്പിക്കാനാവില്ല. അത്തരത്തിൽ ദിവസവും യാതൊരു ചിലവുകളുമില്ലാതെ ലഭ്യമാകുന്ന സാധനം വച്ചൊന്നു പരീക്ഷിച്ചാലെന്താ? നൂറ്റാണ്ടുകളായി ജപ്പാൻ, ചൈന പോലുള്ള രാജ്യങ്ങളിലെ സ്ത്രീകൾ അരികഴുകിയ വെള്ളമാണ് സൗന്ദര്യ വര്‍ധകമായി ഉപയോഗിക്കുന്നത്. മുടി പൊട്ടിപ്പോകുന്നതിനെ തടയാൻ അരികഴുകിയ വെള്ളം ഉത്തമമാണ്. മുടിയുടെ ഇലാസ്തികത വർധിപ്പിക്കുന്നതിനൊപ്പം അരികഴുകിയ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഇനോസിറ്റോൾ എന്ന കാർബോഹൈഡ്രേറ്റ് മുടി പൊട്ടിപ്പോകുന്നതിൽ നിന്നും സംരക്ഷിക്കും. അരികഴുകിയ വെള്ളത്താൽ കഴുകിക്കഴിഞ്ഞാലും ഇനോസിറ്റോൾ മുടിയ്ക്കകത്തു തന്നെ നിലനിൽക്കും. ഇതാണ് മുടിയ്ക്കു വീണ്ടും കരുത്തു നൽകുന്നത്. മാത്രമല്ല അരികഴുകിയവെള്ളത്തിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് മുടിയുടെ വേരിനെ പരിപോഷിക്കുകയും മുടിയെ മൃദുവും മിനുസമുള്ളതുമാക്കുന്നു.

മുടിയ്ക്കു മാത്രമല്ല ത്വക്കിനും അരികഴുകിയവെള്ളം മികച്ചതാണ്. ശരീരത്തെ തണുപ്പിക്കാൻ പറ്റിയ ഏറ്റവും ഉത്തമമായ സാധനമാണ് അരികഴുകിയവെള്ളം. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രക്തചംക്രമണം വർധിപ്പിക്കുകയും പ്രായാധിക്യം തടയുകയും ചെയ്യും. കടുത്ത സൂര്യതാപത്തിൽ നിന്നും രക്ഷ തേടാനും അരികഴുകിയവെള്ളം നല്ലതാണ്.

അരികഴുകിയവെള്ളം പുളിച്ചാൽ ഗുണമേറെ

ഇനി അരികഴുകിയവെള്ളം ഒരൽപം പുളിച്ചതാണെങ്കിൽ ഗുണമേന്മയും അതിനനുസരിച്ചു കൂടിയിരിക്കും. പുളിയ്ക്കുന്നതോടെ വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിവയും ആൻറി ഓക്സിഡന്റുകളും ധാതുക്കളും ഉല്‍പാദിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ് ഗുണമേന്മയും ഏറുന്നത്. മുടിയ്ക്കൊപ്പം തന്നെ മുഖം കഴുകാൻ ക്ലെന്‍സർ ആയും സ്കിൻ ടോണർ ആയും ഈ വെള്ളം ഉപയോഗിക്കാം. അരികഴുകിയ വെള്ളം ഇരുപത്തിനാലു മണിക്കൂർ അടച്ചു വച്ചു അടുത്ത ദിവസം എടുത്താൽ പുളി വന്നിട്ടുണ്ടാകും. ഇനി അതെടുത്തു ചൂടാക്കിയതിനു ശേഷം ആറി വേണം ഉപയോഗിക്കാൻ. പുളിച്ച അരി കഴുകിയ വെള്ളത്തിന് വീര്യം കൂടുമെന്നതിനാൽ ഒരു കപ്പ് ചൂടുവെള്ളം ചേർത്ത് ഉപയോഗിക്കാം. വരണ്ട മുടിക്കാർ കൂടിയ അളവിലും എണ്ണമയമുള്ള മുടിയുള്ളവർ കുറച്ചും മാത്രമാണ് ഉപയോഗിക്കേണ്ടത്. അരികഴുകിയ വെള്ളം ഫ്രിഡ്ജില്‍ വച്ചതിനു ശേഷവും ഉപയോഗിക്കാവുന്നതാണ്. പിന്നീട് എടുക്കുമ്പോള്‍ നല്ലപോലെ ഇളക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.